Search This Blog

1263. എ ഷോപ്പ് ഫോർ കില്ലേഴ്സ്

🔹എ ഷോപ്പ് ഫോർ കില്ലേഴ്സ്

Gnr :-   Action Drama 
Lang :- കൊറിയൻ
കൊറിയൻ ആക്ഷൻ സീരീസ് ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങി ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്ന സൗത്ത് കൊറിയൻ സീരീസ് ആണ് എ ഷോപ്പ് ഫോർ കില്ലേഴ്സ്... ഈ ജോണറിൽ ഇതിനോടകം വന്ന മറ്റു സീരീസുകൾ കൂടി കണക്കിലെടുത്ത് പറയുകയാണെങ്കിൽ ശരാശരിയോ അതിനു താഴെ നിൽക്കുന്ന ഒരനുഭവമായോ മാത്രം അനുഭവപ്പെടുത്തുന്ന അത്യാവശ്യം ലാഗ് ഉള്ള ചുമ്മാ നേരംപോക്കിന് ആശ്രയിക്കാവുന്ന ഒരു സീരീസ്. അതിലുപരി ഇതൊരു ഔട്ട്സ്റ്റാൻഡിങ് വർക്ക് ആയൊന്നും എനിക്കനുഭവപ്പെട്ടിട്ടില്ല...

"കണക്ട്, കിങ്ഡം" എന്നിവയിലൂടെ ശ്രദ്ധിക്കപ്പെട്ട Kim Hye Jun അവതരിപ്പിച്ച നായികാ വേഷം കാഴ്ചയിൽ ക്യൂട്ടും പെർഫോമൻസിൽ കിടിലനുമായിരുന്നു... 

മാതാപിതാക്കളെ നഷ്ടപ്പെട്ടതുകൊണ്ട് മിസ്റ്റീരിയസ് ആയ ഒത്തിരി ഇല്ലീഗൽ ജോലികൾ ചെയ്യുന്ന അമ്മാവൻറെ കൂടെ ജീവിക്കേണ്ടിവരുന്ന നായിക... ഇരുവരും തമ്മിൽ ഇമോഷണലി അത്ര സുഖകരം അല്ലെങ്കിലും കുടുംബബന്ധമായി ഇരുവർക്കും മറ്റാരുമില്ലാത്തതുകൊണ്ട് വളർന്നു വരുന്ന ഒരു ബോണ്ടുണ്ട്... 
അത് പടത്തിലുടനീളം ഇമോഷണലി വർക്കൗട്ട് ആയിട്ടുണ്ട്...

എന്നാൽ അമ്മാവൻ മരണപ്പെടുകയും, തുടർന്ന് ആ വീട്ടിൽ ഒറ്റയ്ക്കാവുന്ന നായിക വലിയ അക്രമങ്ങൾ നേരിടേണ്ടി വരികയും ചെയ്യുന്നു.. എന്തിനാണ് തന്നെ ആക്രമിക്കുന്നതെന്ന് അറിയാത്ത ആ പെൺകുട്ടി തിരിച്ചറിയുന്ന സത്യങ്ങളും തുടർന്നുണ്ടാകുന്ന കാര്യങ്ങളുമാണ് ഈ സീരീസ് പറയുന്നത്...

 പ്രസൻ്റിൽ നടക്കുന്ന പ്രശ്നങ്ങളും അതിൻറെ ഉത്തരങ്ങൾ കാണിക്കുന്ന ഫ്ലാഷ് ബാക്കും ഇടകലർത്തി പറയുന്ന നോൺലിനിയർ സ്വഭാവം കാഴ്ചയിൽ നന്നായിരുന്നു...

ഈ സീരീസിന്റെ പോരായ്മയായി ഞാൻ പറയുന്നത് വലിച്ചു നീട്ടുന്ന ആഖ്യാനമാണ്... ഒരു മണിക്കൂറിന് താഴെ ദൈർഘ്യമുള്ള 8 എപ്പിസോഡുകൾ കണ്ടവസാനിപ്പിക്കുമ്പോൾ പൂർണ്ണത കൈവരിക്കുന്ന ഒരു സ്ക്രിപ്റ്റ് പക്ഷേ കുറച്ചധികം അനാവശ്യ രംഗങ്ങൾ കൊണ്ട് ചിലയിടങ്ങളിൽ മടുപ്പിക്കുന്നു.

നല്ല പെർഫോമൻസുകളും ഒന്നുരണ്ട് കിടിലൻ ആക്ഷൻ ബ്ലോക്കുകളും മോശമല്ലാത്ത ഒരു കഥയും ഈ സീരീസിന്റെ പോസിറ്റീവ് വശങ്ങൾ ആണെങ്കിൽ ഇവയെല്ലാം കാണാൻ ആഗ്രഹിക്കുന്നവർക്ക് നിരാശപ്പെടുത്താത്ത ഒരു അനുഭവം തന്നെയായിരിക്കും ഈ സീരീസ്.
#A_SHOP_FOR_KILLER'S

 MY RATING : 3.5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - "EXHUMA"

No comments: