Search This Blog

1329. മെയ്യഴകൻ

🔹1329. മെയ്യഴകൻ

Gnr.      :- Drama
Lang.   :- തമിഴ്
നന്മയിൽ കുളിച്ച് നീരാടുന്ന പാത്രസൃഷ്ടിയിൽ വീണ്ടും ഒരു 
'C പ്രേംകുമാർ' ചിത്രം... 96ൽ ഏറ്റ രസക്കൂട്ടിനെ വീര്യം കുറഞ്ഞൊരു കുപ്പിയിലടച്ച മെയ്യഴകൻ എന്നിലെ സിനിമാസ്വാദകന് അത്രമേൽ ഹൃദ്യമായിരുന്നില്ല, എന്നിരുന്നാൽ കൂടി ചെറുപുഞ്ചിരിയിൽ കണ്ടവസാനിപ്പിച്ച ചിത്രം....

22 വർഷങ്ങൾക്കു മുൻപ് ചില കുടുംബ പ്രശ്നങ്ങൾ കാരണം സ്വന്തം നാട് ഉപേക്ഷിച്ചു പോയ അരുൾ മൊഴിയുടെയും കുടുംബത്തിന്റെയും കഥയാണ് മെയ്യഴകൻ പറയുന്നത്... വർഷങ്ങൾക്കുശേഷം തൻറെ കസിൻ ഭുവനയുടെ കല്യാണം കൂടാൻ വേണ്ടി അരുൺ മൊഴി നാട്ടിലേക്ക് തിരിച്ചെത്തുന്നതും അന്നേദിവസം അവിടെ വച്ച് പരിചയപ്പെടുന്ന അപരിചിതനായ മറ്റൊരു വ്യക്തിയുമായി ഉടലെടുക്കുന്ന സൗഹൃദവും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിൻ്റെ കഥപശ്ചാത്തലം...

തമിഴ്നാട്ടിലെ ഗ്രാമപ്രദേശവും അവിടുത്തെ നന്മയും ഒക്കെ ഇത്തരം കഥകൾക്കുള്ള വളമാണെങ്കിൽ കേരളത്തിൻറെ ഭൂപ്രകൃതിയിലേക്ക് ഇവയെ പറിച്ചു നടുമ്പോൾ ഇവിടുള്ള സിനിമാസ്വാദകർക്ക് നെറ്റി ചുളിയും, ക്രിഞ്ചും ലാഗും പറഞ്ഞവയെ കുപ്പയിലെറിയും, സംവിധായകനെ നോക്കി ഒരേ റൂട്ടിലോടുന്ന ബസ് ആക്കും...

ഇമോഷണലി പ്രേക്ഷകനെ ഹുക്ക് ചെയ്യുന്ന കുറച്ചു നല്ല സന്ദർഭങ്ങളും പ്രധാന അഭിനേതാക്കളുടെ പെർഫോമൻസും ഗോവിന്ദ് വസന്തയുടെ മ്യൂസിക്കും പടം ആവശ്യപ്പെടുന്ന സിനിമാട്ടോഗ്രാഫിയും വേഗതയും ഒക്കെ ചിത്രത്തിൻറെ മേന്മയുടെ കോളം നിറയ്ക്കുമ്പോഴും കഥയിൽ കയറി കൂടിയ ഓവർ സെന്റിമെന്റ്സും ഇക്കാലത്ത് ഒരാളുടെ പേരറിയാൻ ഇത്രയധികം ബുദ്ധിമുട്ടുണ്ടോ എന്ന ചോദ്യവും സിനിമയുടെ താളം തന്നെ നഷ്ട്ടപ്പെടുത്തുന്നുണ്ട്.

അരവിന്ദ് സ്വാമി അവതരിപ്പിച്ച അരുർ മൊഴി എന്ന കഥാപാത്രത്തിന്റെ ഇമോഷണൽ സൈഡ് എനിക്ക് പേഴ്സണലി വർക്ക് ആയിട്ടില്ല... അയാൾ വീട് വാങ്ങാൻ തീരുമാനിക്കുമ്പോൾ കാർത്തിയുടെ കഥാപാത്രം സഹായിക്കുന്ന രംഗമൊക്കെ തമിഴിൽ ആയതുകൊണ്ട് പത്ത്യമാകുന്നവരോടും ഞാൻ ഐക്യപ്പെടുന്നില്ല. ഇത്തരം രംഗങ്ങളുടെ ക്രിഞ്ച് ഘോഷയാത്ര സിനിമയിലൂടെനീളമുണ്ട്....

നന്മയുള്ള സിനിമയാണ് മെയ്യഴകൻ... അല്ലെങ്കിൽ നന്മ മാത്രമുള്ള സിനിമയാണ് മെയ്യഴകൻ. ചിത്രം കാണുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു റിലാക്സേഷനും സന്തോഷവും ഇത്തരം പടങ്ങളുടെ പ്രധാന ഉദ്ദേശം തന്നെയാണ്, അതിവിടെ ഏൽക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ,
 മൂന്നു മണിക്കൂറിന് താഴെ എന്ന വലിയ ദൈർഘ്യം മുഷിപ്പിക്കൽ ഉണ്ടാക്കാതെ ചെറുപുഞ്ചിരി മാത്രം നൽകി സ്ക്രീനിൽ കണ്ടവസാനിപ്പിക്കാൻ സാധിക്കുന്നൊരു  ഉദ്ദേശശുദ്ധി നിറവേറ്റുന്ന കാഴ്ചയാണ് മെയ്യഴകൻ എന്നതാണ് ഉത്തരം... #Meyyazhakan

MY RATING : 3/5

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - LOST

No comments: