Search This Blog

1228. പോർ തൊഴിൽ

🔹.  പോർ തൊഴിൽ

Gnr :-  THRILLER 
Lang :- തമിഴ്
സൈക്കോപാത്ത് കില്ലിംഗ് പശ്ചാത്തലമാകുന്ന സിനിമകൾക്ക് ബേസിക്കായി ഒരു ടെമ്പ്ലേറ്റ് ഫോം കഥയാണ് എപ്പോഴും കാണാൻ സാധിക്കാറുള്ളത്...

ഒരേ മാതൃകയിലുള്ള ഒന്നിലധികം കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യുകയും അത് സാധാരണ ഫോഴ്സിന് സോൾവ് ചെയ്യാൻ സാധിക്കാതെ വരികയും തുടർന്ന് കേസ് അന്വേഷണം നായകൻ ഏറ്റെടുക്കുകയും പ്രേക്ഷകനു മുന്നിലേക്ക് ഒന്നിലധികം ഹിൻ്റുകളിട്ട് കബളിപ്പിച്ച് ഫൈനൽ ആക്ടിൽ എത്തുമ്പോൾ നായകന്റെ കൂടെയുള്ള ഒരാൾക്ക് അപകടം സംഭവിക്കാൻ പോകുന്നു എന്ന മാത്രയിൽ പടം കേറി ടോപ്പിലെത്തി പ്രതിയെ പിടിച്ചു പര്യവസാനത്തിൽ എത്തിക്കുന്ന കണ്ടു മടുത്ത ത്രില്ലർ പാറ്റേണിൽ തന്നെയാണ് ഭൂരിഭാഗം ഇന്ത്യൻ ത്രില്ലറുകളും സംഭവിക്കാറുള്ളത്...
പോർ തൊഴിലും വിഭിന്നമല്ല. അതേ നാടയിൽ കെട്ടി അതിനു ചുറ്റും വലംവെക്കുന്ന എഴുത്തുകൊണ്ട് സാധാരണമായ ഒരു സിനിമ..
പക്ഷേ അവിടേക്ക് ഇഞ്ചക്ട് ചെയ്യുന്ന
 ടെക്നിക്കലി സൗണ്ട് ആയ മേക്കിങ് ക്വാളിറ്റിയും പെർഫോമൻസുകളും ഈ സിനിമയെ
 ഈയടുത്ത കാലത്ത് തീയേറ്ററിൽ ഇറങ്ങിയ 'ഏറ്റവും മികച്ച ത്രില്ലർ' എന്ന്  നിസംശയം പറയാൻ സാധിക്കുന്ന ഒന്നാക്കി മാറ്റിയിട്ടുണ്ട്.

ശരത് കുമാർ, അശോക്സെൽവൻ കൂട്ടുകെട്ടും ഇവരൊരുമിച്ചുള്ള രംഗങ്ങളും സ്ക്രീനിൽ കാണാൻ നന്നായിരുന്നു.
Arrogant ആയ സീനിയർ ഉദ്യോഗസ്ഥനും അയാളുടെ പേടിത്തൊണ്ടയ ജൂനിയറും എന്ന കഥാപാത്രസൃഷ്ടി പടത്തിൻ്റെ തുടക്കത്തിൽ അത്യാവശ്യം ചിരിപ്പിക്കുന്നുണ്ട്.
കൂടാതെ നിഖിലവിമലുമായുള്ള അശോകിൻ്റെ രംഗങ്ങളും കൊള്ളാമായിരുന്നു.. കില്ലറിന്റെ മോട്ടീവും സിനിമ പറഞ്ഞു നിർത്തിയ രംഗങ്ങളും പോസിറ്റീവ് സൈഡിൽ തന്നെ ഉൾപ്പെടുത്താം.

ഒരു സാധാരണ ത്രില്ലറിൽ തുടങ്ങി അതേ സാധാരണത്വം അവസാനം വരെ കൊണ്ടുപോയി ക്ലൈമാക്സിൽ ഗംഭീരമായൊരു എക്സ്പീരിയൻസ് നൽകുന്ന സിനിമയാണിത്. മ്യൂസിക് ഡിപ്പാർട്ട്മെൻറ് ഒക്കെ ടോപ് നോച്ച് ക്വാളിറ്റിയാണ് അതിൻറെ ഔട്ട്പുട്ടിന് നൽകുന്നത്.. അതുകൊണ്ടുതന്നെ സിനിമ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർ നല്ലൊരു തീയേറ്റർ തന്നെ തിരഞ്ഞെടുക്കുക.

സിനിമയുടെ പോരായ്മകൾ പറയുകയാണെങ്കിൽ,
നേരത്തെ പറഞ്ഞ ടെമ്പ്ലേറ്റ് ഫോം കഥ തന്നെയാണ് ആദ്യത്തെ പോരായ്മ...
അടുത്തത് എന്തെന്ന് ചിന്തിക്കാൻ സാധിക്കില്ലെങ്കിലും ആകെത്തുകയിൽ ഇതിങ്ങനെയാണ് പോവുക എന്ന് പ്രേക്ഷകനൊരു ധാരണ കിട്ടുന്ന രീതിയിലാണ് സിനിമ പോകുന്നത്.
കൂടാതെ പ്രതിയിലേക്ക് എത്തുന്ന രംഗങ്ങളും അത്രയ്ക്കങ്ങ് കൺവെൻസിംങ്ങല്ല.

ഈ പോരായ്മകൾ ഒന്നും 'പോർ തൊഴിൽ' എന്ന സിനിമയെ ബാധിക്കുന്നതല്ല... രാക്ഷസന് ശേഷം രാക്ഷസൻ മാതൃകയിൽ വയറിളകിയതു പോലെ ത്രില്ലറുകൾ അടിക്കടി വരുന്നത് കാണുന്നുണ്ട്, അതിന്റെ ഒരു പ്രതിഫലനം കേരളത്തിലുമുണ്ട്....
അങ്ങനെ വന്നതിൽ വളരെയധികം തൃപ്തിപ്പെടുത്തുന്ന ഏകദേശം രാക്ഷസൻ മാതൃക ഫോളോ ചെയ്യുന്ന തീയറ്റർ കാഴ്ച അർഹിക്കുന്ന ഒരു ത്രില്ലർ ചിത്രം.

മൗത്ത് പബ്ലിസിറ്റിയിൽ സിനിമ പ്രേക്ഷകരെ കൂട്ടുന്നുണ്ട്, പറഞ്ഞുവരുന്നത് സിനിമ കൊള്ളാമെങ്കിൽ ഭാഷാഭേദമന്യേ ആബാലവൃദ്ധം തീയേറ്ററിൽ എത്തും...

" My Rating - 4/5 "
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - "Guy Ritchie's The Covenant''

No comments: