Search This Blog

1328. ഐ ആം കാതലൻ

🔹1328. ഐ ആം കാതലൻ

Gnr.      :- Techno Crime Thriller 
Lang.   :- മലയാളം
യാതൊരുവിധ ഹൈ മൊമെന്റ്സും നൽകാത്ത ഒരു നിർവികാര പടം.... 

കൂടുതൽ വായിക്കുന്നതിനു മുൻപേ ഒരു കാര്യം,
 പടം കാണാൻ താല്പര്യമുള്ള ഒരാളാണ് നിങ്ങളെങ്കിൽ വൈകാതെ തന്നെ ടിക്കറ്റെടുത്തോളൂ.... ശേഷം അഭിപ്രായം ഒത്തു നോക്കാൻ ഈ റിവ്യൂ ഉപകാരപ്പെടുത്താം.....

ഗിരീഷ് എ ഡി - നസ്ലിൻ കൂട്ടുകെട്ടിൽ ഇന്ന് തീയേറ്ററിൽ എത്തിയ അയാം കാതലൻ എന്ന സിനിമ കാണാൻ ഇടയായി... മൂന്ന് വിജയ സിനിമകൾക്ക് ശേഷം സംവിധായകൻ തന്റെ സ്ട്രോങ്ങ് ആൻഡ് സേഫ് ഏരിയ മാറ്റിവെച്ച് പുതിയൊരു ശ്രമത്തിനിറങ്ങുമ്പോൾ തൻറെ കരിയറിലെ ഏറ്റവും വീക്കസ്റ്റ് വർക്കാകുന്നുണ്ട് അയാം കാതലൻ.

തൻറെ കാമുകിയുടെ അച്ഛനോടുള്ള ദേഷ്യവും വാശിയും തനിക്ക് വശമുള്ള ഹാക്കിങ് വഴി തീർക്കുന്ന നായകൻ... ഈയൊരു കഥാതന്തുവിലേക്ക് അധികം മുഷിപ്പിക്കാതെ പറഞ്ഞെത്തിക്കാനും പ്രേക്ഷകനെ കൺവീൻസ് ചെയ്യുന്ന രീതിയിൽ ക്യാരക്ടേഴ്സിനെ പരിചയപ്പെടുത്താനും സിനിമയുടെ ആദ്യ പകുതിക്ക് സാധിക്കുമ്പോൾ കൊണ്ടവസാനിപ്പിക്കാൻ നെട്ടോട്ടമോടുന്ന റൈറ്ററെയാണ് രണ്ടാം പകുതി കാണിക്കുന്നത്...

ദൈർഘ്യമുള്ള ഒരു ഷോർട്ട് ഫിലിം കാണുന്ന ലാഘവത്തിൽ കണ്ടവസാനിപ്പിക്കാവുന്ന അയാം കാതലൻ കെട്ടിലും മട്ടിലും ഒരു സിനിമയുടെ ക്വാളിറ്റിയിൽ എത്തുന്നില്ല... വിഷ്വൽ സൈഡും സൗണ്ടും അടക്കം റിച്ചല്ലാത്ത ഏരിയ ഒരുപാടുള്ള സിനിമ കൂടിയാണ് അയാം കാതലൻ.

പറയാൻ പോകുന്നത് ഒരു പ്രതികാര കഥയാണെങ്കിലും അതിലേക്ക് ഇഞ്ചക്ട് ചെയ്ത സൈബർ ക്രൈം പശ്ചാത്തലം കഥയ്ക്കൊരാനച്ചന്തം നൽകുന്നുണ്ടെങ്കിലും എത്തിക്കൽ ഹാക്കിംഗ് കോഴ്സുകളിലെ ഡെമോക്ലാസിൽ പറയുന്ന ബേസിക്സിനപ്പുറം പടുശൂന്യമാകുന്ന ടെക്നിക്കൽ വശവും അടിമുടി കഥയിൽ കുടിയേറിയ പ്രെഡിക്ടബിളിറ്റിയും എടുത്തു പറയേണ്ട പോരായ്മയാണ്...

ലോജിക്കലി എക്സ്പ്ലൈൻ ചെയ്യുന്ന ആദ്യപകുതിയിൽ നിന്നും മൂക്കുംകുത്തി വീണ്
രണ്ടാം പകുതിയുടെ തുടക്കം മുതൽ ഒടുക്കം വരെ സീൻ ബൈ സീൻ ഡൗൺ ആകുന്ന കാതലൻ ക്ലൈമാക്സിൽ എത്തുമ്പോഴേക്കും അസ്ഥികൂട പരുവമാകുന്നുണ്ട്. 

സിനിമയുടെ പോസിറ്റീവ്സിലേക്ക് വരുമ്പോൾ As usual നസ്ലിന്റെ പെർഫോമൻസ് തന്നെയാണ് ആദ്യം പറയേണ്ടത്... പുള്ളിയുടെ അനായാസമായ ശൈലിയും ഡയലോഗ് മോഡുലേഷനും എപ്പോഴത്തെയും പോലെ ഇവിടേയും വർക്കാവുന്നുണ്ട്... മുൻ ചിത്രങ്ങളെ അപേക്ഷിച്ച് വിഷ്ണു എന്ന കഥാപാത്രം വ്യത്യസ്ത പെടുന്ന കുറച്ച്‌ ഏരിയകളുണ്ട്.  അവിടെയെല്ലാം നസ്ലിൻ ഗംഭീരമായിരുന്നു.

കൂടാതെ, 
ദിലീഷ് പോത്തൻ, അനീഷ്മ, വിനീത്, ലിജോ മോൾ , സജിൻ എന്നിങ്ങനെ അഭിനേതാക്കൾ എല്ലാം തന്നെ കൊള്ളാമായിരുന്നു.... സിനിമയുടെ സകല ഏരിയകളും ശരാശരിയിൽ നിൽക്കുമ്പോഴും പടം എൻഗേജിങ്ങാകാൻ പെർഫോമൻസുകൾ തന്നെയാണ് പ്രധാന കാരണം...

കൂടാതെ പടം പറഞ്ഞു നിർത്തുമ്പോൾ, നായകൻ കാണിക്കുന്ന ക്രിമിനൽ പ്രവർത്തികൾ ഗ്ലോറിഫൈ ചെയ്യാതെ അതിനെ ക്രൈം തന്നെയായ് അടിവരയിട്ട് നിർത്താൻ സാധിച്ചതും സിനിമയുടെ പോസിറ്റീവ് സൈഡ് ആണ്...

അയാം കാതലൻ ഒരു മോശം സിനിമയല്ല. എന്നാൽ ആഘോഷിക്കപ്പെടേണ്ട എന്തെങ്കിലുമുള്ള ഒരു സിനിമയായും അനുഭവപ്പെട്ടിട്ടില്ല....

ചുമ്മാ നേരംപോക്കിന് വേണമെങ്കിൽ കാണാം.. മുകളിൽ പറഞ്ഞ നിർവികാരതയുടെ നിഴലിൽ രണ്ടു മണിക്കൂറിന് താഴെ എന്ന ചെറിയ ദൈർഘ്യത്തിൽ കാതലൻ കണ്ടിറങ്ങാം. 
#IamKathalan

MY RATING : 2.5/5
ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - മെയ്യഴകൻ

No comments: