1333. കങ്കുവ
🔹1333. കങ്കുവ
Gnr. :- ഗ്രാ
Lang. :- തമിഴ്
രണ്ടരമണിക്കൂർ തിയേറ്ററിലല്ല മറിച്ച് റോബിൻ രാധാകൃഷ്ണൻ്റെ തൊണ്ടയ്ക്കകത്ത് കയറിയ ഫീലായിരുന്നു ചെവിയൊന്നാകെ...
ഗോവയിലെ ബൗണ്ടി ഹണ്ടറാണ് ഫ്രാൻസിസ്, അയാളുടെ ജീവിതത്തിലേക്ക് വരുന്ന ദുരൂഹത നിറഞ്ഞ ഒരു പയ്യൻ... അവർ തമ്മിലുള്ള കണക്ഷൻ കാണിക്കാൻ നൂറ്റാണ്ടുകൾ പിറകിലേക്ക് പോയ് പറയുന്നൊരു കഥ.
എവിടെ തുടങ്ങിയോ അവിടെത്തന്നെ കൊണ്ട് നിർത്തുന്ന അതിൻറെ പര്യവസാനം... ബാക്കിയാകുന്നത് കോക്ലിയ അടിച്ചുപൊട്ടിക്കുന്ന അലർച്ചയോടെയുള്ള ശബ്ദമലിനീകരണവും....
അസഹനീയം... അവരാതം... കാട്ടവരാതം...
കണ്ടുകഴിഞ്ഞപ്പോൾ പച്ചതെറിയാണ് വിളിക്കാൻ തോന്നിയത്... പക്ഷേ മിണ്ടാൻ പോലും പറ്റാത്ത ഒരു കോമ സിറ്റുവേഷനിൽ ആയിരുന്നു കുറെ നേരത്തേക്ക്... ചെവിയുടെ ബാലൻസ് ഒക്കെ പോയി ഒരുമാതിരി പൊട്ടൻ പൂപ്പാടം കണ്ട അവസ്ഥയിൽ.
വിവേകം,അണ്ണാത്തൈ എന്നീ പടപ്പുകൾക്ക് ശേഷം ശിവ ഒരുക്കിയ ഗജേന്ദ്ര ഗുണ്ട്.... ആറ്റം ഐറ്റമാണ്, ഇതിനും മുകളിലൊന്ന് അത്ര എളുപ്പമാകില്ല.
കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷത്തിനിടെ കൊള്ളാവുന്ന ഒരൊറ്റ തീയേറ്റർ റിലീസില്ലാത്ത നടിപ്പിൻ നായകൻ്റെ കരിയർ വെസ്റ്റ് പെർഫോമൻസും ഒരു ലോഡ് അലർച്ചയും...
ഗ്രാ... ഗ്രാ.... uff, താങ്ങ മുടിയല തലൈവരെ...
ഈ ലോകത്തെ മുഴുവൻ സ്വർണവും അമ്മയ്ക്ക് കൊണ്ട് കൊടുക്കാം എന്നു പറഞ്ഞ റോക്കി ഭായിയെ ഓർമ്മിപ്പിക്കുന്ന തരത്തിൽ തമിഴ്നാട്ടിലെ സകല പാട്ടയും ഒരുമിച്ചെടുത്തു കൊട്ടിയ ദേവി ശ്രീ പ്രസാദിന്റെ കാതടപ്പിക്കുന്ന സൗണ്ട് ഡിപ്പാർട്ട്മെൻറ്..
ഒരുമാതിരി ഊ***** പരിപാടിയാണ് എൻറെ ചെവിയോട് നിങ്ങൾ കാണിച്ചത്... കങ്കുവയിൽ DSP ചെയ്ത വർക്ക് സിനിമയെ സ്നേഹിക്കുന്ന ഏതൊരാൾക്കും ഒരു പാഠപുസ്തകമാണ്, മ്യൂസിക് എന്നും പറഞ്ഞ് എന്ത് ചെയ്തുകൂടാ എന്നതിനുള്ള പാഠപുസ്തകം.
ടോയ്ലറ്റ് പേപ്പറിൽ എഴുതാൻ പോലും കെൽപ്പില്ലാത്ത ഒരു കഥയും യാതൊരു ബലവുമില്ലാത്ത അതിലെ കഥാപാത്രങ്ങളും...
അതിൽ തന്നെ സൂര്യയ്ക്കൊപ്പം എടുത്തു പറയേണ്ടതാണ് 'പോരുവ' എന്ന കഥാപാത്രം അവതരിപ്പിച്ച പയ്യൻ, അഴുക്ക പയ്യൻ... സൂര്യ ഒന്നടങ്ങുമ്പോൾ ചെക്കനലറും..ഇരുവരും തമ്മിലുള്ള പാസമൊക്കെ ഓർക്കുമ്പോഴേ കുളിരു കോരും.. . രണ്ടിൻ്റേം വായേൽ പന്നിപ്പടക്കം വെച്ച് പൊട്ടിക്കണം എന്ന് തോന്നിപ്പോകും.
കൂടാതെ Redin Kingsley, യോഗി ബാബു, ദിശ പഠാനി എന്നിവർ വരുന്ന ആദ്യത്തെ ഇരുപതോളം മിനിറ്റ്... മൂവരും മത്സരിച്ച് വെറുപ്പിച്ച് മനുഷ്യന്റെ സകല ക്ഷമയും പരീക്ഷിക്കുന്നുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ ഒരു ENT ഡോക്ടർക്ക് അപ്പോയ്മെൻ്റെടുത്തിട്ട് കാണേണ്ട സിനിമയാണ് കങ്കുവ.
അങ്ങേയറ്റം നിരാശപ്പെടുത്തുന്ന ഈ സിനിമയിൽ കൊള്ളാമെന്നു പറയാൻ എന്തുണ്ട് എന്ന് ചോദിച്ചാൽ അത് വിഷ്വൽ സൈഡാണ്... നല്ല 3D വർക്കും സിനിമാട്ടോഗ്രാഫിയും ഫാസ്റ്റ് പേസ് കട്സും കാട്ടവരാതത്തിലെ ഒരാശ്വാസമാണ്.
എന്തായാലും പ്രൊഡ്യൂസറുടെ കാശിന്റെ കഴപ്പ് ഒരു പരിധിവരെ ഇതിലൂടെ തീരും...
തലവേദനിക്കുന്നു.. നല്ല ക്ഷീണം.. ഞാനൊന്ന് കിടക്കട്ടെ #Kanguva
MY RATING : 1/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT അമരൻ
No comments: