Search This Blog

1262. സ്നൈപ്പർ : ദ വൈറ്റ് റേവൻ

🔹സ്നൈപ്പർ : ദ വൈറ്റ് റേവൻ

Gnr :-  War Drama 
Lang :- ഉക്രേനിയൻ
യഥാർത്ഥ സംഭവങ്ങളുടെ ഒരു ഗംഭീര സിനിമാറ്റിക് എക്സ്പീരിയൻസാണ് സ്നൈപ്പർ : ദ വൈറ്റ് റേവൻ.

സിനിമയുടെ തിരക്കഥാകൃത്ത് Mykola Veronin ഉക്രൈനിലെ ഡോൺബാസ് എന്ന സ്ഥലത്ത് നടന്ന ആഭ്യന്തര യുദ്ധത്തിലനുഭവിച്ച കാര്യങ്ങൾ  Maryan Bhushan സിനിമയാക്കിയപ്പോൾ അത് ഓരോ കാണിക്കും വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്ന കാഴ്ചയാകുന്നുണ്ട്... ഗംഭീരമായൊരു സിനിമാനുഭവമാകുന്നുണ്ട്.

ഉക്രൈനിൽ നടന്ന റഷ്യൻ അധിനിവേശവും അതിൻറെ ഭീകരതയും വിശദമായി പ്രതിപാദിക്കുന്ന ചിത്രം Mykola - Nastya ദമ്പതിമാരിലൂടെയാണ് കഥ പറഞ്ഞു തുടങ്ങുന്നത്.. റഷ്യൻ പട്ടാളക്കാരാൽ നിറ ഗർഭിണിയായ Nastya  കൊല ചെയ്യപ്പെടുന്നതും തുടർന്ന് അവരോട് മൈക്കോളാ പ്രതികാരം ചെയ്യുന്നതും ഇതിനായി ഉക്രൈനിയൻ സൈന്യത്തിൽ സ്നൈപ്പർ ആയി ചേരുന്നതുമൊക്കെയാണ് ചിത്രത്തിൻ്റെ കഥാഗതി...

സിനിമയുടെ ചിത്രീകരണത്തിന് ഉക്രൈൻ ഗവൺമെൻറ് സൈനിക ഉപകരണങ്ങളും ആൾ സഹായവും നൽകിയിരുന്നു... 
മികച്ച വിഷ്വലുകളും എവിടെയും മടുപ്പിക്കാത്ത ആഖ്യാനവും നല്ല പെർഫോമൻസുകളും ഓഫർ ചെയ്യുന്ന ഈ ചിത്രം രണ്ടു മണിക്കൂറിനടുത്താണ് ദൈർഖ്യം ഉള്ളത്...

കൂടാതെ പുരസ്കാര വേദികളിൽ പുകഴ്ത്തപ്പെട്ട ഈ ചിത്രം നിർമ്മാണ ചിലവിന്റെ വലിയൊരു ഭാഗവും പ്രൈസ് മണി കൊണ്ട് മാത്രം തന്നെ നേടിയെടുത്തു എന്നതും അപൂർവമായ ഒരു സത്യമാണ്...
ഇമോഷണലി ഹുക്ക് ചെയ്യുന്ന ഒരു മികച്ച വാർ ഡ്രാമ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ ചിത്രം പൂർണ തൃപ്തി തന്നെ നൽകും.
#Sniper : TheWhiteRaven

 MY RATING : 4.5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - "A SHOP FOR KILLER'S"

No comments: