Search This Blog

1264. ബോർഡേഴ്സ് ഓഫ് ലൗ 🔞

🔹 ബോർഡേഴ്സ് ഓഫ് ലൗ 🔞

Gnr :-   Errotic Drama 🔞
Lang :- Czech (Czech republic, Poland)

ഒന്നര മണിക്കൂർ ദൈർഘ്യത്തിൽ സെക്ഷ്വൽ ഫാൻ്റസികളെ പശ്ചാത്തലമാക്കി Tomasz winski സംവിധാനം ചെയ്ത പോളിഷ് ഇറോട്ടിക് ഡ്രാമയാണ് ബോർഡേഴ്സ് ഓഫ് ലൗ.

വെറുമൊരു ഇറോട്ടിക്ക് സിനിമയുടെ സ്വഭാവമാണെങ്കിലും ഇന്നർ ലയറുകളിലൂടെ പറയുന്ന സോഷ്യലി റെലവെൻ്റായൊരു കോൺസെപ്റ്റ് സിനിമയിൽ ഭംഗിയായ് പറഞ്ഞുവെക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഈ ചെക്ക് ചിത്രം നേരംപോക്കിലും ഒരു ചിന്ത സമ്മാനിക്കുന്ന സിനിമയാണ്.

ഹന്ന - പീറ്റർ എന്നീ ദമ്പതിമാരിലൂടെയാണ് ചിത്രം കഥ പറയുന്നത്, സന്തോഷത്തോടെ ജീവിച്ചു വരുന്ന ഇവർക്കിടയിൽ സെക്ഷ്വൽ ഫാൻ്റസീസിനെ കുറിച്ചുള്ള ചർച്ചകൾ സംഭവിക്കുകയും തുടർന്ന് ഇരുവരും അത് തുറന്നു പറയുകയും ചെയ്യുന്നു... 

ഇരുവരുടെയും മനസ്സിലെ ഇത്തരം ഫാന്റസികൾ പാർട്ടർമാരിലൊരാൾക്ക് യഥാർത്ഥത്തിൽ വേണം എന്ന ചിന്ത വരുകയും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം... 

സെക്ഷ്വൽ ഫാൻ്റസീസ് റിയൽ ലൈഫിൽ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന, അത് പിന്നീടുള്ള ജീവിതത്തിൽ ഉണ്ടാക്കാൻ ഇടയുള്ള കാര്യങ്ങളും ഇറോട്ടിക് ഡ്രാമ ഴോണറിൻ്റെ അതിപ്രസരത്തിൽ സംവിധായകൻ പറഞ്ഞുവെക്കുമ്പോൾ വർക്കൗട്ട് ആവുന്ന ഇമോഷൻസ് കൊണ്ട് ഈ ജോണർ ചിത്രങ്ങളിലെ മികച്ച ഒരു കാഴ്ച സിനിമ നൽകുന്നുണ്ട്.

അത്യാവശ്യം 18 പ്ലസ് രംഗങ്ങൾ സിനിമയിലുള്ളത് കൊണ്ട് തന്നെ പ്രായപൂർത്തിയാക്കുമാത്രം ചിത്രം റെക്കമെന്റ് ചെയ്യുന്നു.
#Boarders_of_Love

 MY RATING : 3.5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - "EXHUMA"

No comments: