1226. സുലൈഖ മൻസിൽ
🔹. സുലൈഖ മൻസിൽ
Gnr :- Drama
Lang :- തമിഴ്
നല്ല ഒന്ന് രണ്ട് പാട്ടുകളും അതിൻറെ സംഗീതവും മാറ്റിനിർത്തി പറഞ്ഞാൽ കേരളത്തിലെ ബിജെപിയെ പോലെ സംപൂജ്യമായ ഒരു സിനിമ...
തട്ടേകേറി തട്ടിക്കൂട്ട് കാണിക്കുന്ന ശരാശരിയിൽ പോലുമെത്താത്ത പ്രകടനങ്ങളും ഷോർട്ട് ഫിലിം ആക്കിയാൽ പോലും കണ്ടു തീർക്കാൻ പാടുപെടുന്ന കഥയെ ഒന്നേമുക്കാൽ മണിക്കൂറിൽ പൊന്നാനിയിൽ കെട്ടിയ എഴുത്തും മലബാറിലെ മുസ്ലിം കല്യാണം എന്നും പറഞ്ഞ് ഒരു മുസ്ലിം കല്യാണ പന്തലിൽ കാണാത്ത എല്ലാം കുത്തിനിറച്ച ആഗ്രഹ രാഷ്ട്രീയവും അതിലെ ഫ്രീഡവുമടക്കം റിലേറ്റ് ചെയ്യാൻ സാധിക്കാത്ത എൻഗേജിങ് അല്ലാത്തൊരു അനുഭവം....
അർഹിച്ച പരാജയം ഏറ്റുവാങ്ങിയ സുലൈഖ മൻസിൽ ആകെ തുകയിൽ പൂർണ്ണ നിരാശയാണ് .
'തമാശ, ഭീമന്റെ വഴി' എന്നീ സിനിമകൾക്ക് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് സുലൈഖ മൻസിൽ... ചെമ്പൻ വിനോദ് നിർമിച്ച് വിഷ്ണു വിജയ് സംഗീതം നൽകിയ ചിത്രത്തിൽ കണ്ണൻ പട്ടേരിയുടെ സിനിമാട്ടോഗ്രാഫിയും അനാർക്കലി മരയ്ക്കാർ, ലുക്മാൻ, ചെമ്പൻ വിനോദ്, ഗണപതി തുടങ്ങി തരക്കേടില്ലാത്ത ഒരു താരനിരയും സിനിമയിലുണ്ട്.
പൊന്നാനിയുടെ നന്മ അറിയാത്തതു കൊണ്ടുള്ള പ്രശ്നമാണോ എന്നറിയില്ല... സിനിമ മൊത്തമായി നല്ല ബോറായിട്ടാണ് തോന്നിയിട്ടുള്ളത്...
പടം തുടങ്ങുമ്പോഴുള്ള സ്പൂഫ് ഗാനവും രംഗങ്ങളും പുതിയൊരു ആഖ്യാനമാണെങ്കിലും കഥയിൽ അതിനുള്ള പ്രാധാന്യത കണക്കിലെടുക്കുമ്പോൾ ഉൾട്ടയാണ് റിസൾട്ട്.
കൂടാതെ വീട്ടുകാരോട് കമ്മ്യൂണിക്കേറ്റ് ചെയ്യാനാകാതെ പോകുന്ന നായകനും നായികയും കൂടെയുള്ളവരും വഴിയാണ് കഥ മുന്നോട്ട് പോകുന്നത് പക്ഷേ അത് എന്തിനാണെന്ന് മനസ്സിലാകുന്നുമില്ല...
ക്ലൈമാക്സ് ഒക്കെ എത്തുമ്പോൾ
മലബാറുകാരനായ ഞാൻ കണ്ട ഒരു മുസ്ലിം കല്യാണവും ഇത്ര നാടകീയമല്ല എന്ന തോന്നൽ മാത്രം മനസ്സിൽ എത്തിയിട്ടുള്ളൂ.
സിനിമ എവിടെയെങ്കിലും ഒക്കെ കയറി വരുമ്പോൾ അടുത്ത മിനിറ്റിൽ അതിനേക്കാൾ താഴേക്ക് പോകുന്ന ആഖ്യാനവും ചിലരുടെ അറുബോറൻ പെർഫോമൻസും എവിടെയും പിടിച്ചുനിർത്താത്ത മേക്കിംങ്ങുമൊക്കെ
എന്തിനോ തിളച്ച ഈ സാമ്പാറിനെ വായിൽ വെക്കാൻ കൊള്ളാത്ത വിഭവമാക്കി മാറ്റിയിട്ടുണ്ട്...
എല്ലാ സിനിമയും പോലെ ഈ സിനിമയും എല്ലാവർക്കും ഒരേ കാഴ്ച്ചാനുഭവമായിരിക്കില്ല നൽകിയിട്ടുണ്ടാവുക, അത് എന്തുതന്നെയായാലും കണ്ടുതന്നെ വിലയിരുത്തുക.
" My Rating - 2/5 "
[ Link - : ]
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - " Sisu ''
No comments: