Search This Blog

1224. നീലവെളിച്ചം

🔹 ''നീലവെളിച്ചം''

Gnr :-  Drama / Horror 
Lang :- മലയാളം

ടോവിനോ തോമസ്, റീമാ കല്ലിങ്കൽ, ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വൈക്കം മുഹമ്മദ് ബഷീറിൻറെ നീലവെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കി ആഷിക് അബു നിർമ്മിച്ച് സംവിധാനം ചെയ്ത സിനിമയാണ് നീലവെളിച്ചം...

ബിജിബാൽ, റെക്സ് വിജയൻ എന്നിവരുടെ സംഗീതവും ഗിരീഷ്ഗംഗാധരന്റെ ഛായാഗ്രഹണവും സിനിമയുടെ മികച്ച വശങ്ങൾ ആകുമ്പോൾ

ടെക്നിക്കലി കാഴ്ചക്കാരന് ഒരു ബ്രില്യൻ്റ് മൂവി എന്ന് തോന്നിപ്പിക്കുന്ന നീലവിളിച്ചം തുടക്കത്തിലെ കുറച്ചു രംഗങ്ങൾ തന്നെ സിനിമയെ ശരാശരിയിൽ എത്തിക്കുന്നു....
പിന്നീട് കഥയിലേക്ക് റിമയും ഷൈനും റോഷനുമൊക്കെ എത്തിപ്പെടുകയും പിന്നീട് മടുപ്പിൽ നിന്നും മടുപ്പിലേക്ക് ചുവടു മാറുന്ന പടം മിസ്കാസ്റ്റും ബിലോ ആവറേജ് പെർഫോമൻസും ഒക്കെയായി ഓർമ്മയിൽ ഒരു ബോറൻ പടമായി മാറുന്നു.

ഭാർഗവീനിലയം എന്ന കൾട്ട് ക്ലാസിക്കിന്റെ 2023 വേർഷൻ ടെക്നിക്കലി ഇത്രത്തോളം വളർന്ന സ്ഥിതിയിലും ആകെ തുകയിൽ നിരാശയാണ് നൽകുന്നത്
അർഹിച്ച പരാജയം തിയേറ്ററിൽ നിന്ന് ലഭിച്ച മറ്റൊരു സിനിമ കൂടി.

" My Rating - 1.5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - " നെയ്മർ ''

No comments: