Search This Blog

1325. ലക്കി ഭാസ്ക്കർ

🔹1325. ലക്കി ഭാസ്ക്കർ

Gnr.      :- Scam Thriller 
Lang.   :- മലയാളം
മാസം തുച്ഛമായ സാലറി കൊണ്ട് ജീവിക്കുന്ന ബാങ്ക് ജീവനക്കാരനായ ഭാസ്ക്കറും അയാളുടെ കുടുംബവും... പ്രതീക്ഷിച്ച പ്രമോഷൻ കൂടി ലഭിക്കാതെ വരുമ്പോൾ സാഹചര്യങ്ങൾ കൊണ്ട് ഭാസ്ക്കർ ഒരു SCAMൻ്റെ ഭാഗമാകുന്നു...
കടവും പ്രാരാബ്ധവും നിറഞ്ഞ  ജീവിതത്തിൽ നിന്ന് പടം ഗിയറിട്ട് ഭാസ്കറിനെ കോടീശ്വരനാക്കുന്നു....

സിനിമാറ്റിക് ലിബർട്ടിയുടെ അങ്ങേയറ്റം പോലെ വരുന്ന ഒരുപാട് ഹാപ്പിനിംങ്സിൽ ആണ് പിന്നീടുള്ള ലക്കി ഭാസ്കറിൻ്റെ കഥയും ആഖ്യാനവും...

ഒരു രസം തോന്നിപ്പിച്ച ആദ്യപകുതിയിൽ നിന്ന്  'പട്ടംപോലെ' എവിടേക്കോ പോകുന്ന ബാക്കിയും അതിൻറെ അന്ത്യവും ആസ്വദിച്ചവരും അതല്ലാത്തവരും ഉണ്ടാകും, കാരണം സിനിമയല്ലേ.... 
ഞാൻ എന്തായാലും അവസാനം പറഞ്ഞ കൂട്ടത്തിലുള്ളതാണ്... എന്നിരുന്നാൽ കൂടി രണ്ടരമണിക്കൂർ എന്ന വലിയ ദൈർഘ്യത്തിലും ചിത്രമെവിടേയും ബോറടിപ്പിക്കുന്നില്ല.

ദുൽഖറിന്റെ ഡീസന്റ് പെർഫോമൻസ്, സൗണ്ടും വിഷ്വലും അടക്കം കഥ ആവശ്യപ്പെടുന്ന പ്രൊഡക്ഷൻ ക്വാളിറ്റി, മടുപ്പിക്കാത്ത ആഖ്യാനം.... ലക്കി ഭാസ്കർ കണ്ടിരുത്തുന്ന ഘടകങ്ങൾ ഇവയാണെങ്കിൽ
വലിപ്പിക്കുന്ന രണ്ടാം പകുതിയും പ്രെഡിക്ടബിൾ ആകുന്ന ആകെതുകയും വലിയ നിരാശയാണ്..

ഒരു മിഡിൽ ക്ലാസ് കഥാപാത്രത്തിന് കുന്നു കൂടിയെത്തുന്ന പണം ഉണ്ടാക്കുന്ന മാറ്റങ്ങളും അതുവഴി രൂപപ്പെടുന്ന ധിക്കാരവും പ്രശ്നങ്ങളും അതിൻറെ പ്രതിവിധികളും കഥയിൽ എവിടെയോ പറഞ്ഞു പോയി എന്നല്ലാതെ ഒരുതരത്തിലും അവയൊന്നും ഇമോഷണലി ഹുക്ക് ചെയ്യപ്പെടുന്നില്ല... 
ചുമ്മാതൊരു പടം കണ്ടിറങ്ങിയ ഫീലോടുകൂടി ലക്കി ഭാസ്കറിനേയും അയാളുടെ ലക്കി ജീവിതത്തെയും കണ്ടു തീർക്കാം.

MY RATING : 3.5/5

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - അമരൻ

No comments: