1331. ലബ്ബർ പന്ത്
🔹1331. ലബ്ബർ പന്ത്
Gnr. :- Sports Drama
Lang. :- തമിഴ്
തുടക്കം മുതൽ തീരുന്ന വരെ എൻഗേജിംങായി എന്റർടൈൻ ചെയ്യിപ്പിക്കുന്ന ലബ്ബർ പന്ത്. ഈ വർഷം തിയേറ്ററുകളിൽ എത്തിയ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ്...
ആട്ടക്കത്തി ദിനേശ്, ഹാരിഷ് കല്യാൺ, സ്വാസിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തമിഴരസൻ പച്ചമുത്ത് സംവിധാനം ചെയ്ത ഈ ചിത്രം ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തിൽ രണ്ടുപേരുടെ ഈഗോയുടെ കഥയാണ് പറയുന്നത്...
ഈ ജോണർ സിനിമകളിൽ സ്ഥിരം കാണാറുള്ള ടെംപ്ലേറ്റ് കഥാഗതിയിൽ നിന്നും മാറി പുതിയൊരു അന്തരീക്ഷവും അതിനെ പിന്തുടർന്ന ക്യാരക്ടറൈസേഷനുകളും കഥയുടെ പര്യവസാനവും ഒക്കെ
സിനിമയെ കൂടുതൽ മികച്ചതാക്കി ഈ ശ്രേണിയിലെ മറ്റുള്ള സിനിമകളിൽ നിന്നും ലബർ പന്തിനെ മാറ്റി നിർത്തുന്നുണ്ട്...
കുട്ടിക്കാലം മുതൽ ക്രിക്കറ്റിനെ നെഞ്ചിലേറ്റിയ വ്യത്യസ്ത പ്രായങ്ങളിൽ ഉള്ള രണ്ടുപേർ, അവർക്കിടയിൽ ഉടലെടുക്കുന്ന ഈഗോ... അതിൻറെ പ്രതികാരവും അതിനൊപ്പം പറയുന്ന ഒരു പ്രണയകഥയും. ഈയൊരു കഥാപരിസരത്തിലേക്ക് കൃത്യമായി അടയാളപ്പെടുത്തുന്ന പറയേണ്ടുന്ന രാഷ്ട്രീയം സിനിമയുടെ അഴകും മിടുക്കും ഒരുപാട് കൂട്ടുന്നുണ്ട്...
രാഷ്ട്രീയം സംസാരിക്കാനുള്ള ഒരു സിനിമയായി അല്ല, മറിച്ച് സിനിമ പറയുന്ന കഥാപാശ്ചാത്തലത്തിൽ പറയേണ്ടുന്ന രാഷ്ട്രീയത്തെക്കൂടെ കൂട്ടിപ്പറയുന്ന തമിഴ് സിനിമയുടെ സ്ഥിരം ശൈലിയെ എപ്പോഴത്തെയും പോലെ അഭിനന്ദനം അർഹിക്കുന്ന രീതിയിൽ ഇവിടെയും എടുത്തു ' വച്ചിട്ടുണ്ട്.
'പൊട്ടുവെച്ച തങ്കക്കുടം' എന്ന ക്യാപ്റ്റൻ്റെ ഗാനത്തിന്റെ പ്ലേസ്മെന്റ് അടക്കം രോമാഞ്ചമടിക്കുന്ന ഒരുപാട് രംഗങ്ങൾ സിനിമയിലൂടെനീളമുണ്ട്, അയ്യപ്പനും കോശിയും പോലെ കഥാപാത്രങ്ങൾ തമ്മിലുള്ള ഈഗോയും ഒപ്പം ക്രിക്കറ്റ് കളിയുടെ ആവേശവും സ്ക്രീനിൽ കാണാവുന്ന ലബ്ബർ പന്ത് പോരായ്മയുടെ കോളത്തിൽ അധികമൊന്നും എഴുതാൻ ഇല്ലാത്ത സിനിമ കൂടിയാണ്.
കൃത്യമായി കൺവേ ചെയ്യാൻ സാധിച്ച ഇമോഷൻസിനൊപ്പം ദിനേശിൻ്റേയും സ്വാസികയുടേയും ഗംഭീര പെർഫോമൻസുകൾ പ്രത്യേകം തന്നെ മെൻഷൻ ചെയ്യേണ്ടതുണ്ട്...
പെർഫോമൻസുകൾക്കൊപ്പം വിഷ്വൽ സൈഡും സൗണ്ടും സ്ക്രിപ്റ്റും ഓവർ ഓൾ മേക്കിങ്ങും അടക്കം എല്ലാം മേഘലയും ഗംഭീരമായ ഈ ചിത്രം ഒരുവിധപ്പെട്ട എല്ലാവരെയും തൃപ്തിപ്പെടുത്താൻ കെൽപ്പുള്ള ഒരു സിനിമാനുഭവം തന്നെയാണ്. #Lubberpanthul
MY RATING : 4.5/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - LOST
No comments: