Search This Blog

ഒരു രക്തസാക്ഷിത്വവും വെറുതെയാകരുത്....

ഒരു രക്തസാക്ഷിത്വവും വെറുതെയാകരുത്....

സമീപകാലത്തെ സമാനതകളില്ലാത്ത റാഗിങ്ങും മോബ് ലിംഞ്ചിങ്ങും സിദ്ധാർത്ഥിൻ്റെ മരണത്തിലെത്തിച്ചെങ്കിൽ 
അതിലുറപ്പായും ആ കലാലയത്തിലെ  വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എന്തിന് സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും കൊടിയിലും കോണത്തിലുമെഴുതി മുഴുവൻ സീറ്റിലും വിജയിച്ചു വന്ന വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിനും അതിനെ അവിടെ അധികാരത്തിലെത്തിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ആ കൃത്യം ചെയ്തവരുടെ അതേ പങ്കും  മാനസികാവസ്ഥയുമാണെന്ന് ഞാൻ പറയും.

സിദ്ധാർത്ഥിന്റെ  ക്രൂരമായ കൊലപാതകം കേരള സമൂഹത്തിൻ്റെ മുന്നോട്ടുവെക്കുന്നത് ഇന്നാട്ടിൽ ഇന്നും ജീവിച്ചിരിക്കുന്ന മനുഷ്യൻറെ തോലിട്ട മൃഗങ്ങളെ മാത്രമല്ല ഒരു പ്രസ്ഥാനത്തിന് അത് സമൂഹത്തിൻ്റെ മുന്നിലേക്ക് കൊടുക്കുന്ന ഭയത്തിന് എന്തതിക്രമത്തിനെയും നിശബ്ദമാക്കാനുള്ള ശക്തി കൂടി ഉണ്ടെന്നതാണ്. അത് പൊളിച്ചെഴുതുന്ന പുരോഗമനവും കാലം ആവശ്യപ്പെടുന്നുണ്ട്. 

ആ അമ്മയുടെ കണ്ണീര് നൽകുന്ന ഉൾഭയത്തിൽ വെറുതെ ആശിച്ചു പോകുകയാണ്, നൽകാവുന്നതിൽ പരമാവധി ശിക്ഷ ഇവിടുത്തെ നീതിപീഠം പ്രതികൾക്ക് നൽകട്ടെ എന്ന്.
അതെ , ഒരു രക്തസാക്ഷിത്വവും വെറുതെയാകരുത്...

No comments: