1256. അന്വേഷിപ്പിൻ കണ്ടെത്തും
🔹1255. അന്വേഷിപ്പിൻ കണ്ടെത്തും
Gnr :- Thriller Drama
Lang :- മലയാളം
ബ്രഹ്മയുഗം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നിങ്ങനെ ഫെബ്രുവരി നൽകിയ മികച്ച സിനിമകളുടെ പട്ടികയിൽ ഉറപ്പായും ഉൾപ്പെടുത്താവുന്ന ഒരു ഗംഭീര സിനിമ, അതാണ് അന്വേഷിപ്പിൻ കണ്ടെത്തും...
പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു കുറ്റാന്വേഷണ സിനിമയാണ്.
എന്നാൽ സ്ഥിരം കണ്ടുവരുന്ന സിനിമാറ്റിക് ഇൻവെസ്റ്റിഗേഷൻ സ്റ്റൈലിനെ ബ്രേക്ക് ചെയ്ത് അടപടലമൊരു റിയലിസ്റ്റിക് മൂഡ് പിടിച്ചാണ് കഥ പറയുന്നത്.
പേഴ്സണലി അതുതന്നെയാണ് സിനിമയുടെ ഏറ്റവും മികച്ചവശവും.
90കളും അതിന് തൊട്ടുമുൻപത്തെ കാലഘട്ടവുമാണ് ഈ സിനിമയുടെ കഥാപശ്ചാത്തലം, യാതൊരു ആർട്ടിഫിഷാലിറ്റിയും ഫീൽ ചെയ്യാതെ ആ കാലഘട്ടത്തെ റീ-ക്രിയേറ്റ് ചെയ്യുന്നതിൽ ആർട്ട് ഡിപ്പാർട്ട്മെൻ്റും അതിന് യോജിച്ച രീതിയിലുള്ള സിനിമാട്ടോഗ്രാഫിയും അതിന് പൂർണ്ണത നൽകിയ കളറിങ്ങും എല്ലാത്തിനുമുപരി പെർഫോമൻസുകളും വിജയം കണ്ടിട്ടുണ്ട്.
ഹീറോയിക്ക് ഗിമ്മിക്കുകളോ അടിമുടി സസ്പെൻസും ആവേശം കൊള്ളിക്കുന്ന ടിസ്റ്റുകളും ഒന്നൊഴിഞ്ഞ് ഒന്നായി വരുന്ന ഹൈ മൊമെന്റ്സും കാതടപ്പിക്കുന്ന ശബ്ദത്തിലും കയ്യടിപ്പിക്കുന്ന ഡയലോഗുകളിലും രണ്ടേകാൽ മണിക്കൂർ സീറ്റ് എഡ്ജ് ആയി കണ്ടുതീർക്കാൻ മാത്രമാഗ്രഹിക്കുന്നവർക്ക് അന്വേഷിപ്പിൻ കണ്ടെത്തും ഒരുപക്ഷേ തൃപ്തമാകില്ല, അവർക്കൊരുപക്ഷേ ഇതൊരു വീര്യം കുറഞ്ഞ ത്രില്ലർ തന്നെയായിരിക്കും... മറിച്ച് മറ്റൊരു പുതിയ സിനിമ കാണാനാഗ്രഹിക്കുന്നവർക്ക് ഈ ജോണറിൽ സ്ലോ-പേസിൽ സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ കണ്ടു തീർക്കാവുന്ന ആകെ തുകയിൽ നായകനൊപ്പം പ്രേക്ഷകനും അന്വേഷിച്ച് കണ്ടെത്തുന്ന മികച്ച സിനിമയാണിത്.
കഥയിലേക്ക് വരുമ്പോൾ തൊണ്ണൂറുകളിൽ നടക്കുന്ന രണ്ടു വ്യത്യസ്ത കൊലപാതകങ്ങൾ.. അതിൽ ഒന്ന് കാണിച്ച ആദ്യപകുതിയും അതിന്റെ അന്വേഷണവും പര്യവസാനവും ഇടവേളയോടു കൂടി തീരുമ്പോൾ തീർത്തും വ്യത്യസ്തമായ മറ്റൊരു കൊലപാതകവും അതിൻറെ അന്വേഷണവും ആണ് ബാക്കി സിനിമ...
ഒരു രണ്ടാം ഭാഗത്തിലേക്ക് വഴിവെച്ച പൃഥ്വിരാജ് പറയുന്ന ടൈൽ എൻഡിലെ ഡയലോഗ് വല്ലാതെ ഇഷ്ടപ്പെടുത്തി... ഈ കൂട്ടുകെട്ടിന്റെ ഒരു മൂന്നാം അന്വേഷണം അതിലവർ പൂർണ്ണമായും വിജയിക്കട്ടെ എന്ന് പ്രേക്ഷകനും പറഞ്ഞു പോകുന്നിടത്ത് അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയും അതിലെ ഓരോ ഡിപ്പാർട്ട്മെൻ്റും കയ്യടി നേടുന്നുണ്ട്.
ആനന്ദ് എന്ന കഥാപാത്രത്തിന്റെ നിരാശയും എടുത്തുചാട്ടവും ആത്മവിശ്വാസവുമെല്ലാം ഗംഭീരമായി തന്നെ ടോവിനോ തോമസ് അവതരിപ്പിച്ചിട്ടുണ്ട്, കൽക്കിയിലെ തട്ടുപൊളിപ്പൻ കഥാപാത്രത്തിൽ നിന്ന് ഈ സിനിമയിൽ എത്തി നിൽക്കുമ്പോൾ ടോവിനോ തോമസിലെ അഭിനേതാവിന്റെ വളർച്ച കൂടി പ്രേക്ഷകനനുഭവപ്പെടും.... കൂടാതെ സപ്പോർട്ടിംഗ് റോളിൽ എത്തിയ പ്രമോദ് വെളിയനാട് അടക്കം എല്ലാവരും തന്നെ കൊള്ളാമായിരുന്നു.
കൂടെ വന്ന സിനിമകളുടെ വിജയവും ആ സിനിമകളുടെ ക്വാളിറ്റിയും നിറഞ്ഞ മനസ്സോടെ അംഗീകരിക്കുമ്പോഴും അന്വേഷിപ്പിൻ കണ്ടെത്തും എന്ന ഈ സിനിമ കൂടുതൽ പ്രേക്ഷകരെ സ്വന്തമാക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. കാരണം ഈ സീസണിലെ മറ്റു സിനിമകൾ പോലെ തന്നെ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ഈ ചിത്രത്തിനും വലിയ വിജയത്തിന് അർഹതയുണ്ട്.
MY RATING : 4/5
കൊടുക്കാതെ പോയ ഒരു റേറ്റിംഗ് രണ്ടാം പകുതിയിലെ മർഡർ കേസ് ആദ്യപകുതി പോലെ എൻഗേജ് ചെയ്യിപ്പിച്ചില്ല എന്നത് കണക്കിലെടുത്താണ്... അല്ലെങ്കിൽ ക്ലൈമാക്സിൽ ഉണ്ടാകേണ്ടിയിരുന്ന ഒരു ഹൈ-മൊമെന്റ് സിനിമ ഓഫർ ചെയ്തില്ല എന്നതുകൊണ്ടാണ്...
ഇതൊരു പോരായ്മയാകുന്നില്ല ആകെ തുകയിലെങ്കിലും അതിവിടെ മെൻഷൻ ചെയ്യണമെന്ന് തോന്നി.
anweshippin kandethum
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - മൂവിംങ്

❤️❤️❤️❤️❤️❤️❤️❤️
ReplyDelete