1235. THE CHILDE
🔹1235. THE CHILDE
Gnr :- Action
Lang :- കൊറിയൻ
തന്റെ അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി വലിയൊരു തുക ആവശ്യമുള്ളതുകൊണ്ട് വർഷങ്ങൾക്കു മുൻപേ ഉപേക്ഷിച്ചിട്ട് പോയ ധനികനായ അച്ഛനെ അന്വേഷിച്ചു നടക്കുന്ന ബോക്സർ കൂടിയായ മാർക്കോ എന്ന ചെറുപ്പക്കാരന്റെ കഥ കാണിച്ചാണ് സിനിമ തുടങ്ങുന്നത്...
ഫിലിപ്പൈൻസിൽ നിന്ന് കൊറിയയിലേക്കുള്ള മാർക്കോയുടെ യാത്രയും ഇതിനിടെ അവന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു കൂട്ടം ഇവന്റുകളും വ്യക്തികളും അതിലൂടെ സംഭവിക്കുന്ന കഥ പശ്ചാത്തലവും ഒരു ആക്ഷൻ ത്രില്ലർ മോഡിൽ പറയാൻ ശ്രമിക്കുന്ന സിനിമയാണ് ദി ചൈൽഡ്.
The Witch , The Tiger എന്നീ അതിഗംഭീര സിനിമകളുടെ സംവിധായകനും I Saw the Devil എന്ന കൾട്ടിന്റെ തിരക്കഥാകൃത്തുമായ 'പാർക്ക് ഹൂൻ ജംഗ്' ന്റെ 2023ൽ പുറത്തിറങ്ങിയ ഈ ചിത്രം ഓൺലൈനിലെ ഗംഭീരാഭിപ്രായങ്ങൾ കണക്കിലെടുത്ത് കാണാനിരുന്ന സിനിമയായിരുന്നു, വ്യക്തിപരമായി ഈ സിനിമ ഒരു തരത്തിലും ഇഷ്ടപ്പെട്ടില്ല, അതിനുള്ള പ്രധാന കാരണം
വൺലൈനിൽ ഒതുക്കാതെ കഥ തിരക്കഥയാകുമ്പോൾ പിന്നീടത് സിനിമയാകുമ്പോൾ എവിടെയും എൻഗേജ് ചെയ്യിപ്പിക്കാത്ത ഇമോഷണലി ആരോടും ബോണ്ട് ഫീൽ ചെയ്യാത്ത വെറുതെ കാണിക്കുന്ന ഓട്ടപ്പാച്ചിലും ലോജിക്കലി ഉള്ള മണ്ടത്തരങ്ങളും ആവോളം വേവിച്ച കൊറിയൻ പടപ്പുമാത്രമായെ ഈ സിനിമ എന്നെ അനുഭവപ്പെടുത്തിയിട്ടുള്ളൂ.
പടം തുടങ്ങുമ്പോൾ തുടങ്ങുന്ന ഓട്ടം കഥ അവസാനിക്കുമ്പോഴാണ് തീരുന്നത്... എന്തിനോ വേണ്ടി തിളച്ചോടുന്ന സിനിമ ഒന്ന് രണ്ട് ഗൺ ഷോട്ടുകളും വിഷ്വലി നൈസായ സിനിമട്ടോഗ്രാഫിയും മാത്രം പോസിറ്റീവായി കണക്കിലെടുത്ത് ബാക്കിയെല്ലാം ഏൽക്കാതെ പോയ വെടിയായി മാത്രമേ പ്രതീക്ഷയോടെ പടത്തെ സമീപിച്ച പ്രേക്ഷകൻ എന്ന നിലയിൽ പറയാനുള്ളൂ...
#Avoidable
MY RATING : 1.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - ജയിലർ
No comments: