Search This Blog

1242. ഗരുഡൻ

🔹. ഗരുഡൻ

Gnr :- Thriller 
Lang :- മലയാളം

കണ്ണൂർ സ്കോഡിന് ശേഷം ഏകദേശം അതേ എന്റർടൈൻമെന്റ് മൂല്യം തന്ന  ഈ വർഷം വന്ന മറ്റൊരു സിനിമ... 
സുരേഷ് ഗോപി, ബിജു മേനോൻ, അഭിരാമി, ജഗദീഷ് എന്നിങ്ങനെ നല്ലൊരു താരനിരയും മിഥുൻ മാനുവൽ തോമസിന്റെ എഴുത്തും ജേക്സിന്റെ മ്യൂസിക്കും അജയുടെ വിഷ്വലും അരുൺ വർമ്മ എന്ന നവാഗത സംവിധായകന്റെ  സംവിധാനത്തിൽ രണ്ടര മണിക്കൂർ വലുപ്പത്തിൽ ലിസ്റ്റിൻ നിർമ്മിച്ചെടുത്ത പടമാണ് ഗരുഡൻ.

പ്രത്യക്ഷത്തിൽ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ നടന്നൊരു ക്രൈം, അതന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ ബുദ്ധിപൂർവ്വം പ്രതിയെ പിടിക്കുകയും നിയമത്തിന് മുന്നിലെത്തിച്ച് അയാൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്യുന്നു... വർഷങ്ങൾക്കിപ്പുറം അതേ കേസ് റീ-ഓപ്പൺ ചെയ്യുന്ന പ്രതി.
തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങൾ...
ഒരു ത്രില്ലർ ക്രൈം ഡ്രാമയ്ക്ക് ഷുവർ ഷോട്ട് കയ്യടി കൺഫോമാക്കുന്ന ഈ വൺലൈനിനെ നല്ല പെർഫോമൻസുകൾ കൊണ്ടും അവതരണം കൊണ്ടും നല്ലൊരു സിനിമയാക്കി മാറ്റിയ കാഴ്ച കൂടിയാണ് ചിത്രം.

ഒരു കിടിലൻ ആദ്യപകുതിയെ അത്രത്തോളം മികവില്ലാത്ത രണ്ടാം പകുതി കൊണ്ടും തരക്കേടില്ലാത്ത ക്ലൈമാക്സ് കൊണ്ടും പറഞ്ഞെത്തിക്കുമ്പോഴും ആകെ തുകയിൽ തൃപ്തനാക്കുന്ന വെർഡിക്റ്റിലെത്തിക്കാൻ ഈ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.
അതിന് ബിജു മേനോൻ എന്ന ഔട്ട്സ്റ്റാൻഡിങ് ആക്ടറുടെ ക്യാരക്ടറും പെർഫോമൻസും വലിയ കാരണം തന്നെയാണ്...

പോരായ്മകളിലേക്ക് കണോടിക്കുമ്പോൾ രണ്ടാം പകുതിയിലെ മദ്യപാനിയാകുന്ന സുരേഷ് ഗോപിയുടെ കഥാപാത്രം അതുവരെ കഥ കൈവരിച്ച വേഗതയും എൻഗേജിംങ് ഫാക്ടറും ചടുലതയും പാടെ ഉടയ്ക്കുന്നതാണ്. കൂടാതെ തലൈവാസൽ വിജയ് അവതരിപ്പിച്ച അച്ഛൻ കഥാപാത്രം പുള്ളിയുടെ പെർഫോമൻസ് കൊണ്ട് ആദ്യവസാനം കല്ലുകടിയാകുന്നുണ്ട്. ഇതുവഴി സിനിമയ്ക്ക് ഉണ്ടാകേണ്ടിയിരുന്ന ഇമോഷണൽ അറ്റാച്ച്മെന്റ് പ്രേക്ഷകന് പൂർണ്ണതയിൽ അനുഭവപ്പെട്ടോ എന്നത് സംശയമാണ്...

കാവൽ മുതൽ ഗരുഡനിലെത്തിനിൽക്കുന്ന സുരേഷ് ഗോപിയുടെ തിരിച്ചുവരവിൽ
കോമണായ് കാണാറുള്ള  പ്രായം തളർത്തിയ കഥാപാത്രങ്ങളും ഏങ്ങി വലിച്ച ഡയലോഗ് ഡെലിവറിയും അതുണ്ടാക്കുന്ന  മടുപ്പും ഗരുഡനിൽ ഒരു പരിധിവരെ കാണാനില്ല...

 സുരേഷ് ഗോപിയെ അയാളുടെ രാഷ്ട്രീയത്തെയോ ചാനൽ ചർച്ചകളിലെ അസഹ്യമായ പ്രകടനങ്ങളേയോ ചർച്ചയ്ക്കെടുക്കാതെ തിയേറ്ററിലെത്തി കാണാനാഗ്രഹിക്കുന്നവർക്ക് ഗരുഡൻ ഉറപ്പായും നല്ലൊരനുഭവമാകും. എന്നിരുന്നാലും മൈക്കും ആരവവും മുന്നിലെത്തുമ്പോൾ രാഷ്ട്രീയം എന്ന പേരിൽ സൂപ്പർസ്റ്റാർ കളിക്കുന്ന ആളഹന്തയും ആണഹന്തയും അതിനു മുന്നിൽ നിന്ന് കൊടിപിടിക്കുന്ന ജാതീയതയുടെ കൊടുമുടിയും സംഘപരിവാറിനേക്കാൾ എതിർക്കപ്പെടേണ്ടതാണ്... 

MY RATING : 3.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - ഫീനിക്സ്

No comments: