Search This Blog

1266. കോൺക്രീറ്റ് ഉട്ടോപ്യ

🔹കോൺക്രീറ്റ് ഉട്ടോപ്യ

Gnr :-  Action / Drama
Lang :- കൊറിയൻ
ലോകാവസാനവും ഭൂമികുലുക്കവും ഭൂകമ്പവുമൊക്കെ അതിന്റെ ടെക്നിക്കൽ പെർഫെക്ഷനിൽ കാണണമെങ്കിൽ ഹോളിവുഡിലോ കൊറിയയിൽ ഇറങ്ങുന്ന ഇത്തരം സിനിമകൾ തന്നെ കാണണം... അത്തരം സിനിമകൾ കാണാനാഗ്രഹിക്കുന്നവർക്ക് കഴിഞ്ഞവർഷം കൊറിയയിൽ പുറത്തിറങ്ങിയ 'കോൺക്രീറ്റ് ഉട്ടോപ്പിയ' എന്ന ചിത്രം മികച്ച ഒരു കാഴ്ച തന്നെയാവും നൽകുക...

അതിശക്തമായ ഭൂകമ്പവും തുടർന്ന് നടക്കുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നത്, ഭൂകമ്പത്തെ തുടർന്ന് സിയോൺ നഗരം പൂർണ്ണമായും നിലംപതിച്ചു , അവിടെ ആകെ അവശേഷിക്കുന്നത് ഒരു അപ്പാർട്ട്മെൻറ് മാത്രമാണ്.. ഭക്ഷണമോ മറ്റ് ആവശ്യ സാധനങ്ങളോ ഇല്ലാതെ കൊടുംമഞ്ഞിൽ നിന്നും രക്ഷതേടി അപ്പാർട്ട്മെന്റിൽ എത്തുന്നവർക്ക് അവിടെ ജീവിക്കുന്നവരിൽ നിന്നും നല്ല സമീപനമല്ല ലഭിക്കുന്നത്... ഇതേ തുടർന്നുണ്ടാകുന്ന സംഘർഷങ്ങളാണ് ബാക്കി സിനിമ.

ടെക്നിക്കൽ വൈസ് വളരെ സൗണ്ട് ആയ ഒരു സിനിമ, ജീവിക്കാൻ വേണ്ടി മനുഷ്യൻ എന്തിനും തയ്യാറാകുന്ന മൊമെന്റും തുടർന്ന് പടം പറയുന്ന ഹൈയും കാഴ്ചയിൽ കിടിലനായി തോന്നി... കൂടാതെ നല്ല പെർഫോമൻസുകളും സിനിമ നൽകുന്നുണ്ട്.

സ്ലോ പേസ്ഡ് ആഖ്യാനം കൊണ്ട് ഒരു ആകാംക്ഷ ഉളവാക്കാനും തൃപ്തി നൽകുന്ന പര്യവസാനത്തിൽ എത്തിക്കാനും ഈ അതിജീവനത്തിന്റെ കഥയ്ക്ക് സാധിക്കുന്നുണ്ട്...  ഓസ്കാർ എൻട്രി ലഭിച്ച സിനിമ കൂടിയാണ് കോൺക്രീറ്റ് ഉട്ടോപ്പിയ.

ഈ വർഷം പുറത്തിറങ്ങിയ ബാഡ്ലാൻഡ് ഹൺഡേഴ്സ് ഈ സിനിമയുടെ സീക്വൽ ആണെന്നറിഞ്ഞു...  നല്ലൊരു വിഷ്വൽ എക്സ്പീരിയൻസിന് ഈ ജോണർ സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് കോൺക്രീറ്റ് ഉട്ടോപ്പിയ റെക്കമെന്റ് ചെയ്യുന്നു.
#ConcreteUtopia 

MY RATING : 4/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - "Badland Hunters"

No comments: