1327. എ പ്ലേസ് കോൾഡ് സൈലൻസ്
🔹എ പ്ലേസ് കോൾഡ് സൈലൻസ്
Gnr. :- Thriller
Lang. :- മാൻഡറിൻ
ഈ വർഷം വന്ന ഏറ്റവും മികച്ച ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ മൂവി എന്ന ടാഗ് ലൈനിൽ സകല കളക്ഷൻ റെക്കോർഡുകളും തിരുത്തിയ ചിത്രമാണ് *എ പ്ലേസ് കോൾഡ് സൈലൻസ്*. ചിത്രത്തിൻറെ അഭിപ്രായത്തിലേക്ക് വരാം...
ഒരു ഗേൾസ് ഹൈസ്കൂളിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. സ്കൂളിൻറെ പ്രിൻസിപ്പാളുടെ മകളും ഗ്യാങ്ങും അപകടകാരികളാണ്...
കൂടെ പഠിക്കുന്ന ഊമയായ പെൺകുട്ടിയെ അതിക്രൂരമായി അക്രമിക്കുന്ന രംഗങ്ങൾ പ്രേക്ഷകനു മുന്നിലേക്ക് കാണിച്ചു കഥ തുടങ്ങുന്ന സിനിമ തുടർന്ന് ആ സ്കൂളിലേക്ക് മുഖംമൂടി ധരിച്ച ഒരു കൊലപാതകി എത്തുകയും ഗ്യാങ്ങിലെ എല്ലാവരെയും കൊല്ലുകയും ചെയ്യുന്നു...
ആരാണ് കൊലപാതകി? എന്താണ് അയാളുടെ ലക്ഷ്യം? ഊമ പെൺകുട്ടിയുടെ അമ്മയ്ക്ക് ഇതിൽ എന്തെങ്കിലും ബന്ധമുണ്ടോ? എന്നിങ്ങനെ ചോദ്യങ്ങൾ മുൻനിർത്തി പിന്നീട് കഥ പറയുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിലേക്ക് വഴിമാറുകയാണ്....
ദൃശ്യം സിനിമയുടെ ചൈനീസ് റീമേക്ക് സംവിധാനം ചെയ്ത SAM QUAH ഒരുക്കി ഈ വർഷം തിയേറ്ററിലെത്തിയ ഈ ചിത്രം സ്ലോ പേസിലാണ് കഥ പറയുന്നത്... അതുകൊണ്ടുതന്നെ എല്ലാത്തരം പ്രേക്ഷകരെയും ചിത്രം തൃപ്തിപ്പെടുത്തണമെന്നില്ല. കൂടാതെ വലിയ പുതുമയൊന്നും സമ്മാനിക്കാത്ത സിനിമയുടെ എഴുത്തും നിരാശപ്പെടുത്താനുള്ള ഘടകം തന്നെയാകും.
ബോറടിപ്പിക്കുന്നില്ല എന്നത് മാറ്റി നിർത്തിയാൽ ഭീകര ത്രില്ലർ ആയെന്നും എവിടെയും അനുഭവപ്പെടുത്താത്ത... നല്ല സൗണ്ട് വിഷ്വൽ ഔട്ട്പുട്ട് നൽകുന്ന സിനിമ കൃത്യമായ അളവിൽ കഥയിലെത്തുന്ന ട്വിസ്റ്റുകൾ കൊണ്ട് കാണാനൊരു ക്യൂരിയോസിറ്റി നൽകുന്നുണ്ട്...
സിനിമയുടെ മിസ്റ്ററി മൂഡും അത് അനാവരണം ചെയ്യുമ്പോഴുള്ള ആകാംക്ഷയും പക്ഷേ കാഴ്ചക്കപ്പുറം ഓർത്തിരിക്കാൻ ഒന്നും തന്നെ അവശേഷിക്കാത്ത എഴുത്തുകൊണ്ട് സ്ഥിരം കാഴ്ചകളിൽ ഒതുങ്ങിപ്പോയ ഒരനുഭവമാണ് ആദ്യാവസാനം പ്രേക്ഷകന് നൽകുന്നത്.
ഓൺലൈനിൽ അഭിപ്രായങ്ങൾ കണക്കിലെടുത്ത് പ്രതീക്ഷയോടെ കാണാനിരുന്നാൽ ചിലപ്പോൾ നിരാശ ആയിരിക്കും ഫലം... നേരംപോക്കിന് ഒരു ത്രില്ലർ കാണാനാഗ്രഹിച്ചാൽ തൃപ്തിപ്പെടുത്തുന്ന ഒരു കാഴ്ചയും ലഭിച്ചേക്കാം.... #A_place_called_silence
MY RATING : 2/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - അമരൻ
No comments: