1330. മുറ
🔹1330. മുറ
Gnr. :- Action
Lang. :- മലയാളം
മുറ = GOOSEBUMPS!!
സീറ്റ് എഡ്ജിലിരുന്ന് ത്രസിച്ച് കാണാവുന്ന തീ🔥 ഐറ്റം,
പക്ഷേ...😔
കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത മുറ എന്ന ചിത്രം കണ്ടു... പേഴ്സണലി യാതൊരു പ്രതീക്ഷയും ഇല്ലാത്തൊരു തിയേറ്റർ റിലീസ്, തരക്കേടില്ലാത്തൊരു ട്രെയിലറിനെ മാത്രം വിശ്വസിച്ച് ടിക്കറ്റെടുത്തപ്പോൾ തിരുവനന്തപുരത്തെ കുറച്ച് പയലുകൾ എന്നിലെ പ്രേക്ഷകന് നൽകിയത് ഒരു മസ്റ്റ് വാച്ച് തീയേറ്റർ എക്സ്പീരിയൻസ് തന്നെയായിരുന്നു...
നാലു സുഹൃത്തുക്കൾ, അല്ലറ ചില്ലറ ഗുണ്ടായിസമൊക്കെയായ് നടക്കുന്ന അവർക്ക് ഒരു ലൈഫ് സെറ്റിൽമെൻറ് ഡീൽ കിട്ടുന്നു... ജീവൻ പണയം വെച്ച് അവരത് ചെയ്യുന്നു, എന്നാൽ അവരെ കാത്തിരിക്കുന്നത് അതിനേക്കാൾ വലിയ പണികളാണ്....
സൗഹൃദവും തുടർന്ന് ആക്ഷനും റിവഞ്ചും വയലൻസും ഒക്കെയായി മുറ കത്തി കയറുമ്പോൾ കയ്യടിക്കേണ്ടതും നിറഞ്ഞഭിനന്ദിക്കേണ്ടതും നാലും രണ്ടും ആറ് കിടുക്കൻ അഭിനേതാക്കളെയാണ്...
ഇവന്മാർ അടക്കം ഈ സിനിമയിലെ ബഹുഭൂരിപക്ഷം അഭിനേതാക്കളും പുതുമുഖങ്ങളാണ്, അതുകൊണ്ടുതന്നെ കാസ്റ്റിങ്ങാണ് ഈ സിനിമയുടെ ഏറ്റവും മികച്ച വശം.
മലയാള സിനിമ വരുംകാലങ്ങളിൽ ഇവരെകൂടി ചേർത്തു നിർത്തുമെന്ന് തീർച്ച...
'തീർക്കാമെങ്കിൽ തീർക്കട...!' എന്നൊരു സൂപ്പർ താരം പറഞ്ഞപ്പോൾ ഡോറ ബുജിയെ ഓർമ്മ വന്ന പ്രേക്ഷകർക്ക് അത്തരമൊരഐറ്റം ചെയ്തു ഫലിപ്പിക്കാൻ കെൽപ്പുള്ള നായകനെ ഹൃതു ഹാരോൺ എന്ന അഭിനേതാവിൽ കാണാം. പുള്ളിയുടെ ആക്ഷനും ഡയലോഗ് മോഡുലേഷനും വർക്കൗട്ട് ആയ മാസ്സും ആ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്. വലിയ പ്രതീക്ഷ തന്നെ ഈ നടൻ നൽകുന്നുണ്ട്.
കാപ്പയിലെ പൃഥ്വിരാജ് കഥാപാത്രത്തെ ഓർമ്മിപ്പിച്ച ഒരു കഥാപാത്രമായിരുന്നു സുരാജിന്റെത് , ഒപ്പം തന്നെ
മാല പാർവതിയുടെ പെർഫോമൻസും വ്യത്യസ്തവും ഗംഭീരവുമായിരുന്നു..
ഇത്തരം സിനിമകളിൽ സ്ഥിരം കാണാറുള്ള കഥയാണെങ്കിൽ കൂടി നല്ല സംഭാഷണങ്ങളും ക്യാരക്ടറേഷനും അങ്ങിങ്ങായി വന്ന ട്വിസ്റ്റുകളും കൊണ്ട് പരമാവധിയത് മേക്കപ്പ് ചെയ്യാൻ പറ്റിയിട്ടുണ്ട്.
തിരുവനന്തപുരത്തെ കഥാപശ്ചാത്തലവും അവരുടെ സ്ലാങ്ങും ഒക്കെ ഒരു പുതുമ ആദ്യവസാനം നൽകുന്നുണ്ട്. റിയലിസ്റ്റിക് മൂഡ് കൂടെ പിടിച്ച സിനിമയുടെ കഥ പറച്ചിലും എവിടെയും ബോറടിപ്പിക്കാത്ത സ്പീഡി നരേഷനും നല്ല സൗണ്ട് ഡിപ്പാർട്ട്മെൻ്റും മുറയിൽ കാണാം.
എന്നാൽ മുകളിൽ പറഞ്ഞ 'പക്ഷേ'യുടെ പക്ഷം പിടിച്ചു പറയുമ്പോൾ,
സിനിമയുടെ അവസാന രംഗങ്ങൾ എന്നെ ഒരുതരത്തിലും തൃപ്തിപ്പെടുത്തിയിട്ടില്ല... ഇത്തരമൊരു സിനിമയ്ക്ക് ഉണ്ടാകാൻ പാടില്ലാത്ത തരം ഒരു ക്ലൈമാക്സ് എൻ്റാണ് മുറയിൽ കണ്ടത്.... ക്രിയേറ്റ് ചെയ്തുവെച്ച സകലമൂഡും ചീറ്റി പോയ ആ ക്ലൈമാക്സ് കൊണ്ട് തന്നെ അതുവരെ ഉണ്ടായിരുന്ന ഇംപ്രഷൻ ഒരു പടി താഴ്ന്നേ പ്രേക്ഷകർ തിയേറ്റർ വിടൂ.
കൂടാതെ, കഥയിൽ എവിടെയൊക്കെയൊ കയറിക്കൂടുന്ന പ്രെഡിക്റ്റബിലിറ്റിയും പലയിടത്തും വില്ലനാണ്...
ഇവയൊക്കെ ഉണ്ടെങ്കിൽ കൂടി മുറ എന്ന സിനിമ തിയേറ്ററിൽ തന്നെ കാണാവുന്ന, കാഴ്ചയിൽ ത്രസിപ്പിക്കുന്ന ഒരു സിനിമ തന്നെയാണ്.
ഇപ്പോൾ തീയേറ്ററിൽ ഓടുന്ന പണിയും, ഇന്നിറങ്ങിയ മുറ എന്ന ഈ സിനിമയുമൊക്കെ ആക്ഷൻ ബേസിൽ അത്യാവശ്യം വയലൻസ് ഒക്കെ നിറച്ച് കഥ പറയുന്ന സിനിമകളാണ്. അവയൊക്കെ ആസ്വദിച്ച് ഇതൊരു സിനിമയാണെന്ന് തിരിച്ചറിഞ്ഞു കാണാൻ കെൽപ്പുള്ള പ്രേക്ഷകർക്ക് ശരാശരിക്ക് മുകളിലോ, പൂർണ്ണ തൃപ്തിയോ ആയ് കണ്ടിറങ്ങാൻ സാധിക്കുന്ന സിനിമകൾ... പേഴ്സണലി ഈ ജോണർ സിനിമകൾ എൻറെ ഫേവറേറ്റ് ആണ്. So, I loved it ❤️ #Mura
MY RATING : 4/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - LOST
No comments: