Search This Blog

1230. വരവേൽപ്പ്

നിർത്തടോ, ഒരുത്തനെ കുത്തുപാള എടുപ്പിച്ചപ്പോൾ നിനക്കൊക്കെ സമാധാനമായോ.......

നെല്ലു കുത്തുന്ന ഒരു മില്ല് തുടങ്ങുന്നവൻ ബൂർഷ്വാ...... സ്വന്തമായി ഒരു സെക്കൻഡ് ഹാൻഡ് ബസ്സ് വാങ്ങുന്നവൻ ബൂർഷ്വാ, എന്നാൽ യഥാർത്ഥ ബൂർഷയുടെ രോമത്തിൽ തൊടാൻ പോലും നിന്നെക്കൊണ്ടൊക്കെ പറ്റുമോ ,.....  ഒരു കമ്പിൽ ഒരു കൊടിയും കുത്തി ഇറങ്ങും ഇതിനൊക്കെ നിനക്കൊക്കെ ആരാ ലൈസൻസ് തന്നത്........

ഇന്നുവരെ ഒരാൾക്കെങ്കിലും ഒരു ജോലി കൊടുക്കാൻ നിന്നെക്കൊണ്ടൊക്കെ സാധിച്ചിട്ടുണ്ടോ..........


🔹.  വരവേൽപ്പ്

Gnr :- DRAMA
Lang :- മലയാളം

നടൻ ശ്രീനിവാസൻ എഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മോഹൻലാൽ രേവതി എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബ്ലാക്ക് കോമഡി ഡ്രാമയാണ് വരവേൽപ്പ്...
ശ്രീനിവാസൻ തന്റെ അച്ഛൻറെ ജീവിതത്തിൽ നടന്ന ഒരു ഇൻസിഡന്റ് സിനിമയാക്കിയപ്പോൾ 1989ലെ പ്രേക്ഷകപ്രീതി നേടിയ വലിയൊരു ഹിറ്റ് മാത്രമല്ലാതെ വർഷങ്ങൾക്കിപ്പുറവും കാലത്തെ വക മാറ്റി ചർച്ച ചെയ്യപ്പെടുന്നൊരു സിനിമാനുഭവമാക്കാൻ ഈ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.

കഴിഞ്ഞദിവസം മലയാളം ന്യൂസ് ചാനലുകളിൽ നിന്ന് ഈ സിനിമ വീണ്ടും കണ്ടു...

ഏഴു വർഷത്തെ കഠിനമായ ഗൾഫ് ജീവിതം മതിയാക്കി കുടുംബത്തിലേക്ക് തിരിച്ചെത്തിയ മുരളി... നാട്ടിൽ കുറച്ചുപേർക്ക് ജോലി കൊടുക്കാം എന്നതുകൂടി കണക്കിലെടുത്ത് ഒരു സെക്കൻഡ്ഹാൻ്റ് ബസ്സും അതിന്റെ പെർമിറ്റും വാങ്ങുന്നു....
തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളും ട്രേഡ് യൂണിയൻ പ്രശ്നങ്ങളുമൊക്കെയായി സിനിമ കൂടുതൽ സങ്കീർണമാകുന്നു...

മുരളിയും പ്രഭാകരനും വത്സനുമൊക്കെ കൊടിയുള്ള കാലം കൺമുന്നിൽ കാണേണ്ട ജീവിതങ്ങൾ തന്നെയായിരിക്കും. കാരണം അതെല്ലാം സിസ്റ്റത്തിന്റെ അല്ലെങ്കിൽ കേരളത്തിലെ വ്യവസായ അന്തരീക്ഷത്തിന്റെ ബാക്കിപത്രങ്ങൾ തന്നെയാണ്.

വരവേൽപ്പ് ഒരു ഗംഭീര സിനിമയാണ്, എഴുത്തും പെർഫോമൻസുകളും അവതരണവും ഒക്കെ പത്ത് മുപ്പത്തൊമ്പത് വർഷങ്ങൾക്കിപ്പുറവും വാലിഡാണ്, മനോഹരമാണ്.

" My Rating - 5 /5 "

റിവ്യൂ തുടങ്ങുന്നതിനു മുന്നേ കൊടുത്ത വരവേൽപ്പിലെ സംഭാഷണം....
അതിന് ഇക്കാലത്ത് ഒരു മറുപടിയുണ്ട്.

ജോലി കിട്ടും,
കൊടി പിടിച്ച തഴമ്പും അതിനോളം സ്വാധീനവുമുണ്ടെങ്കിൽ ഈ നാട്ടിൽ പേടിക്കണ്ട...
യൂണിവേഴ്സിറ്റിയുടെ എന്നല്ല പബ്ലിക് സർവീസ് കമ്മീഷന്റെ ചോദ്യപേപ്പറിന്റെ പകർപ്പ് വരെ പുഷ്പം പോലെ അച്ചടിച്ചു കിട്ടും... വ്യാജ സർട്ടിഫിക്കറ്റ് അത് പിന്നെ പറയേണ്ടല്ലോ.

[ Link - : ]

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr

NEXT - "Guy Ritchie's The Covenant''

No comments: