Search This Blog

ക്രൈം സിനിമകൾ മാത്രമാണോ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നത്?

1948 മെയ് നാലിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരെ കോൺഗ്രസുകാർ പോലീസിന് കാട്ടിക്കൊടുക്കുന്നു എന്നാരോപിച്ച് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കെ. കെ. കിട്ടൻ & ഗ്യാംങ് ക്രൂരമായ് അക്രമിച്ച് കൊന്ന പി.വി. കുഞ്ഞമ്പു.... ഇതേ കാരണത്തിന് കൊന്ന വി വി ഗോവിന്ദൻ...
കുഞ്ഞമ്പുവിന്റെ മരണം കഴിഞ്ഞ് വെറും 8 ദിവസങ്ങൾക്ക് ശേഷം നടന്ന മൊയ്യാരത്ത് ശങ്കരന്റെ മരണം.....

പിന്നീട് 1953 ൽ സംഭവിച്ച ചവറ മധുസൂദനൻ പിള്ളയുടെ മരണമായിരുന്നു കോൺഗ്രസ് - കമ്മ്യൂണിസ്റ്റ് പാർട്ടി സംഘർഷത്തിൽ നടന്ന ആദ്യ കൊലപാതകം.

ഇതിൽ മുതലിങ്ങോട്ട് നിശ്ചിത ഇടവേളകളിലായി കേരളത്തിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ....

തോമസ് വക്കൻ, കണിയാംപറമ്പിൽ കൃഷ്ണൻ, കല്ലുവെട്ടുന്ന മഴു കൊണ്ട് അടിച്ചു കൊന്ന വാടിക്കൽ രാമകൃഷ്ണൻ, RSSക്കാർ വെട്ടിക്കൊന്ന പി പി സുലൈമാൻ, ആര്യാടൻ മുഹമ്മദ് ഒന്നാം പ്രതിയായിരുന്ന കെ കുഞ്ഞാലിയുടെ മരണം, മുസ്ലിം ലീഗുകാർ കൊന്ന ഒ കെ കുഞ്ഞിക്കണ്ണൻ, തൊഴിലാളി സമരത്തിന് നേരെ ജന്മിമാർ നടത്തിയ അക്രമത്തിൽ മരിച്ച രാമനും സുകുമാരനും,  74ൽ KSU പ്രവർത്തകർ കുത്തിക്കൊന്ന SFI പ്രവർത്തകൻ അഷ്റഫ്, 78 ലും 79ലുമായ് RSSക്കാർ കൊന്നുതള്ളിയ സിപിഐഎം പ്രവർത്തകർ, അതിനു തൊട്ടടുത്ത വർഷങ്ങളിൽ കൊടുത്ത മറുപടികൾ , അറുപതിലധികം വെടിയുതിർത്ത് CPIM പ്രവർത്തകർ കൊന്ന അഞ്ചേരി ബേബി, 

പിന്നെയിങ്ങോട്ട് കൊണ്ടും കൊടുത്തും വെട്ടിനു മറുവെട്ട് വെട്ടിയും മരണങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നു....

 ജോബി ആൻഡ്രൂസ്, കെ വി സുധീഷ്, കെ ടി ജയകൃഷ്ണൻ, തില്ലങ്കേരി ബിജൂട്ടി, മുഹമ്മദ് ഫസൽ, അജയ പ്രസാദ്, ന്യൂ മാഹി കൊലപാതകത്തിൽ മരിച്ച വിജിത്ത്, ഷിനോജ്, കണ്ണൂരിലെ അബ്ദുൽ ഷുക്കൂർ എന്നിവ അതിൽ വളരെ ചുരുക്കം പേരുകൾ മാത്രമാണ്...

ഇത്രയൊക്കെ അതിക്രൂര മരണങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും, കേരള രാഷ്ട്രീയ കൊലപാതക പരമ്പരകളിലെ മുടി ചുടാ മന്നൻ ടി പി ചന്ദ്രശേഖരൻ വധക്കേസും, 
'വർഗീയത തുലയട്ടെ' എന്ന് കോളേജ് മതിലിൽ എഴുതിയതിന് ക്യാമ്പസ് ഫ്രണ്ട്കാർ കൊന്ന SFI പ്രവർത്തകൻ അഭിമന്യുവും , യൂത്ത് കോൺഗ്രസുകാരായ കൃപേഷും ശരത്ത് ലാലും , തിരുവോണദിവസം കോൺഗ്രസുകാർ വെട്ടിക്കൊന്ന ഹഖ് മുഹമ്മദ് , മിഥിരാജ് എന്ന ചെറുപ്പക്കാരും യൂത്ത് കോൺഗ്രസുകാർ കുത്തിക്കുന്ന ധീരജ് രാജേന്ദ്രൻ എന്ന SFIക്കാരനും.... കേരളം ടിപിയെ പോലെ തന്നെ ചർച്ച ചെയ്തു...

എഴുതി തീർക്കാൻ പറ്റാത്ത അത്രക്കും പേരുകൾ രാഷ്ട്രീയ കൊലപാതകങ്ങൾ ബാക്കിയാക്കിയിട്ടുണ്ട്... ഇന്നും തീർക്കാതെ വെച്ച മറുപടികൾ ആരൊക്കെയോ കാത്തിരിക്കുന്നുമുണ്ടാകും.

അരാഷ്ട്രീയം പ്രോത്സാഹിപ്പിക്കാനല്ല ഈ പേരുകളും കുറ്റകൃത്യവും ഒരിക്കൽ കൂടി ഓർത്തെടുക്കുന്നത്...  ചുറ്റുമുള്ള യാഥാർത്ഥ്യമാണ് കൊടും ക്രൂരതയാണ് ഈ പേരുകൾ... 
ചാർത്തപ്പെട്ട രാഷ്ട്രീയ പശ്ചാത്തലത്തിനപ്പുറം വെട്ടിത്തീർത്ത പേരുകൾക്കപ്പുറം ബാക്കിയായ ഉറ്റവരുടെ കണ്ണീരിൽ തീർക്കുന്ന യാഥാർത്ഥ്യം..

തൻറെ പ്രവർത്തനമണ്ഡലത്തിൽ , നാളിതുവരെ മരിച്ചുവീണ പേരുകൾ മറന്നുകൊണ്ട് രമേശ് ചെന്നിത്തല വെഞ്ഞാറമൂട് കൊലപാതകത്തെ മൂന്ന് സിനിമകൾക്ക് നേരെ മാത്രമായ് പഴിചാരുമ്പോൾ പുച്ഛമാണ് തോന്നുന്നത്...

മരണങ്ങളെ നോർമലൈസ് ചെയ്യുന്നവരാണ് , മരണങ്ങളെ ആഘോഷമാക്കുന്നവരാണ് മരണങ്ങളിൽ മുതലെടുപ്പ് നടത്തുന്നവരാണ് കുറ്റകൃത്യങ്ങളിലേക്കുള്ള ആദ്യത്തെ ഇൻസ്പിറേഷൻ.... അവിടെ നിന്നുകൊണ്ടാണ് ചെന്നിത്തലയുടെ പുതിയ കണ്ടുപിടുത്തം...

ക്രൈം സിനിമകളാണ് ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നത്🙏

സിനിമ ഇൻഫ്ലുവൻസ് ചെയ്യപ്പെടുന്നുണ്ടാകും, പക്ഷേ റിയൽ ലൈഫിൽ തുടരെത്തുടരെ നിങ്ങളുണ്ടാക്കുന്ന ട്രോമ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നുകൂടി ചിന്തിക്കുക...

Yadu EZr

No comments: