Search This Blog

1260. ഹാപ്പി എൻഡ് 🔞

🔹ഹാപ്പി എൻഡ് 🔞

Gnr :-  18+ Drama Thriller 
Lang :- കൊറിയൻ
"Oldboy, I saw devil, Nameless Gangster, New world, The admiral roaring, Lady vengeance, Exhuma...."
ഏറ്റവും മികച്ച കൊറിയൻ സിനിമകളുടെ കണക്കെടുപ്പൊന്നുമല്ല, 
'ചോയ് മിൻ സിക്' അണ്ണൻ്റെ ഫിലിംമോഗ്രാഫി ഒന്ന് നോക്കിയതാണ്.... പുള്ളിയുടേതായി 1999ൽ പുറത്തിറങ്ങിയ റൊമാൻറിക് ത്രില്ലർ ചിത്രമാണ് ഹാപ്പി എൻഡ്.

യാതൊരു ജോലിയും ചെയ്യാത്ത മടിയനായ ലൗ സ്റ്റോറിസ് ഒക്കെ വായിച്ച് ചുമ്മാ ഇരിക്കുന്ന മിൻ-ക്കി എന്ന കഥാപാത്രമായി ചോയ് അണ്ണനെത്തുമ്പോൾ ബോറ എന്ന അയാളുടെ ഭാര്യ കഥാപാത്രമാണ് ആ കുടുംബത്തിൻറെ വരുമാനസ്രോതസ്സ്.. മിൻ-കിയുടെ പ്രവർത്തികളോട് ഒത്തുപോകാൻ പറ്റാത്ത വരുന്ന ബോറ അവരുടെ കുടുംബ ബന്ധത്തിലും സെക്ഷ്വൽ ലൈഫിലും തൃപ്തയായിരുന്നില്ല... ഇതിന് പരിഹാരമായി അവൾ കണ്ടെത്തുന്നത് അവളുടെ മുൻ കാമുകനെയും...
ഇരുവരുടെയും അവിഹിതം അറിയുന്ന മിൻ-കി ആദ്യമൊക്കെ കുഞ്ഞിനെയോർത്ത് കണ്ടില്ലെന്ന് നടിക്കുകയും പിന്നീട് അതിനാകാതെ വരികയും ചെയ്യുമ്പോൾ ചങ്ങലക്കിട്ട് അയാൾ സൂക്ഷിച്ച ഉള്ളിലെ മൃഗം പുറത്തിറങ്ങുന്നതും തുടർന്നുണ്ടാകുന്ന കഥാഗതിയുമാണ് ഹാപ്പി എൻഡ് എന്ന ഈ സിനിമ പറയുന്നത്...

നല്ല പെർഫോമൻസുകൾ Choi-Min-Sik സിനിമകളിൽ ഡിഫാൾട്ട് ആണ്. അതിവിടെയും ആവർത്തിക്കുന്നുമുണ്ട്...
 കൂടാതെ ഈ കഥ പറയാൻ ആവശ്യമുള്ള എല്ലാ ചേരുവകളും വൃത്തിക്ക് അടുക്കിവെച്ച ഹാപ്പി എൻഡ് ഒരു സിനിമ നിന്നെ നിലയിൽ പൂർണ്ണ തൃപ്തി നൽകിയോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് എൻറെ ഉത്തരം...

ഒന്നരമണിക്കൂറിനടുത്ത് മാത്രം ദൈർഘ്യമുള്ള ചിത്രം അത്യാവശ്യം വയലൻസും സെക്ഷ്വലി എക്സ്പ്ലിസിറ്റുമായ രംഗങ്ങൾ കൊണ്ട് പ്രായപൂർത്തിയായവർക്ക് മാത്രം റെക്കമെന്റ് ചെയ്യാവുന്ന സിനിമയാണ്.
#HappyEnd

 MY RATING : 3/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - "A SHOP FOR KILLER'S"

No comments: