Search This Blog

അതെ ധ്യാൻ ശ്രീനിവാസൻ സിനിമയെ ബാധിക്കുന്ന കാര്യം തന്നെയാണ്.

ഒരു വർഷം മലയാളത്തിൽ റിലീസ് ചെയ്യുന്ന 150 ഓളം സിനിമകളിൽ അതിൻ്റെ 10% സിനിമകൾ മാത്രമേ സാമ്പത്തികമായ് വിജയമാകുന്നുള്ളൂ....

ഈയൊരു ഹിറ്റ് റേഷ്യോ നിർമ്മാതാക്കളെ സംബന്ധിച്ച് വലിയ റിസ്കാണ്... ഇതുകൂടി ചൂണ്ടിക്കാണിച്ചാണ് നിർമാതാക്കളുടെ സംഘടന മാർച്ച് അവസാനം മുതൽ സമരത്തിനിറങ്ങുന്നത്.

എന്നാൽ മലയാളത്തിൽ പുറത്തിറങ്ങുന്ന 150 സിനിമകളിൽ 10 ശതമാനത്തിൽ അധികം സിനിമകളിലും ധ്യാൻ ശ്രീനിവാസനാണ് നായകൻ...

പുള്ളിയുടെ പരാജയ സിനിമകൾ ഓൺലൈൻ സ്ട്രീമിന് പോലും ഇപ്പോൾ കാണാറില്ല... എന്നിട്ടും ആ നിർമാതാക്കൾ ആ പരാജയ പ്രോഡക്ടിൽ ഹാപ്പിയാണെങ്കിൽ തുടരെ ഇത്തരം സിനിമകൾ ഇറങ്ങുന്നുണ്ടെങ്കിൽ അവരുടെ ലക്ഷ്യം കലയോ അതുവഴിയുള്ള ബിസിനസോ ആയിരിക്കില്ലല്ലോ... 

ഇനി ഇത് പറയാനുണ്ടായ സാഹചര്യം , ധ്യാൻ ശ്രീനിവാസനോട് ഒരു അവതാരകൻ ചോദിച്ച ചില ചോദ്യങ്ങളാണ്....

- താങ്കൾ താങ്കളുടെ തന്നെ സിനിമകളെ പടക്കങ്ങൾ എന്നാണ് പറയുന്നത്, അത് നിങ്ങളുടെ സിനിമ കാണാൻ കയറുന്ന പ്രേക്ഷകരെ പരിഹസിക്കുന്നതിനു തുല്യമല്ലേ?

- പടക്കം സ്റ്റാർ , കള്ളപ്പണം സ്റ്റാർ എന്നൊക്കെ നിങ്ങളെ വിശേഷിപ്പിക്കുമ്പോൾ അതിനുള്ള മറുപടി ചിരിയും നിർമാതാക്കൾ വെളുപ്പിച്ചോട്ടെ എന്നുള്ള മറുപടിയും ആണെങ്കിൽ നിങ്ങൾക്ക് സമൂഹത്തിനോടോ പ്രേക്ഷകരോടോ യാതൊരു ഉത്തരവാദിത്വവും ഇല്ലേ?

- മറ്റ് അഭിനേതാക്കളുടെ താരതമ്യേന നല്ല സിനിമകളെ പരിഹസിക്കുന്നതും ഇകഴ്ത്തി പറയുന്നതും എന്തിൻറെ അടിസ്ഥാനത്തിലാണ്?

- മാസത്തിൽ മൂന്നെന്ന കണക്കിന് പുറത്തിറങ്ങുന്ന നിങ്ങളുടെ സിനിമകൾ, ഇൻഡസ്ട്രിയെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?

വാലിഡായ ഈ ചോദ്യങ്ങൾ എല്ലാം തന്നെ, ധ്യാൻ ശ്രീനിവാസന്റേയും ആ വേദിയിലെ മറ്റുള്ളവരുടെയും രോക്ഷപ്രകടനങ്ങൾ കൊണ്ട് വ്യക്തതയുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ  മാത്രമായി മാറുന്നു....

എപ്പോഴും പൈങ്കിളി സുഖിപ്പീര് ചോദ്യങ്ങൾ മാത്രം കേട്ട്, തഴമ്പിച്ച ധ്യാനിന്റെ ചെവിയിലേക്ക് വേദി ആവശ്യപ്പെടുന്നൊരു ചോദ്യം ചോദിച്ച കൂട്ടത്തിൽ ഒറ്റപ്പെട്ട ആ മാധ്യമപ്രവർത്തകന് ഐക്യദാർഢ്യം...

വർഷാവസാനത്തിൽ കണക്കെടുക്കുമ്പോൾ, ഇൻഡസ്ട്രി ആകെത്തുക നഷ്ടത്തിലാണെങ്കിൽ, യാതൊരു പ്രതിബദ്ധതയും ഇല്ലാതെ അനാവശ്യമായി പടച്ചു വിടുന്ന ധ്യാൻ ശ്രീനിവാസൻ സിനിമകൾ കൂടി അതിനു കാരണമാണ്. 

കൂടാതെ, ഒരുതരത്തിലും യോജിക്കാൻ സാധിക്കാത്തതാണ്, ധ്യാൻ ശ്രീനിവാസൻ പൊതുവേദികളിൽ ചെന്ന് മറ്റുള്ള സിനിമകളെ ഇകഴ്ത്തി പറയുന്നതും കളിയാക്കുന്നതുമൊക്കെ...  

കയ്യടി കിട്ടാൻ വേണ്ടി എന്തും പറയുന്ന ധ്യാൻ ശ്രീനിവാസനെ പോലൊരാൾ, വ്യക്തിത്വം ഇല്ലായ്മയുടെ ഒരുത്തമ ഉദാഹരണമായി എപ്പോഴും അനുഭവപ്പെടുടാറുണ്ട്...

സിനിമകൾ ചെയ്യുന്നത് അദ്ദേഹത്തിൻറെ ചോയിസ് ആണെങ്കിൽ റൈറ്റ് ആണെങ്കിൽ അവയടക്കം ആകെ തുകയിൽ നൽകുന്ന പരാജയമാണ് ഇൻഡസ്ട്രിയുടെ സമരത്തിന് കാരണം... അത് സിനിമയെ ഒന്നാകെ ബാധിക്കുന്ന കാരണമാണ്.

അതെ ധ്യാൻ ശ്രീനിവാസൻ സിനിമയെ ബാധിക്കുന്ന കാര്യം തന്നെയാണ്.

No comments: