1229. ആനപ്പറമ്പിലെ വേൾഡ് കപ്പ്
🔹 ആനപ്പറമ്പിലെ വേൾഡ് കപ്പ്
Gnr :- DRAMA
Lang :- മലയാളം
കഴിഞ്ഞ കുറച്ച് കാലമായി നല്ലതെന്ന് തോന്നിയ സിനിമകൾ മാത്രമേ കാണാറുണ്ടായിരുന്നുള്ളൂ.... ഒരു മുൻവിധിയോടെ.
പക്ഷേ കാണാതെ മാറ്റിവെച്ചവയൊക്കെ ഒരു ഫോൾഡറിലാക്കി എന്നെങ്കിലും ക്രിഞ്ചടിക്കാൻ താൽപര്യം തോന്നുമ്പോൾ കണ്ടു തുടങ്ങാമെന്നു മനസ്സിൽ ഉറപ്പിച്ചു വെച്ചതാണ്... ഇന്നലെ ആ ഫോൾഡർ അങ്ങ് തുറന്നു,
ആനപ്പറമ്പിൽ രണ്ട് AA ഉള്ളതുകൊണ്ടാകാം ലിസ്റ്റിലെ ആദ്യത്തേത് ആൻറണി പെപ്പയുടെ ഈ സ്പോർട്സ് ഡ്രാമ,
യ്യോ, സോറി.. സ്പോർട്സ് ട്രോമാ.
മുൻവിധിയോടെയാണെങ്കിലും അവരാതങ്ങളുടെ ഫോൾഡറിലെ പടമാണ്, അതുകൊണ്ടുതന്നെ പ്രതീക്ഷയുടെ ഭാരമില്ല,
തരക്കേടില്ലാത്ത പടമാണെങ്കിൽ പോലും ഇഷ്ടപ്പെടുത്തും, എന്നിട്ടും ആനപ്പറമ്പിലെ ഈ തട്ടിക്കൂട്ട് നന്നായി കഷ്ട്ടപ്പെടുത്തി...
രണ്ടു മണിക്കൂർ രണ്ടര വർഷം പോലെ കടന്നുപോയത് അനുഭവപ്പെടുത്തി.
സിനിമയിലേക്ക് വരാം,
ഫുട്ബോളിനെ ജീവനോളം സ്നേഹിക്കുന്ന കുറച്ചു കുട്ടികൾ, നാട്ടുകാർ, അവിടുത്തെ യുവാക്കൾ...
അവരുടെ ജീവിതം.
പിന്നെ അണ്ടർ14 ടൂർണമെൻ്റും വേൾഡ് കപ്പ് വരുമ്പോഴുള്ള ആനപ്പറമ്പിലെ കാര്യങ്ങളും....
ഇതിനിടെ ഐ എം വിജയനെ കൊണ്ട് ഹിമാലയൻ ടാസ്ക് കൊടുത്ത് അഭിനയിക്കുന്നുമുണ്ട്.
തുടങ്ങുമ്പോഴും തീരുമ്പോഴുമുള്ള മെസ്സിയുടെ രംഗങ്ങൾ അവരാധത്തെ ഊട്ടിയുറപ്പിക്കാൻ കൊടുത്തതാണെന്നാണ് കരുത്തുന്നത്.
നായികയായ ജുമാന ആണെങ്കിൽ തട്ടമൂരുന്നത് ക്ലൈമാക്സിലും.
ശുഭം.
പെപ്പേ എന്തിന് ഈ സിനിമ ചെയ്തു എന്നതിനേക്കാൾ ഒരു ഷോർട്ട് ഫിലിം പോലുമാക്കാനുള്ള ക്വാളിറ്റി എഴുത്തിൽ ഇല്ലാത്ത ഒരഐറ്റം പടമാക്കി തിയേറ്ററിൽ എത്തിച്ചത് എന്തിന് എന്ന് ചോദിക്കുന്നത് ആയിരിക്കും നല്ലത്.
ഐ എം വിജയൻ ഉമ്മർ എന്ന കുട്ടിക്ക് ജേഴ്സി കൊടുക്കുന്ന രംഗമുണ്ട്, ആ ഒരൊറ്റ രംഗം മാത്രമാണ് ഇഷ്ടപ്പെടുത്തിയത്.
2022ലെ ഖത്തറിൽ വെച്ച് നടന്ന വേൾഡ് കപ്പ് മുന്നിൽകണ്ടു ഒരുക്കിയ സിനിമയായിരുന്നു ഇത്... പടമിറങ്ങിയതും ഏകദേശം അതേ സമയത്ത്, ആളുകൾ എന്തായാലും വേൾഡ് കപ്പ് കണ്ടു..
" My Rating - O.5 /5 "
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - "Guy Ritchie's The Covenant''
No comments: