Search This Blog

1265. ദി ഫൈനൽ ക്ലൈൻ്റ്

🔹ദി ഫൈനൽ ക്ലൈൻ്റ്

Gnr :-  Thriller Drama 
Lang :- ഡാനിഷ്
2022ൽ ഡാനിഷ് ഭാഷയിൽ പുറത്തിറങ്ങിയ ത്രില്ലർ ഡ്രാമ ചിത്രമാണ് ദി ഫൈനൽ ക്ലൈന്റ്...

എക്സ്പീരിയൻസ്ഡായ സൈക്കോളജിസ്റ്റ് ആണ് സൂസൻ, ഭർത്താവും മകളും അടങ്ങിയ അവരുടെ സന്തോഷകരമായ ജീവിതവും തൻറെ ക്ലിനിക്കും പേഷ്യൻസും പിന്നെ അല്പസ്വല്പം എഴുത്തുകളും ഒക്കെയായി ജീവിതം മുന്നോട്ടു പോകുന്നിടെ ക്ലിനിക്കിലേക്ക് ചികിത്സ തേടി പുതിയൊരാൾ എത്തുന്നു...
അത് സൂസനെ കൊണ്ടെത്തിക്കുന്ന പ്രശ്നങ്ങളിലേക്കും പുതിയ തലങ്ങളിലേക്കും ഒന്നരമണിക്കൂറിൽ വലിയ ബഹള കോലാഹലങ്ങൾ ഇല്ലാതെ പറഞ്ഞു വെക്കുകയാണ് സംവിധായകൻ.

ഒരു ത്രില്ലർ ഡ്രാമയിൽ ക്രിയേറ്റ് ചെയ്യപ്പെടേണ്ട മൂഡ് ആദ്യവസാനം സ്ക്രീനിൽ കാണാൻ സാധിക്കുന്ന ഈ ചിത്രം സൂസൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച signe egholm olsen എന്ന നടിയുടെ നല്ല പെർഫോമൻസും ഡാനിഷ് സിനിമകളുടെ വിഷ്വൽ ബ്യൂട്ടിയും ചെറിയ ലൊക്കേഷൻസുകളിൽ പോലും ഭംഗി നൽകുന്നുണ്ട്.

കണ്ടന്റ് ഓറിയന്റഡ് ത്രില്ലർ ഡ്രാമകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ദി ഫൈനൽ ക്ലൈൻ്റ് എന്ന ഈ ചിത്രം ഒരുവട്ടം താല്പര്യത്തോടെ കണ്ട് ആസ്വദിക്കാവുന്നതാണ്.
#The_final_Client

 MY RATING : 3/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - "EXHUMA"

No comments: