Search This Blog

1257. ആട്ടം

🔹1256. ആട്ടം

Gnr :-    Drama
Lang :-  മലയാളം
ഒരു എക്സ്ട്രീം സാറ്റിസ്ഫാക്ഷൻ നൽകാൻ കെൽപ്പുള്ള ഗംഭീര സിനിമ...

അതെ, കെട്ടിലും മട്ടിലും നിറഞ്ഞ തൃപ്തിയുടെ മനംതൊട്ട കൈയ്യടി കാഴ്ചയിൽ ഒന്നാകെ കാണുന്ന പ്രേക്ഷകനെ അനുഭവപ്പെടുത്തുന്ന സിനിമ...

കഴിഞ്ഞദിവസം ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം എന്ന സിനിമ കണ്ടു... പ്രത്യേകിച്ചൊരു നായകനടനെ ചൂണ്ടിക്കാണിക്കാൻ ഇല്ലാത്ത എന്നാൽ നിർബന്ധിച്ചാൽ സംവിധായകൻ എഴുതിയ എഴുത്തു തന്നെയാണ് നായകൻ എന്ന് പറയാൻ സാധിക്കുന്ന ഒന്നാന്തരം സിനിമ... 

കഥയിലേക്ക് വരാം, അരങ്ങ് എന്ന സ്റ്റേജ് ആർട്ടിസ്റ്റുകളുടെ ഒരു കൂട്ടായ്മ.. അതിലെ 13 പേരും അവർക്കിടയിൽ നടക്കുന്ന ഒരു ക്രൈമും... അതിൻറെ 13 സത്യങ്ങളും.

ഏതുകാലത്തും പ്രാധാന്യമുള്ള ഒരു സബ്ജക്ട്... മനുഷ്യ വിചാര വികാരങ്ങളെ ഒരു കൂരയ്ക്ക് താഴെ പിടിച്ചിരുത്തി വിചാരണ ചെയ്യുന്ന പോലെ കഥാപാത്രങ്ങൾക്കിടയിലേക്ക് കാണുന്ന പ്രേക്ഷകനെയും സങ്കൽപ്പിച്ചെടുക്കാൻ തോന്നിപ്പിക്കുന്ന തരത്തിലുള്ള സിനിമ... ആട്ടം പെർഫോമൻസുകൾ കൊണ്ടും എഴുത്തുകൊണ്ടും അവതരണം കൊണ്ടും ഒരുപോലെ മികവുള്ള സിനിമയാണ്.

സംഭാഷണങ്ങളാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്... സിനിമാറ്റിക് കാഴ്ചപ്പാടിൽ അല്ലാതെ ബിഹേവിയർ പാറ്റേണിലുള്ള പെർഫോമൻസുകൾ ആട്ടം എന്ന സിനിമയുടെ കഥ പറച്ചിലിന് വല്ലാത്ത ഒരഴക് നൽകുന്നുണ്ട്... 
അവിടെ വിനയ് ഫോർട്ട് അടക്കമുള്ള അഭിനേതാക്കളുടെ പെർഫോമൻസ് എത്ര പറഞ്ഞാലും മതിയാകാതെ വരും. കൂടാതെ ഫാമിലിമാൻ സീരീസിലൂടെ ശ്രദ്ധിക്കപ്പെട്ട 'സറിൻ ശിഹാബ്'  അഞ്ജലി എന്ന കഥാപാത്രമായി ജീവിക്കുകയായിരുന്നു... പുള്ളിക്കാരിയുടെ ഓരോ സംഭാഷണങ്ങളും അതുവഴി പ്രോഗ്രസാവുന്ന സ്റ്റോറിയും സിനിമയുടെ മറ്റൊരു മികച്ച വശമാണ്.

ഒരു ഓപ്പൺ എൻഡിങ് ക്ലൈമാക്സ്, സിനിമയുടെ സബ്ജക്ട് ആവശ്യപ്പെടുന്നതാണ്... അതിൽ എത്ര പേർ കൺവിൻസിങ് ആവുമെന്നറിയില്ല... പക്ഷേ അതാണ് ഈ സിനിമയുടെ ബ്യൂട്ടി.

കൂടുതലൊന്നും പറയുന്നില്ല, ഉറപ്പായും ഈ സിനിമ നിങ്ങളെ തൃപ്തിപ്പെടുത്തും... നിങ്ങളുടെ ഏത് അളവിലുള്ള എക്സ്പെക്റ്റേഷനേയും ഈ സിനിമ മീറ്റ് ചെയ്യും... 
aattam

 MY RATING : 5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - "Anchakallakokkan"

No comments: