താങ്ക്യു മോളിവുഡ്....
ഇറങ്ങുന്ന എല്ലാ സിനിമകളും ആർത്തിയോടെ കണ്ടിരുന്നൊരു കഴിഞ്ഞുപോയ കാലത്ത് മനസ്സിലെ ഏറ്റവും വലിയ ആശങ്ക എന്തായിരുന്നു എന്നാൽ, ഈ അഡിക്ഷനിൽ നിന്ന് എങ്ങനെ മോചിതനാകാം എന്നതായിരുന്നു....
ഏതോ ഒരു കോടീശ്വരനെ ലക്ഷപ്രഭുവാക്കാൻ നേർച്ചയെടുത്ത മലയാള സിനിമയും സംവിധായകരും ടെക്നീഷ്യന്മാരുമൊക്കെ എൻറെ പ്രാർത്ഥന കേട്ടെന്നു തോന്നുന്നു...
ഓരോ വാരത്തിലും പൂച്ച പെറ്റപോലുള്ള അഞ്ചും ആറും പഴങ്കഞ്ഞി പേരിലെ തട്ടിക്കൂട്ടുകൾ ആരെയും അറിയിക്കാതെ കൊട്ടയിലെത്തിച്ച് ആദ്യദിവസം തന്നെ ഷെഡ്ഡിൽ കയറ്റുന്ന ഏർപ്പാടുകൊണ്ട് എന്നിലെ സിനിമ പ്രേമിക്ക് ഒത്തിരി സമയ-ധനലാഭം ഉണ്ടാക്കി എന്നത് സന്തോഷം നൽകിയ കാര്യമാണ്...
- വലിയ പ്രതീക്ഷ കൊടുത്ത് തീയേറ്ററിൽ എത്തുന്ന ഒരു സിനിമ എക്സ്പെക്റ്റേഷൻ മീറ്റ് ചെയ്തില്ല എങ്കിൽ ആളുകൾ അതേ രീതിയിൽ ആക്രമിച്ചേക്കാം, ഒടിയനും കൊത്തയും മരയ്ക്കാറും ഇതിനുള്ള ഉദാഹരണങ്ങളുമാണ്... നല്ലൊരു സിനിമയുമായി നിങ്ങൾ വീണ്ടും എത്തിയാൽ മൂട്ടിലെ തഴമ്പ് നോക്കാതെ തലയിലേറ്റാനും ഇവിടുത്തെ പ്രേക്ഷകർക്കറിയാം...
അഭിപ്രായങ്ങളും അത് പറയുന്ന ഇടവും കാലത്തിനൊത്തു മാറും... നല്ലത് പറയുമ്പോൾ പുണ്യാളന്മാരും വിമർശിക്കുമ്പോൾ കാലന്മാരുമാക്കുന്നത് ഇക്കൂട്ടരുടെ ഇരട്ടത്താപ്പ് എന്ന് പറഞ്ഞു നിർത്തുന്നു.
* ഒരു സിനിമയുടെ ഓൺലൈൻ പ്രമോഷൻ സ്ട്രാറ്റജി ചർച്ച ചെയ്ത് പ്രമോഷൻ കലണ്ടർ ഉണ്ടാക്കുമ്പോൾ തന്നെ അണിയറ പ്രവർത്തകർ ചോദിക്കാറുണ്ട് ആഫ്റ്റർ റിലീസ് പോസിറ്റീവ് റിവ്യൂസ് സ്പ്രെഡ് ചെയ്യുന്നതിനെക്കുറിച്ച്... എഴുതുന്ന രീതിയെക്കുറിച്ച്, അതിലെ വാക്കുകളെ കുറിച്ച്....
ആരെയും അറിയിക്കാതെ ആഴ്ചയിൽ വന്നു പോകുന്ന ചെറിയ പടങ്ങൾക്ക് തിയേറ്റർ ബിസിനസിനേക്കാൾ മറ്റു മാർക്കറ്റുകൾ കൂടി നോക്കേണ്ടിവരും...So, ഓൺലൈൻ പ്രമോഷന്റെ ഭാഗമായി പോസിറ്റീവ് അഭിപ്രായങ്ങൾ എഴുതുന്നതും പ്രചരിപ്പിക്കുന്നതും തീയറ്ററിൽ കളിക്കുന്ന സിനിമയ്ക്ക് നാലാള് കയറാൻ വേണ്ടിയാണ്... OTTയിലും ഓൺലൈനിലും സാറ്റ്ലൈറ്റിലും സിനിമയുടെ കണ്ടെന്റുകൾക്ക് ബിസിനസ് കിട്ടാൻ വേണ്ടിയാണ്...
ഓൺലൈൻ പ്രൊമോഷൻ സിനിമയ്ക്ക് ഗുണമുള്ള എല്ലാ മേഖലയും ഉപയോഗിച്ചുതന്നെ ചെയ്യേണ്ടുന്ന കാര്യമാണ്... Afterall സിനിമയെക്കുറിച്ച് നാലാൾ അറിയാൻ വേണ്ടി ചെയ്യേണ്ടുന്ന എല്ലാം തന്നെ ചെയ്യണം......
മറ്റേതു മേഖലയേയും പോലെ സിനിമയും പരസ്യത്തിനു വേണ്ടി ലക്ഷങ്ങൾ ബഡ്ജറ്റ് ഇട്ട് ചിലവാക്കുന്ന മേഖലയാകുമ്പോൾ പ്രമോഷന്റെ ഭാഗമായി ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും അതിൽ വർക്ക് ചെയ്യുന്നവർ പെയ്മെൻറ് പറഞ്ഞു ഉറപ്പിച്ചു തന്നെയാണ് ചെയ്യുന്നത്.
ആരാധകവാനരന്മാരുടെ ഹേറ്റ് ക്യാമ്പയിൻ അല്ലാതെ ഒരു നല്ല സിനിമയെ എഴുതി നശിപ്പിച്ചേക്കാം എന്നുറപ്പിച്ച് കാശു വാങ്ങി പണിയെടുക്കുന്ന ആരെയും ഇതുവരെ കൺമുന്നിൽ കണ്ടിട്ടില്ല, അങ്ങനെ ആരും ചെയ്യുമെന്നും തോന്നുന്നില്ല...
റിവ്യൂ ബോംബിംങ് എന്നത് സിനിമയെ നശിപ്പിക്കാൻ മനപ്പൂർവം എഴുതി നശിപ്പിക്കുന്നവരെയാണെങ്കിൽ അതിൽ തെറ്റു പറയുന്നില്ല... പക്ഷേ തനിക്ക് അനുഭവപ്പെട്ട ആസ്വാദനത്തിന്റെ നിരൂപണം എഴുതിയും പറഞ്ഞും ഷെയർ ചെയ്യുന്നവരോട് അത് ചെയ്യാൻ പാടില്ല എന്നാണ് പറയുന്നതെങ്കിൽ തൽക്കാലം കേൾക്കാൻ മനസ്സില്ല....
Yadu EZr
No comments: