Search This Blog

1326. 1000 ബേബീസ്

🔹 1000 ബേബീസ്

Gnr.      :- Thriller 
Lang.   :- മലയാളം
റഹ്മാൻ, നീന ഗുപ്ത, സഞ്ജു ശിവറാം, ആദിൽ, ഇബ്രാഹിം , ഷൈജു ശ്രീദർ എന്നിവരെ കഥാപാത്രങ്ങളാക്കി 6 എപ്പിസോഡുകളിലായ് നജീം കോയ ഒരുക്കിയ ക്രൈം ത്രില്ലർ വെമ്പ് സീരീസാണ് 1000 ബേബീസ്.

മലയാളത്തിൽ ഇതുവരെ വന്നതിൽ പ്രൊഡക്ഷൻ ക്വാളിറ്റി കൊണ്ടും എഴുത്തുകൊണ്ടും മികച്ച ഔട്ട്പുട്ട് നൽകുന്ന ഈ സീരീസ് പക്ഷേ ആദ്യത്തെ മൂന്ന് എപ്പിസോഡുകളിൽ കാണിക്കുന്ന ചടുലതയും കൈയ്യൊതുക്കവും പിന്നീട് തുടരാനോ മുന്നോട്ടു കൊണ്ടുപോകാനോ സാധിക്കാതെ പാതി വഴിയിൽ വീഴുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

ഹെഡ് നഴ്സായ എന്നാൽ ഇപ്പോൾ വാർദ്ധക്യത്തിലെത്തിയ സാറാമ്മ എന്ന കഥാപാത്രം.. അവരുടെ മകൻ ബിപിൻ... അധികമാരോടും സംസാരിക്കാത്ത ഇരുവരും ഇവരുടെ വേറിട്ട ജീവിതവും ജീവിതരീതികളും കാണിച്ചാണ് സീരീസ് ആരംഭിക്കുന്നത്... എന്നാൽ ദുരൂഹമായ ചിലതൊളിപ്പിച്ച കഥ അത് പ്രേക്ഷകനു മുന്നിലേക്ക് അനാവരണം ചെയ്യുമ്പോഴുണ്ടാകുന്ന ഞെട്ടലിന് അവസരം കൊടുക്കാതെ സീരീസിൻ്റെ പേരും ഇടയ്ക്ക് സാറാമ്മയ്ക്ക് ഹാലൂസിനേഷൻ സംഭവിക്കുമ്പോൾ കാണിച്ച വിഷ്വലുകളും കഥയിലെ ആ ദുരൂഹ ഫാക്ടറിൻ്റെ സസ്പെൻസ് പൊളിക്കുന്നുണ്ട്.... 

പെർഫോമൻസിൽ സഞ്ജു ശിവറാം ഗംഭീരമായി തോന്നി... സാറാമ്മയായ് വന്ന അഭിനേത്രിയുടെ പെർഫോമൻസ് കൊള്ളാമെങ്കിലും അവരുടെ ചേർച്ചയില്ലാത്ത ലിപ്സിങ്കും 

MY RATING : 2.5/5

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - അമരൻ

No comments: