Search This Blog

1261. ഇൻഷ അല്ലാഹ് എ ബോയ്

🔹ഇൻഷ അല്ലാഹ് എ ബോയ്

Gnr :-  Drama 
Lang :- അറബിക്
Misogynistic ആയ നിയമങ്ങൾ കൊണ്ട് തന്റേതായ എല്ലാം നഷ്ടപ്പെടാൻ പോകുന്ന ഒരു ഉമ്മ... 
കാലഹരണപ്പെട്ട അത്തരം നിയമങ്ങളിലൂടെ  ലീഗൽ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയാണ് 'ഇൻഷാ അള്ളാ എ ബോയ്'. 

അംജാദ് അൽ റഷീദ് സംവിധാനം ചെയ്ത ചിത്രം ഭർത്താവ് മരണപ്പെട്ട ഒരു മുസ്ലിം സ്ത്രീക്ക് ഭർത്താവിൻറെ സ്വത്തിൽ അവകാശത്തിന് വേണ്ടി ഒരു ആൺകുഞ്ഞ് നിർബന്ധം എന്നു പറയുന്ന നിയമത്തിന് മുന്നിൽ പകച്ചു പോകുന്നതും ആൺകുഞ്ഞ് ഇല്ലെങ്കിൽ സ്വത്തിൽ ഭൂരിഭാഗവും ഭർത്താവിൻറെ ബന്ധുക്കളിലേക്ക് പോകുമെന്നും ഈ നിയമത്തെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.

പാലസ്തീൻ അഭിനേത്രിയും ഗായികയുമായ മൗന ഹവയുടെ Nawal എന്ന നായിക കഥാപാത്രവും അവരുടെ ഇമോഷൻസും ജോർദാനിലെ പുരുഷാധിപത്യ അവകാശ നിയമങ്ങളും അതിലൂടെയുള്ള ചൂഷണങ്ങളും അതിഗംഭീരമായി സ്ക്രീനിൽ എത്തിച്ച ചിത്രം സിനിമാസ്വാദകർ ഒരുവട്ടമെങ്കിലും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാക്കുന്നുണ്ട് ഇൻഷാ അള്ളാ എ ബോയ്.

വേഗത കുറഞ്ഞ ആഖ്യാനവും രണ്ടു മണിക്കൂറിനടുത്തുള്ള ദൈർഘ്യവും ടെൻഷൻ ക്രിയേറ്റ് ചെയ്യുന്ന കഥാ പശ്ചാത്തലവും സിനിമയുടെ പേസിന് ഗുണം തന്നെയാണ് നൽകിയിട്ടുള്ളത്.

സിനിമ പറയുന്ന രാഷ്ട്രീയവും മുന്നോട്ടുവെക്കുന്ന ചിന്തകളും ആ നാട്ടിൽ നിരോധിക്കപ്പെട്ടില്ല എന്നറിയാൻ സാധിച്ചു... അവിടുത്തെ ഒഫീഷ്യൽ ഓസ്കാർ എൻട്രിയായി സിനിമ തിരഞ്ഞെടുക്കപ്പെട്ടു എന്നും ഇൻറർനെറ്റിലൂടെ അറിയാൻ സാധിച്ചു... സന്തോഷം.
#Inshallah_A_Boy

MY RATING : 4.5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - "A SHOP FOR KILLER'S"

No comments: