Search This Blog

1268. അഞ്ചക്കള്ളകോക്കാൻ

🔹അഞ്ചക്കള്ളകോക്കാൻ

Gnr :-  Action
Lang :- മലയാളം
മേക്കിങ്ങിലും പെർഫോമൻസുകളിലും കാണിച്ച കയ്യൊതുക്കവും ക്വാളിറ്റിയും എഴുത്തിൽ ഇല്ലാതെ പോയതിന്റെ പരിണിതഫലമാണ് തിയേറ്ററിൽ ഈ സിനിമ നേരിട്ട പരാജയം...
 
ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത് ലുക്മാൻ , ചെമ്പൻ വിനോദ്, മണികണ്ഠൻ ആചാരി, മേഘ തോമസ് എന്നിങ്ങനെ മലയാളത്തിൽ സമീപകാലത്ത് പെർഫോമൻസ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട താരനിരയും ഒരു കൂട്ടം പുതിയ അഭിനേതാക്കളും വേഷമിട്ട സിനിമയാണ് അഞ്ചക്കള്ളകോക്കാൻ.

ആക്ഷൻ മൂഡിൽ അത്യാവശ്യം വേഗത ഏറിയ ആഖ്യാനത്തിൽ 80 കളുടെ പശ്ചാത്തലത്തിലെ കഥ പറഞ്ഞ് തുടങ്ങിയ സിനിമ 
ശ്രീജിത്ത് രവി അവതരിപ്പിച്ച ചാപ്റ എന്ന കഥാപാത്രത്തിന്റെ മരണവും തുടർന്ന് ആ നാടും അവിടുത്തെ പോലീസ് സ്റ്റേഷനും ചാപ്റയുടെ മക്കളും പാരലലായി ഒരു ലോഡ് വേറെ കഥകളും ഒരുമിച്ച് ചേർത്ത് പറയുകയാണ് ഇവിടെ.

കിടിലൻ സിനിമാട്ടോഗ്രാഫിയും നല്ല സൗണ്ട് ഡിസൈനും ഇന്റർവെൽ പോഷനിൽ വരുന്ന നല്ലൊരു ആക്ഷൻ ബ്ലോക്കും പെർഫോമൻസുകളും കൊണ്ട് മുന്നോട്ടുപോകുന്ന ചിത്രം ക്ലൈമാക്സിൽ എത്തുമ്പോൾ അങ്കലാപ്പിൽ പറഞ്ഞവസാനിപ്പിച്ച പ്രതീതിയാണ് എനിക്ക് തിയേറ്ററിൽ ഉണ്ടായിരുന്നത്.

അഞ്ചക്കള്ളകോക്കാൻ, ഒരു മോശം സിനിമയല്ല... പുതിയൊരു അവതരണവും തരക്കേടില്ലാത്ത ഒരു ആകെത്തുകയും സിനിമയിൽ ഉടനീളമുണ്ട്, താല്പര്യമുള്ളവർക്ക് കണ്ടു നോക്കാം...
#Anjakkallakokkaan

MY RATING : 3/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - ''ആവേശം"

No comments: