1225. അയോധി
🔹1225. '' അയോധി ''
Gnr :- Drama
Lang :- തമിഴ്
മതവിശ്വാസങ്ങളെയും ആചാരങ്ങളെയും മറ്റെന്തിനുമപ്പുറം സ്ഥാനം കൊടുക്കുന്ന അയോധ്യയിൽ താമസിക്കുന്ന ഒരു ഹിന്ദു കുടുംബം, പുരുഷാധിപത്യത്തിൽ നിലയുറച്ചുപോകുന്ന ആ കുടുംബത്തിലെ കുടുംബനാഥനാണ് ബൽറാം...
അയാളുടെ ഭാര്യ ജാനകിയും മക്കളായ ശിവാനി, സോനു എന്നിവരും ചേർന്ന് ഒരു രാമേശ്വരം യാത്ര പ്ലാൻ ചെയ്യുന്നതിലൂടെയാണ് സിനിമ ആരംഭിക്കുന്നത്.
ആ യാത്രയ്ക്കിടെ രാമേശ്വരം വെച്ച് കുടുംബത്തിലെ ഒരാൾ അപകടത്തിൽ മരിക്കുകയും തുടർന്ന് ഭാഷയും സംസ്കാരവും
വിഭിന്നമായ മറ്റൊരു നാട്ടിൽ ജാതീയതയിലും പുരുഷാധിപത്യത്തിലും എക്സ്ട്രീം ആയ ബൽറാം നേരിടുന്ന പ്രശ്നങ്ങളും അതിലൂടെയുള്ള തിരിച്ചറിവുകളുമാണ് സിനിമ.
വൈകാരികമായി പ്രേക്ഷകനെ കീഴ്പ്പെടുത്തുന്ന കഥാഗതി, ഇക്കാലത്ത് ആർക്കും റിലേറ്റ് ചെയ്യാവുന്ന എഴുത്തും പശ്ചാത്തലവും... അതിലേക്ക് കഥ ആവശ്യപ്പെടുന്ന സംഗീതവും പ്രകടനവും കൂടിച്ചേർന്നപ്പോൾ അയോധി എന്ന ഈ സിനിമ സമീപകാലത്ത് തമിഴ് പറഞ്ഞെത്തിയ മികച്ചൊരനുഭവം തന്നെ ആകെതുകയിൽ നൽകുന്നുണ്ട്.
ഭാഷയോ സംസ്കാരമോ ജാതിമത വ്യത്യാസങ്ങളോ അടക്കം നമുക്ക് മുന്നിലേക്കെത്തുന്ന പരിധികളെ സഹാനുഭൂതിയിൽ മറിക്കടക്കാമെന്നും മാനുഷിക തലമാണ് മറ്റെന്തിനേക്കാളും ആവശ്യമെന്നും സ്റ്റേറ്റ്മെൻ്റാക്കുന്ന അയോധി പ്രീതി അസ്റാണി എന്ന അഭിനേത്രിയുടെ ബ്രില്യൻ്റ് പെർഫോമൻസ് കൊണ്ടും കൂടി കയ്യടി നേടുന്നുണ്ട്.
അടുത്തകാലത്ത് കണ്ട ഏറ്റവും ബെസ്റ്റ് ഫീമെയിൽ പെർഫോമൻസ്...
സിനിമയിലെ കുറച്ചധികം രംഗങ്ങൾ ഇമോഷണലി കണക്റ്റാക്കുകയും പടം കണ്ടു ആഴ്ചകൾക്കിപ്പുറവും ആ രംഗങ്ങൾ മനസ്സിൽ തട്ടി നിൽക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അയോധിയും പടംപറഞ്ഞ ഇമോഷനും ഒരുപോലെ മികച്ചതാണ്.
ക്ലൈമാക്സിലെ പേര് പറയുന്ന പോർഷനും ബൈക്ക് വിറ്റ് നന്മയിൽ കുളിച്ചിറങ്ങുന്ന രംഗമടക്കം ക്ലീഷേ രംഗങ്ങൾ ഒരുപാടുണ്ട്. പേഴ്സണലി അതൊന്നും ഇഷ്ടപ്പെട്ടില്ല... മതസൗഹാർദ്ദത്തിന്റെ വൈറൽ ഫോട്ടോഷൂട്ട് പോലെ ക്രിഞ്ചനുഭവമായിരുന്നു അവയെല്ലാം.
എന്നിരുന്നാലും ശശികുമാറിന്റെ വളരെയേറെകാലത്തിനു ശേഷമുള്ള നല്ലൊരു സിനിമയാണ് അയോധി.
" My Rating - 4/5 "
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - " നെയ്മർ ''
No comments: