Search This Blog

1258. മൂവിംങ്

🔹1258. മൂവിംങ്

Gnr :-   Action Fantasy   
Lang :- കൊറിയൻ
OTT :-  Disney Hotstar


ഒരു മണിക്കൂറിനടുത്ത് വരുന്ന ഇരുപതോളം എപ്പിസോഡുകൾ... 
ഹോട്ട്സ്റ്റാർ റെക്കമെന്റേഷനും കിടിലൻ പോസ്റ്ററുകളും എല്ലാത്തിനുമുപരി കാണാൻ തോന്നിപ്പിച്ച വൺ ലൈനും സോഷ്യൽ മീഡിയ പോസ്റ്റുകളും 'മൂവിങ്' എന്ന കഴിഞ്ഞവർഷം പുറത്തിറങ്ങിയ സീരീസ് ഞാൻ കണ്ടതിനുള്ള കാരണങ്ങളാണ്...

സൂപ്പർ പവർ ഉള്ള കുറച്ചു കുട്ടികൾ പഠിക്കുന്ന ഒരു സ്കൂൾ...  തീർത്തും സാധാരണക്കാരായ് മറ്റു കുട്ടികൾക്കിടയിലൂടെ ജീവിക്കുന്ന ഇവർക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങളും  അതുവഴി വളരുന്ന കഥയും കഥാപാശ്ചാത്തലവുമാണ് ഈ സീരീസ്.

സാധാരണ കാണുന്ന ക്രൈം ഡ്രാമ , ഫീൽ ഗുഡ് ഡ്രാമ ജോണറിൽ നിന്നും മാറി കൊറിയൻ ഭാഷ സംസാരിച്ച് ഒരു ഫാന്റസി ആക്ഷൻ എൻ്റർടൈനർ മൂവിങ്ങിലൂടെ കാണാൻ സാധിച്ചു....

കൂടാതെ ബ്രഹ്മാണ്ഡം എന്ന് പറയാവുന്ന സ്കെയിലിൽ ക്വാളിറ്റി വിഷ്വലും സൗണ്ട് ഡിസൈനിങ്ങും ആകെത്തുകയും ഈ സീരീസ് പ്രേക്ഷകന് നൽകുന്നുണ്ട്...

പക്ഷേ, മടുപ്പിക്കുന്ന ആഖ്യാനവും രസം കൊല്ലിയാകുന്ന യാതൊരു താൽപര്യവും മനസ്സിൽ ജനിപ്പിക്കാത്ത കഥാപാത്ര നിർമ്മിതികളും 
വലിപ്പിക്കുന്ന ഫ്ലാഷ് ബാക്കും ഈ സീരീസിനെ സംബന്ധിച്ച് ഒരു മോശം അനുഭവം എന്നിൽ ഉണ്ടാക്കിയിട്ടുണ്ട്.... 

വലിയ കാര്യമായി സ്ക്രീനിൽ എത്തുന്ന ആക്ഷൻ രംഗങ്ങൾ പോലും അതിൻറെ പൂർണ്ണതയിൽ എൻഗേജിംങായി അനുഭവപ്പെടുത്തുന്നില്ല എന്നതുകൂടി കണക്കിലെടുത്ത് നേരം ഉണ്ടെങ്കിൽ ഒരുവട്ടം കണ്ടു മറക്കാവുന്ന, അല്ലെങ്കിൽ കൊറിയൻ സീരീസുകളുടെ വലിയ ആരാധകനാണ് നിങ്ങളെങ്കിൽ, ചുമ്മാ കണ്ട് തള്ളാവുന്ന ഒരഐറ്റമാണ് മൂവിംങ്.
#moving

 MY RATING : 2/5



ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - "A SHOP FOR KILLER'S"

No comments: