1324. ബോഗെയ്ൻവില്ല
🔹1324. ബോഗെയ്ൻവില്ല
Gnr. :- ACTION
Lang. :- മലയാളം
അമൽ നീരദ് സംവിധാനം ചെയ്ത പത്താമത്തെ സിനിമ...
ഈ 10 സിനിമകളിൽ ബഹുഭൂരിഭാഗം സിനിമകളും തിയേറ്റർ പരാജയങ്ങളാണ്... പക്ഷേ അമലിന്റെ എൻഗേജിംഗ് കഥപറച്ചിലും സ്റ്റൈലിഷ് മേക്കിങ്ങും ആക്ഷൻ ബ്ലോക്കുകളും തിയേറ്റർ റിലീസിനപ്പുറം പ്രേക്ഷകർ സ്വീകരിക്കാറുണ്ട് കൊണ്ടാടാറുണ്ട്....
ഇത്തവണ അതിനുള്ള സാധ്യത വളരെ വിരളമാണ്... കാരണം 'ബോഗെൻവില്ല' ഒരു മോശം സിനിമയാണ്..
ആദ്യ കാഴ്ചയ്ക്കപ്പുറം മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നും തന്നെ അവശേഷിപ്പിക്കാത്ത എഴുത്തിലും അവതരണത്തിലും മുതൽ ക്ലൈമാക്സിലെത്തുമ്പോൾ പരിപൂർണമായും പാളിയ ഒരു അമൽ നീരദ് സിനിമ.
ലാജോ ജോസിന്റെ ''റൂത്തിൻ്റെ ലോകം" എന്ന പുസ്തകത്തെ ആസ്പദമാക്കി എഴുതിയ ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ , ഫഹദ് ഫാസിൽ, ജോതിർമയ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്...
തമിഴ്നാട്ടിലെ ഒരു VIPയുടെ മകളെ കാണാതാവുകയും അതിന്റെ അന്വേഷണം ഒരു ആക്സിഡൻറ് പറ്റി ഓർമ്മ നഷ്ടപ്പെട്ട ഒരു സ്ത്രീയിൽ എത്തുകയും തുടർന്ന് പോലീസും അവരുടെ അന്വേഷണങ്ങളും ആ സ്ത്രീയുടെ ജീവിതവും ഒക്കെയായ് കഥ പറയുന്ന ചിത്രമാണ് ബോഗെയിൻവില്ല.
സാധാരണ ഒരു അമൽ നീരദ് സിനിമയിൽ കാണുന്ന മിനിമം കോളിറ്റി പോലും പുലർത്താത്ത ഈ മിസ്റ്ററി ചിത്രം ജ്യോതിർമയുടെ തരക്കേടില്ലാത്ത പ്രകടനം മാറ്റിനിർത്തിയാൽ ആദ്യവസാനം ഒരു മടുപ്പൻ ചിത്രമാണ്...
ഫഹദ് ഫാസിലിൻറെ പ്രകടനം ഒക്കെ അരോചകമായിരുന്നു.
പ്രൊജക്ടബിൾ ആയ ഒരു കഥയെടുത്ത് എന്തോ മഹാ കാര്യം പറയുന്ന രീതിയിൽ അവതരിപ്പിച്ചു വെച്ചത് നോക്കുമ്പോൾ അമൽ നീരദ് എന്ന മേക്കറിലുള്ള വിശ്വാസം കൂടിയാണ് നഷ്ടപ്പെടുന്നത്.
അമലിൻ്റെ മുൻ ചിത്രം വരത്തനുമായുള്ള സാമ്യതകൾ അഭിനേതാക്കളിലും അവരുടെ കോസ്റ്റ്യൂമിലും മാത്രമല്ലാതെ മുഴച്ചു നിൽക്കുന്നുണ്ട്... കൂടാതെ സുഷിൻ ശ്യാമിന്റെ സൗണ്ടും ആനന്ദിന്റെ സിനിമട്ടോഗ്രാഫിയും വിവേക് ഹർഷന്റെ എഡിറ്റിങ്ങും എടുത്തുപറയത്തക്ക ഒന്നും തന്നെ ചിത്രത്തിലെവിടേയും നൽകുന്നില്ല...
യാതൊരു തരത്തിലും തൃപ്തിപ്പെടുത്താത്ത ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് ആണ് ബോഗെയിൻവില്ല... ഒരു അമൽ നീരദ് ആരാധകൻ എന്ന രീതിയിൽ തിയേറ്ററിൽ എത്തുമ്പോൾ അമൽ നീരദ് സിനിമകളിൽ പ്രതീക്ഷിക്കുന്ന ഒന്നും തന്നെ നൽകാത്ത അപൂർണ്ണമായ അപക്വമായ യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കാൻ സാധിക്കാതെ പോയ സിനിമയാണ് ബോഗയിൻവില്ല.
MY RATING : 1.5/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - ലക്കി ഭാസ്ക്കർ
No comments: