Search This Blog

1332. അടിത്തട്ട്

🔹1332. അടിത്തട്ട്

Gnr.      :- Crime Drama
Lang.   :- മലയാളം
കൊന്തയും പൂണൂലും, ഡാർവിൻറെ പരിണാമം, പോക്കിരി സൈമൺ, അടിത്തട്ട്...

പത്തുവർഷത്തെ സംവിധാന കരിയറിൽ  ഈ നാല് സിനിമകളാണ് ജിജോ ആൻറണി ചെയ്തിട്ടുള്ളത്.  തീർത്തും വ്യത്യസ്തമായ കഥാപരിസരത്തുള്ള ഈ സിനിമകളെല്ലാം തന്നെ തിയേറ്റർ പരാജയങ്ങളുമാണ്...

അതിലെ അവസാനമെത്തിയ അടിത്തട്ടിനെ കുറിച്ചാണ് ഇവിടെ പറയുന്നത്, 

ഷൈൻ ടോം ചാക്കോ, സണ്ണി വെയിൻ, പ്രശാന്ത് അലക്സാണ്ടർ, സാബു മോൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കയ്സ് മില്ലൻ്റെ എഴുത്തിൽ രണ്ടര വർഷങ്ങൾക്ക് മുൻപ് തിയേറ്ററിലെത്തിയ അടിത്തട്ട് മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകരിൽ നിന്നും വരുമ്പോഴേക്കും തിയേറ്റർ വിട്ട സിനിമയാണ്...

മികച്ച സിനിമയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് അടക്കം ഒരുപാട് അംഗീകാരങ്ങൾ ലഭിച്ച ഈ ചിത്രം തീയറ്ററിൽ കാണാനാഗ്രഹിച്ച എന്നാൽ നടക്കാതെ പോയ ഒരു സിനിമയായിരുന്നു... 
ഇന്ന് മുതൽ ആമസോൺപ്രൈം സ്ട്രീം ചെയ്യുന്ന ഈ ചിത്രം കണ്ടു. 
അഭിപ്രായത്തിലേക്ക് വരാം.... 

കടലിലേക്ക് ഫിഷിംങ്ങിനായ് പോകുന്ന ഒരു ബോട്ടും അതിലെ പണിക്കാരെയും കാണിച്ചാണ് സിനിമ തുടങ്ങുന്നത്, 
ഇന്ധനം നിറയ്ക്കലടക്കം കരയിലെ ആക്റ്റിവിറ്റികളും തുടർന്നുള്ള കടൽ കാഴ്ചകളും മീൻപിടുത്തവും ഒക്കെയായ് റിയലിസ്റ്റിക് മൂഡിൽ പോകുന്ന ചിത്രം കഥാപാത്രങ്ങളിലൂടെ ഒരു ക്രൈമിനെ കൂടെ പ്രേക്ഷകനു മുന്നിലേക്ക് വെക്കുന്നുണ്ട്...

പതിയെ തുടങ്ങുന്ന സിനിമ പിന്നീട് ആ ക്രൈമിനെ പശ്ചാത്തലമാക്കി റിവഞ്ചും ആക്ഷനുമായ് പറയുമ്പോഴും ചിത്രത്തിൻറെ വേഗതയ്ക്കോ
ആഖ്യാനത്തിനോ മാറ്റമില്ലാതെ കാഴ്ചയ്ക്ക് ഊന്നൽ കൊടുത്തു തന്നെയാണ് അടിത്തട്ട് മുന്നോട്ട് പോകുന്നത്...

അംബ്രോസ് മാർക്കോസ് എന്നീ കഥാപാത്രങ്ങളിലെത്തിയ  ഷൈൻ , സണ്ണി എന്നിവരുടെ ഗംഭീര പ്രകടനങ്ങൾ സിനിമയിലൂടെനീളം കാണാം.. ഇരുവരെയും കൂടാതെ പ്രശാന്ത് അലക്സാണ്ടർ അടക്കം എല്ലാവരും തന്നെ നന്നായിരുന്നു...

 കടലും ഒരു ബോട്ടും കുറച്ചു പണിക്കാരുമായ് കഥ പറയുന്ന ചിത്രത്തിൽ pappinu ചെയ്ത സിനിമോട്ടോഗ്രഫിയും അഭിനന്ദനമർഹിക്കുന്നുണ്ട്... പരിമിതമായ ഏരിയയിലും ഓരോ ഷോട്ടുകളും അത്രമേൽ ഗംഭീരമായിരുന്നു. കൂടാതെ ഇടയ്ക്ക് വന്ന ഒരു പാട്ട് അടക്കം കഥയാവശ്യപ്പെടുന്ന മ്യൂസിക്ക് ഡിപ്പാർട്ട്മെൻ്റും  ഉടനീളം മികവാണ്.

'A' സർട്ടിഫിക്കറ്റിൽ എത്തിയ സിനിമയാണ് അടിത്തട്ട്, ക്ലൈമാക്സിലെ ഫൈറ്റും സംഭാഷണങ്ങളിൽ കയറിക്കൂടിയ തെറിയുമാണ് അതിന് കാരണം... ഇവ രണ്ടും തന്നെ സിനിമയുടെ കഥപറച്ചിലിന് ഒഴിച്ചുകൂടാനാവാത്ത ഘടകവും ആണ്.

ഇവരുടെ ബോട്ടിന്റെ മുകളിൽ എഴുതി വെച്ചത് പോലെ സിനിമയും ഒരു പരീക്ഷണമാണ്.... വെറും ഒന്നരമണിക്കൂറിനടുത്ത് ദൈർഘ്യമുള്ള നല്ല എഴുത്തും പെർഫോമൻസും അവതരണവും ഉള്ള സ്ഥിരം കാണുന്ന കാഴ്ചകളിൽ നിന്നും മാറിയ ഒരു സിനിമ. എന്റർടൈൻമെന്റ് എന്നതിനപ്പുറം നല്ലൊരു ശ്രമമാണ് അടിത്തട്ട്. #Adithattu

MY RATING : 4/5

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - LOST

No comments: