വല്ലാത്തൊരു കാലം തന്നെ.
വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ പോലീസ് പകർത്തിയ അത്രയധികം ബ്രൂട്ടലായ വിഷ്വലുകൾ വാട്സാപ്പിലൂടെ ഷെയർ ചെയ്യപ്പെടുന്നുണ്ട്...
ഏതോ ഒരു ഗ്രൂപ്പിൽ നിന്ന് ഇന്നലെ രാത്രി അത് കാണാനിടയാവുകയും ചെറുതല്ലാത്ത രീതിയിൽ മാനസികമായി അത് ബുദ്ധിമുട്ടുണ്ടാക്കുകയും വല്ലാത്ത തളർത്തുകയും ചെയ്തു....
ഹൈലി കോൺഫിഡൻഷ്യൽ ആയ ഇത്തരം ദൃശ്യങ്ങൾ എങ്ങനെ ചോരുന്നു എന്നതും അത് ചോർത്തിയവർക്കെതിരെ എന്ത് നടപടികൾ എടുത്തു എന്നതും യഥാർത്ഥത്തിൽ മാധ്യമങ്ങൾ ചർച്ച ചെയ്യേണ്ടതാണ്...
എന്നാൽ,
ലഹരിക്കടിമയായൊരു സൈക്കോ മോനെ ഗ്ലാമറൈസ് ചെയ്യാനും അവസരം കിട്ടിയാൽ ഗ്ലോറിഫൈ ചെയ്യാനും തിടുക്കം കൂട്ടുന്ന മാധ്യമപ്രവർത്തനമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്....
ഹീറോയിസം തുളുമ്പുന്ന പഞ്ചുള്ള രണ്ടുവരി ക്യാപ്ഷനുകൾ നൽകി കൊലയാളിയെ മഹത്വൽക്കരിക്കാൻ മാത്രമല്ല ഇതേ ചിന്തയിൽ പോകുന്ന മറ്റു മോന്മാരെ ഉത്തേജിപ്പിക്കാൻ കൂടി വരെ ഇത്തരം ബൂസ്റ്റപ്പ് വാർത്തകൾ കൊണ്ട് സാധിച്ചെടുത്തേക്കാം...
കേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരി പദാർത്ഥങ്ങളുടെ ഡിസ്ട്രിബ്യൂഷനും അതിൻ്റെ ഉപയോഗവും ചർച്ച ചെയ്യാതെ, നാളെ ഒരുപക്ഷേ , അഫാനിഷ്ട്ടം ചട്ടിപ്പത്തിരി എന്നോ, പൂക്കളെയും പൂമ്പാറ്റകളെയും പ്രണയിച്ചവനോ എന്നൊക്കെ പറഞ്ഞു മാധ്യമപ്രവർത്തകർ കഥകളെഴുതി കൂട്ടിയേക്കാം...
വല്ലാത്തൊരു കാലം തന്നെ.
No comments: