Search This Blog

1231. കേരള ക്രൈം ഫയൽസ്

🔹.  കേരള ക്രൈം ഫയൽസ്

Gnr :- Thriller
Lang :- മലയാളം
മലയാളത്തിലെ ആദ്യത്തെ വെബ് സീരീസ് എന്നും പറഞ്ഞിറങ്ങിയ യഥാർത്ഥത്തിൽ രണ്ടാമത്തെ വെബ്സീരീസാണ് 'കേരള ക്രൈം ഫയൽസ് - ഷിജു പാറയിൽ വീട് നീണ്ടകര'.

ഒരു നാലാംകിട* ലോഡ്ജിൽ 
സെക്സ് വർക്കറായൊരു സ്ത്രീയെ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തുന്നതും തുടർന്നുള്ള അന്വേഷണവുമാണ് 6 എപ്പിസോഡിൽ ആറു ദിവസത്തെ കഥയായി പറയുന്നത്...

 പ്രത്യക്ഷത്തിൽ വളരെ എളുപ്പത്തിൽ പ്രതിയെ പിടിക്കാവുന്നൊരു കേസ് ആയിട്ടാണ് പോലീസ് ഇതിനെ ആദ്യം കാണുന്നതെങ്കിലും പക്ഷേ അത് അങ്ങനെയായിരുന്നില്ല. 
അന്വേഷണം ഏതു വഴിയേ പോയാലും അവസാനം വന്നിടത്തു തന്നെ എത്തിച്ചേരുന്ന രീതിയിൽ വഴിമുട്ടി പോകുന്ന ഒരു കഥാഗതി... എന്നെ സംബന്ധിച്ച് സീരീസിൽ എൻഗേജിംങ്ങായ് അനുഭവപ്പെടുത്തിയതും അത് തന്നെയാണ്.

" My Rating - 3 /5 "

ആഷിക്കിന്റെ എഴുത്തിൽ അഹമ്മദ് കബീർ സംവിധാനം ചെയ്ത സീരീസ് ഹൃദയത്തിനുശേഷം ഹിഷാം അബ്ദുൽ വഹാബിന്റെ സംഗീതം കൊണ്ട് അടിമുടി ചടുലമാകുന്നുണ്ട്... സീരീസിലെ സംഗീത ഡിപ്പാർട്ട്മെൻറ് ഗംഭീരമായിരുന്നു... കൂടാതെ ജോണർ ആവശ്യപ്പെടുന്ന മേക്കിങ്ങും സിനിമാട്ടോഗ്രാഫിയും കഥ ആവശ്യപ്പെടുന്ന വേഗതയും റിലേറ്റ് ചെയ്യാവുന്ന കഥാപാത്രങ്ങളും ആദ്യ സീസണിനെ കൊള്ളാവുന്ന ഒരനുഭവമാക്കുന്നുണ്ട്...

പെർഫോമൻസിൽ അജു വർഗീസ് ബഹുദൂരം മുന്നിൽച്ചെന്ന് കയ്യടി നേടുന്നു... പുള്ളിയുടെ ഇരുത്തം വന്ന പ്രകടനം ആരെയും തൃപ്തിപ്പെടുത്തും... ഒരുപക്ഷേ അജു വർഗീസിനെ കരിയർ ബെസ്റ്റ് പെർഫോമൻസും  ക്രൈം ഫയൽസിലെ മനോജ് എന്ന കഥാപാത്രം തന്നെയായിരിക്കും...
കൂടാതെ ലാലും ജൂണിലെ അസുര ഗ്യാങ്ങിലെ രണ്ടുപേരും അടക്കം സീരീസിൽ ഉടനീളം ഒത്തിരി നല്ല കഥാപാത്രങ്ങൾ വന്നു പോകുന്നുണ്ട്.

ഇനി പോരായിമയിലേക്ക് വരാം.
ക്ലൈമാക്സ്....
നല്ലൊരു തുടക്കത്തിനെ അവസാനം കൊണ്ട് കലമുടയ്ക്കുക എന്നൊക്കെ പറയാറില്ലേ... അതാണ് ഇതിൻറെ ക്ലൈമാക്സ്.
വ്യക്തിപരമായി തീരെ ഇഷ്ടപ്പെട്ടില്ല... യാതൊരു ഫീലും നൽകാത്ത വേഗം പറഞ്ഞെത്തിച്ച ഒരു ക്ലൈമാക്സ് ക്രൈം ഫയൽസിനെ ശരാശരിയിലോ അതിനും തൊട്ടുതാഴെയോ കൊണ്ടെത്തിച്ചു.

മറ്റൊരു നെഗറ്റീവ് ഡ്യൂറേഷൻ ആണ്...

25 ഉം 26 ഉം മിനിറ്റുള്ള 6 എപ്പിസോഡുകൾ... ചുരുക്കിപ്പറഞ്ഞാൽ ഒരു സിനിമയെ ആറു ഭാഗമാക്കി മുറിച്ച് സീരീസ് എന്നും പറഞ്ഞ് ഇറക്കി എന്ന് വേണമെങ്കിൽ പറയാം..
കാരണം ഒറ്റയിരുപ്പിൽ ചുമ്മാ കണ്ട് തീർക്കാവുന്ന ഒരു സാധാരണ ത്രില്ലർ സിനിമ എങ്ങനെ മനസ്സിൽ അനുഭവപ്പെടുത്തുമോ അതിൽ കൂടുതൽ ഒന്നും ക്രൈം ഫയൽസ് നൽകുന്നുമില്ല.

മലയാളത്തിലെ രണ്ടാമത്തെ വെബ് സീരീസ് ആണ് കേരള ക്രൈം ഫയൽസ്.
ആദ്യത്തെ വെബ് സീരീസ് 'മേനക' അടിമുടി തട്ടികൂട്ടായപ്പോൾ ഇത്തവണ ഹോട്ട്സ്റ്റാറിൽ എത്തിയ സീരീസ് ടെക്നിക്കലി സൗണ്ടാണ്... പെർഫോമൻസ് വൈസ് നൈസാണ്...
എൻഗേജിംങ്ങിൽ നിരാശപ്പെടുത്തുന്നുമില്ല. കണ്ടു നോക്കുക, അഭിപ്രായം വിലയിരുത്തുക.
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - "Guy Ritchie's The Covenant''

No comments: