Search This Blog

1243. ഫീനിക്സ്

🔹 ഫീനിക്സ്
Gnr :- Horror Drama 
Lang :- മലയാളം

കഥാനായകൻ 'ജോൺ' ഒരു വക്കീലാണ്, ജോലിസംബന്ധമായ ചില കാരണങ്ങൾ കൊണ്ട് അയാൾക്ക് പുതിയൊരു നാട്ടിലേക്കും അവിടെ ഒരു പുതിയ വാടക വീട്ടിലേക്കും ചേക്കേറേണ്ടതായി വരുന്നു... 
ഒറ്റപ്പെട്ടൊരു സ്ഥലത്ത് വീട് അന്വേഷിക്കുന്ന അയാൾക്ക് അതിനനുയോജ്യമായ തരത്തിൽ കടൽത്തീരത്തിനോടടുപ്പിച്ച് ഒരു വീട് ലഭിക്കുന്നു... കുടുംബത്തോടൊപ്പം അവിടേക്ക് താമസം മാറുന്ന ജോണിന് തൊട്ടടുത്ത ദിവസം മുതൽ ഒരു സ്ത്രീയുടെ കത്തുകൾ വന്നുകൊണ്ടിരിക്കുന്നു...
തുടർന്ന് നടക്കുന്ന അസാധാരണ സംഭവങ്ങൾ പറഞ്ഞാണ് ഫീനിക്സ് കഥ പറഞ്ഞു തുടങ്ങുന്നത്...

പേടിയും പ്രണയവും ഡ്രാമയും അതിന്റെ സകല ക്ലീഷേയിലും മുക്കിയെടുത്ത് ടെമ്പ്ലേറ്റിൽ പൊതിഞ്ഞ് ആദ്യപകുതിയെ ഒരുക്കി വെച്ചപ്പോൾ തരക്കേടില്ലെന്നൊരു വെർഡിക്റ്റും സാധ്യതകൾ അത്രയും രണ്ടാം പകുതിയെ ആശ്രയിച്ചായിരിക്കുമെന്ന ഒരുറപ്പും തന്നാണ് കടന്നു പോകുന്നത്....

പക്ഷേ,

സെറ്റ് ചെയ്തു വെച്ച ഹൊറർ സ്പേസും ഡ്രാമയും വർക്ക് ഔട്ട് ആകാത്ത ബാക്ക് സ്റ്റോറിൽ മുങ്ങി പോവുകയും ഉള്ളതിനെ വലിച്ചുനീട്ടി വെറുപ്പിച്ചതും ഏൽക്കാതെ പോയ ക്ലൈമാക്സും അശ്വന്ത് കൊക്കിന്റെ ഭാഷയിൽ വയ്യാത്തൊരു പടമാക്കി ഫീനിക്സിനെ മാറ്റിയെടുത്തു....

MY RATING : 2.5/5

പെർഫോമൻസിൽ അജു വർഗീസും ചന്തുനാദും മകളായി അഭിനയിച്ച ആവണി എന്ന കുട്ടിയും എടുത്തു പറയേണ്ട മികവ് കാണിച്ചിട്ടുണ്ട് കയ്യടി അർഹിക്കുന്നുമുണ്ട്.. ഇവരെ കൂടാതെ ഭഗത് മാനുവൽ, അനൂപ് മേനോൻ, നിൽജ തുടങ്ങി കുറച്ചധികം അഭിനേതാക്കളും സിനിമയിൽ കഥാപാത്രങ്ങളായിട്ടുണ്ട്.. 

സംവിധായകനായ വിഷ്ണു ഭരതൻ എഴുതിയ കഥയ്ക്ക് മിഥുൻ മാനുവൽ തോമസ് തിരക്കഥയൊരുക്കിയപ്പോൾ ഫീനിക്സ് ചെറിയൊരു പടം എന്ന നിലയിൽ നിന്നും പ്രതീക്ഷ നൽകുന്നൊരു പടത്തിലേക്ക് ഗിയർ മാറ്റിയിട്ടുണ്ടായിരുന്നു.
അത് എത്രത്തോളം ഗുണം കണ്ടു എന്നത് ചിന്തിക്കേണ്ട കാര്യമാണ്...
 ആൽബിയുടെ സിനിമാട്ടോഗ്രാഫിയും സാമിന്റെ സൗണ്ടും ആദ്യപകുതിയും ചില പെർഫോമൻസുകളും ഈ സിനിമയുടെ പോസിറ്റീവ് വശങ്ങളാണ്.

സെറ്റിട്ട പോലുള്ള ആർട്ടും ഒരു ക്യൂരിയോസിറ്റി തോന്നിപ്പിക്കാത്ത ആഖ്യാനവും ഇമോഷണലി ഹുക്ക് ചെയ്യപ്പെടാത്ത കഥാപാത്രങ്ങളും സന്ദർഭങ്ങളും ക്ലൈമാക്സും തുടങ്ങി പേടിയുടെ പശ്ചാത്തലത്തിൽ പ്രണയം പറയുന്ന ഈ പടത്തെ പ്രതീക്ഷയ്ക്കൊത്ത് എവിടെയും ഉയർത്തുന്നില്ല...
എന്നിരുന്നാലും ആദ്യപകുതിയിലെ ചില മൊമെൻ്റ്സും ടെക്നിക്കലി മികവു കാണിച്ച അവതരണവും സിനിമയെ ഒരുവട്ടം കണ്ടു മറക്കാവുന്ന ബോറടിപ്പിക്കാത്ത കാഴ്ചയാക്കി മാറ്റിയിട്ടുണ്ട്... തിയേറ്ററിൽ തന്നെ സിനിമ കാണാൻ ശ്രമിക്കുക...
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - ഫാലിമി

No comments: