Search This Blog

1227. SISU

🔹.  SISU

Gnr :-  ACTION 
Lang :- ഫിന്നിഷ്
ആറ്റമി കോർപ്പി എന്നാണ് പ്രധാന കഥാപാത്രത്തിൻറെ  പേര്.... പ്രായംചെന്നൊരു അപ്പൂപ്പൻ...

ഒറ്റയ്ക്ക് താമസിക്കുന്ന അയാൾക്ക് നദിയിൽ നിന്ന് സ്വർണ്ണതരികൾ കിട്ടുന്നു. അയാൾ അവിടം കുഴിച്ച് വലിയൊരു സ്വർണശേഖരം കണ്ടെത്തുകയും അത് സ്വന്തമാക്കി മറ്റൊരു ദേശത്തേക്ക് പോവുകയും ചെയ്യുന്നു....
എന്നാൽ ആ യാത്രയിൽ ചെന്നു പെട്ടത് ടാങ്കറും തോക്കും കുഴിബോംബും ഒക്കെയായി ഇനിയാരെ കൊല്ലണം എന്ന് ചിന്തിച്ചു വരുന്ന ഒരു നാസി സൈന്യത്തിന്റെ മുന്നിലും....
ഒറ്റയ്ക്ക് കുതിരപ്പുറത്ത് വരുന്ന ആ അപ്പൂപ്പനെ മുന്നിൽ കണ്ട ആദ്യത്തെ പട ഒഴിവാക്കി വിടുകയും രണ്ടാമത്തെ പട പിടികൂടുകയും ചെയ്യുന്നു....

പാവം അപ്പൂപ്പൻ പെട്ട് എന്ന് കരുതുന്നിടത്ത് അങ്ങേരു വെറുമൊരു അപ്പൂപ്പനല്ല ഇടിവെട്ടൊരു യോദ്ധാവാണെന്ന് പടം പറഞ്ഞു തുടങ്ങുന്നു.

പിന്നീട് ആക്ഷൻ പ്രേമികൾക്ക് ആഘോഷിക്കാനും ഒന്നരമണിക്കൂർ എന്ന ചെറിയ ദൈർഘ്യത്തിൽ അടിയും ഇടിയും വെടിയും ചേർന്ന ചോരകളിയിൽ പറഞ്ഞു പോകുന്ന പടമാണ് സിസ്സു.

പോരായ്മയായി പറയാൻ ലോജിക്കൽ എററുകൾ തന്നെയായിരിക്കും... അമരനായ ഒരാൾ.. അയാളുടെ പോരാട്ടം ഏത് അളവിൽ ആണെങ്കിലും കാണുന്ന പ്രേക്ഷകന് ഒരു കാര്യം ഉറപ്പിക്കാം...
കെട്ടിത്തൂക്കിയിട്ടാൽ പോലും വെട്ടി മുറിച്ചാൽ പോലും ബോംബിട്ട് ചിന്നി ചിതറിച്ചാൽ പോലും അയാൾ മുറികൂടി വരും... 
So, ഇതറിയുമ്പോൾ ഉള്ള കാഴ്ചയിലെ മടുപ്പ് ദൈർഘ്യം കൊണ്ട് മറികടക്കുന്നുണ്ടെങ്കിലും എൻഗേജിങ് ഫാക്ടർ കുറയുന്നുണ്ട്.

ലോജിക് നോക്കാതെ സിനിമയെ സമീപിച്ചാൽ കിടിലൻ ആക്ഷനും നല്ല മേക്കിംങ്ങും അപ്പൂപ്പനായ് വേഷമിട്ട Jorma Tommila എന്ന നടൻ്റെ പെർഫോമൻസും സൗണ്ടും കളറിംങ്ങും വേഗതയുള്ള കട്സും ഒക്കെയായ് ' സിസ്സു ' കണ്ടു നോക്കാവുന്ന പടമായ് മാറുന്നുണ്ട്.

" My Rating - 3.5/5 "

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - " പോർ തൊഴിൽ ''

No comments: