1334. ജിഗർതണ്ട ഡബിൾ X
🔹1334. ജിഗർതണ്ട: ഡബിൾ X
Gnr. :- Action Drama
Lang. :- തമിഴ്
ഓൺലൈൻ റിവ്യൂസിനൊപ്പം കൂടെ വർക്ക് ചെയ്യുന്ന ഒരു തമിഴന്റെ അതിഭീകര അഭിപ്രായങ്ങൾ കൂടി കേട്ട് രണ്ടാമത്തെ ദിവസം പ്രതീക്ഷയോടെ തിയേറ്ററിൽ ടിക്കറ്റെടുത്ത് കണ്ട സിനിമയാണ് ജിഗർതണ്ട: ഡബിൾ X...
'ഇതെന്ത് കുന്തം..!' എന്ന കണക്കിന് കണ്ടുതീർത്ത സിനിമയ്ക്ക് പക്ഷേ അഭിപ്രായം എഴുതാനുള്ള ധൈര്യം ഇല്ലായിരുന്നു... കാരണം എല്ലാവരും നല്ലതു പറയുന്ന ഒരു സിനിമയെ എനിക്കുമാത്രം ദഹിക്കാതെ വന്നെങ്കിൽ അതിനൊരുപക്ഷേ ഞാനും ഒരു കാരണക്കാരൻ ആണെങ്കിലോ? എന്ന കുറ്റബോധം ഈ സിനിമ വീണ്ടുമൊരിക്കൽ കൂടി കണ്ടിട്ട് അഭിപ്രായം എഴുതാമെന്ന തീരുമാനത്തിൽ എത്തിച്ചു...
അതെ ആ സുദിനം ഇന്നലെയായിരുന്നു.
ജിഗർത്തണ്ട രണ്ടാം ഭാഗം ഇന്നലെ നെറ്റ്ഫ്ലിക്സ് വഴി ഒരിക്കൽ കൂടി കണ്ടു.
അതെ അതേ ചോദ്യം ഒരിക്കൽ കൂടി ചോദിക്കുന്നു... 'ഇതെന്ത് കുന്തം..!'
കാർത്തിക് സുബ്ബരാജ് ഒരുക്കിയ "പിസ, ജിഗര്‍ താണ്ട, ഇരൈവി" എന്നീ അതിഗംഭീര പടങ്ങളും "പേട്ട, മഹാൻ, ജഗമേ തന്തിരം" എന്നീ കൊള്ളാവുന്ന പടങ്ങളും മെർക്കുറി എന്ന പരീക്ഷണ സിനിമയും കണ്ടിഷ്ടപ്പെട്ട ഒരു പ്രേക്ഷകനാണ് ഞാൻ... കാർത്തിക് സുബ്ബരാജിന്റെ മുകളിൽ പറഞ്ഞ സിനിമകളുടെ ഒന്നും തന്നെ ക്വാളിറ്റിയില്ലാത്ത ഫോഴ്സ്ഡ് രംഗങ്ങളുടെ അതിപ്രസരത്തിൽ കാട്ടിക്കൂട്ടലുകളുടെ ഘോഷയാത്രയാണ് ഈ ജിഗാർത്താണ്ഡ ഡബിൾ എക്സ്.
അഭിനയിക്കാൻ പറഞ്ഞാൽ കോക്രി കാണിക്കുന്ന രാഘവ ലോറൻസും ഔട്ട്സ്റ്റാൻഡിങ് പെർഫോമർ എസ് ജെ സൂര്യയും ലേഡി രാംചരൺ നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ രാഘവ ലോറൻസിന്റെ ആലിയസ് സീസർ എന്ന കഥാപാത്രവും പെർഫോമൻസും സത്യത്തിൽ ഞെട്ടിച്ചു കളഞ്ഞു... നല്ലൊരു സംവിധായകൻറെ കയ്യിലെത്തുമ്പോൾ മിതത്വം കാണിച്ച് പെർഫോം ചെയ്യാനും പുള്ളിക്ക് സാധിക്കുന്നുണ്ട് എന്നത് വലിയൊരു പ്രതീക്ഷയും കൂടിയാണ്.
ആദ്യപകുതിയിലെ എസ് ജെ സൂര്യയുടെ ചില രംഗങ്ങളും ക്ലിൻ്റ് ഈസ്റ്റ്വുഡിന് കൊടുത്ത ട്രിബ്യൂട്ടും ഇന്റർവെൽ പോർഷനും തൃപ്തിപ്പെടുത്തിയപ്പോൾ ക്ലൈമാക്സിൽ സംവിധായകൻ ഉദ്ദേശിച്ച സെന്റിമെന്റ്സും അതിൻറെ ഹൈ മൊമെന്റും ഓർത്തോർത്ത് ചിരിക്കാൻ തോന്നിയ അമ്പേ പാളിപ്പോയ ഒരനുഭവമായിണ് എനിക്കനുഭവപ്പെട്ടത്.
മണ്ണും മനുഷ്യരും മൃഗങ്ങളും അടങ്ങുന്ന നിലനിൽപ്പിന്റെ രാഷ്ട്രീയമാണ് സിനിമ പറയുന്നത്... പടം പറയുന്ന ആ രാഷ്ട്രീയം പടത്തിലൂടെനീളം പറഞ്ഞ് അവിയൽ പരുമമാക്കി അവസാനം ക്ലൈമാക്സിലെ കൂട്ടപ്പൊരിച്ചിലിൽ പ്രത്യേകിച്ചൊരു ഇമോഷനും തോന്നിപ്പിക്കാതെ ക്രിഞ്ചൻ അനുഭവമായിടത്താണ് ജിഗര്‍ത്തണ്ട രണ്ടാം ഭാഗം കാർത്തിക് സുബ്ബരാജിന്റെ തന്നെ ഏറ്റവും മോശം വർക്കുകളിൽ ഒന്നായി ഞാൻ അടയാളപ്പെടുത്തുന്നത്.
നാടകീയത എന്നല്ല ഓരോ രംഗത്തിലും കയറി വന്ന അതി നാടകീയതയും പീക്ക് പണ്ണലെന്ന ഉദ്ദേശത്തിൽ പാളിപ്പോയ എഴുത്തും ഒരു കഥാപാത്രത്തിനോട് പോലും ഇമോഷണലി അറ്റാച്ച്മെന്റ് തോന്നാത്തിടത്തും ജിഗർത്താണ്ടയെ ക്ലാസിക് ആക്കി ചുമരിൽ ആണി അടിച്ചു വെക്കാൻ എന്നിലെ പ്രേക്ഷകന് സാധിക്കില്ല.
ലോറൻസ്, എസ് ജെ സൂര്യ എന്നിവരുടെ പെർഫോമൻസുകളെ കൂടാതെ 'തിരു'വിൻ്റെ സിനിമാട്ടോഗ്രഫിയും സ്ഥിരം പരിപാടിയാണെങ്കിലും സന്തോഷ് നാരായണന്റെ മ്യൂസിക് ഡിപ്പാർട്ട്മെൻ്റും സിനിമയിലെ കൊള്ളാവുന്ന ഘടകങ്ങളാണ്...
സിനിമയാണ്, ഒരേ കാഴ്ച്ചാനുഭവം ആയിരിക്കില്ല എല്ലാവർക്കും... ഭൂരിഭാഗം പേർക്കും ഇഷ്ടപ്പെട്ട ഒരു സിനിമയെക്കുറിച്ച് മറിച്ചൊരഭിപ്രായം പറയുമ്പോൾ നിർബന്ധമായും ഞാൻ പറയേണ്ട ഒരു കാര്യം എന്താണെന്നാൽ, ഈ സിനിമ നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാം, അതുകൊണ്ട് എൻറെ അഭിപ്രായത്തെ പാട്ടിന് വിട്ട് കണ്ടു തന്നെ വിലയിരുത്തുക...#JiggerthandaDoubleX
MY RATING : 2/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - അമരൻ
No comments: