Search This Blog

1267. ബാഡ്ലാൻ്റ് ഹണ്ടേഴ്സ്

🔹ബാഡ്ലാൻ്റ് ഹണ്ടേഴ്സ്

Gnr :-  Action / SiFi
Lang :- കൊറിയൻ
കഴിഞ്ഞവർഷം പുറത്തിറങ്ങിയ കോൺക്രീറ്റ് ഉട്ടോപ്പിയ എന്ന ചിത്രത്തിൻറെ സീക്വൽ ആയ് നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ സിനിമയാണ് ബാഡ്ലാൻഡ് ഹണ്ടേഴ്സ്.... 

മരിച്ച മകളെ വീണ്ടും ജീവിപ്പിക്കാൻ പരീക്ഷണം നടത്തി കൊണ്ടിരിക്കുന്ന ഒരു ഡോക്ടർ... അയാളുടെ പരീക്ഷണത്തിന്റെ പര്യവസാനത്തിലെത്തുമ്പോൾ വലിയൊരു ഭൂകമ്പം സംഭവിക്കുകയും സകലതും തകർന്നു നശിക്കുകയും ചെയ്യുന്നു..  ഇങ്ങനെ തുടങ്ങുന്ന സിനിമ post apocalyptic സിറ്റുവേഷനിൽ ജനങ്ങളുടെ അതിജീവനവും അതിൽ വരുന്ന ചൂഷണങ്ങളും നർമ്മവും ആക്ഷനും ഒരുപോലെ സമന്വയിപ്പിച്ച് പറയുകയാണ് പിന്നീട്... 

കോൺക്രീറ്റ് ഉട്ടോപ്പിയ മോഡൽ നശിക്കാതെ നിൽക്കുന്ന ഒരു കെട്ടിടവും അവിടെ അരങ്ങേറുന്ന സംഭവവികാസങ്ങളും അത് എത്തിക്കുന്ന SiFi മൂഡും ഒക്കെയായി ബാഡ്ലാൻഡ് ഹണ്ടേഴ്സ് ഈ ജോണർ സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു കാഴ്ച നൽകുന്നുണ്ട്...

സിനിമയിൽ കേന്ദ്ര കഥാപാത്രം ആകുന്നത് ഡോൺലിയാണ്... കൊറിയൻ ലാലേട്ടൻ എന്ന് വിളിപ്പേരുള്ള ഡോൺലി സിനിമകൾ ആക്ഷനും കോമഡിയും ഒരുപോലെ പ്രേക്ഷകനെ തൃപ്തിപ്പെടുന്ന സിനിമകൾ ആയിരിക്കും... ഇവിടെയും അതുണ്ട്.

എന്നാൽ ഈ ചിത്രത്തിൽ എത്തുമ്പോൾ മെയിൻ പ്ലോട്ട് പേഴ്സണലി എനിക്ക് അത്രയ്ക്ക് വർക്ക് ആയിട്ടില്ല, കൂടാതെ ഒന്നേ മുക്കാൽ മണിക്കൂർ ദൈർഘ്യത്തിൽ പോലും ചിത്രം മുഷിപ്പിക്കുന്നുമുണ്ട്... ഈ ജോണർ സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് റെക്കമെന്റ് ചെയ്യുന്നു.
#BadlandHunters 

MY RATING : 3/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - "അഞ്ചക്കള്ളകോക്കാൻ"

No comments: