1358. എമ്പുരാൻ
🔹1358. എമ്പുരാൻ
Gnr. :- Political Action Drama
Lang. :- മലയാളം
ഗുജറാത്ത് കലാപത്തിൽ ബാബു ബജറംങ്ങി അടക്കം വരുന്ന സംഘപരിവാറുകാർ അതിക്രൂരമായി ഇസ്ലാം മത വിഭാഗക്കാരെ വെട്ടിയും ബലാത്സംഗം ചെയ്തും തീയിട്ടും കൊന്നൊടുക്കിയതിന്റെ പശ്ചാത്തലത്തിലാണ് എമ്പുരാൻ കഥ പറഞ്ഞു തുടങ്ങുന്നത്... വളച്ചൊടിച്ചുണ്ടാക്കുന്ന ചരിത്രം ഒരു ഉളുപ്പുമില്ലാതെ പുതിയ തലമുറയെ പഠിപ്പിച്ചെടുക്കുന്ന ഇക്കാലത്ത് എമ്പുരാൻ ഗുജറാത്ത് കലാപത്തെ ഓർമിപ്പിക്കുന്നു... അതുവഴി ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ കൊടും ക്രൂരതകൾ വീണ്ടും നമ്മുടെ മുന്നിൽ ചർച്ചയാക്കുന്നു...👏🔥
എമ്പുരാൻ്റേയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും കടയ്ക്കൽ 17 വെട്ടു വെട്ടി ചെയ്തുവെച്ച ക്രൂരതകളെ മറച്ചു പിടിക്കാൻ ശ്രമിക്കുന്നവർ അറിയാൻ... ഗുജറാത്ത് കലാപം ഒരു യാഥാർത്ഥ്യമാണ്.
എമ്പുരാനിലേക്ക് വരുമ്പോൾ, ആൻ്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ നിർമ്മിച്ച് മുരളി ഗോപി കഥയും തിരക്കഥയും തയ്യാറാക്കി ദീപക് ദേവ് സംഗീതം നൽകി മോഹൻലാൽ, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരടങ്ങുന്ന അഭിനേതാക്കളെ മുൻനിർത്തി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയാണ് എമ്പുരാൻ...
ലൂസിഫർ എന്ന ചിത്രത്തിൻ്റെ സീക്വലായ് പുറത്തുവന്ന ചിത്രം
ആദ്യ ഭാഗത്തിന്റെ കോളിറ്റിയോടോ കഥ പറച്ചിലിനോടോ നീതിപുലർത്താത്ത, എന്നാൽ ഒരു സ്റ്റാൻഡ് അലോൺ സിനിമയായ് കണക്കിലെടുത്താൽ നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് നൽകുന്ന ഒരു സിനിമാനുഭവമാണ്.
കേരള രാഷ്ട്രീയത്തിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി അയാളുടെ മിസ്റ്റീരിയസ് പാസ്റ്റിലേക്കുള്ള തിരിച്ചുപോക്കിലാണ് ലൂസിഫർ കഥ പറഞ്ഞവസാനിപ്പിക്കുന്നത്...
തുടർന്ന് എമ്പുരാനിൽ എത്തുമ്പോൾ, പൃഥ്വിരാജ് അവതരിപ്പിച്ച സയ്യിദ് മസൂദിന്റെ കഥയാണ് പ്രധാനമായും പറയാൻ ശ്രമിച്ചത്.... ഗുജറാത്ത് കലാപത്തിൽ കുടുംബം നഷ്ടപ്പെട്ട സയ്യിദ് മസൂദ് എങ്ങനെ മോഹൻലാലിൽ എത്തിച്ചേർന്നു എന്നും,
ഇന്നത്തെ കേരള പൊളിറ്റിക്സും
അവിടേക്ക് സ്റ്റീഫൻ തിരിച്ചു വരേണ്ട ആവശ്യകതയും തുടർന്നുള്ള പ്രതികാരവുമൊക്കെയായ് എമ്പുരാൻ കുറെ കൂടി പൊളിറ്റിക്കൽ ആയാണ് സ്ക്രീനിലെത്തുന്നത്.
സിനിമയുടെ പോരായ്മകളുടെ കണക്കെടുത്താൽ, ആക്ഷൻ കൊറിയോഗ്രാഫി അമ്പേ പരാജയമായിരുന്നു, സ്റ്റണ്ട് സിൽവ തന്റെ തുടക്കകാലത്ത് ചെയ്തു വെച്ച അതേ സ്ലോമോഷൻ പരിപാടിയുടെ വിരസമായ ആവർത്തനമാണ് ഒരിക്കൽ കൂടി ചെയ്തു വെച്ചത്....
കൂടാതെ, ലൂസിഫറിൽ ഗംഭീരമായിരുന്ന സൗണ്ട് ഔട്ട്പുട്ട് ഇത്തവണ നന്നായി പാളിയിട്ടുണ്ട്.....
മുരളി ഗോപിയുടെ പഞ്ചില്ലാത്ത ഡയലോഗുകളും, തെലുങ്കു പടം വൈമ്പിലുള്ള പര്യവസാനവും,
ഗോവർദ്ധനൻ ഖുറേഷിയെ കാണാൻ പോകുന്ന രംഗവും, ലോജിക്കില്ലാത്ത പാർട്ടി സമ്മേളനങ്ങളും ഒക്കെയായി പോരായ്മയുടെ കോളം നിറഞ്ഞു നിൽക്കും...
കാശെറിഞ്ഞ് കോൺഗ്രസ് ജനപ്രതിനിധികളെ വശത്താക്കുന്ന... അതുവഴി ഭരണം പിടിക്കാൻ ശ്രമിക്കുന്ന ,
എതിരെ നിൽക്കുന്നവരെ അന്വേഷണ ഏജൻസികളെ വെച്ച് തുറങ്കിലാക്കുന്ന , വർഗീയതയും വംശഹത്യയും ചെയ്ത് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെയായ് ജനങ്ങളെ ഭരിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാറിനെ സിനിമയിൽ കാണാൻ സാധിക്കും...🔥👏
വളച്ചൊടിച്ച ചരിത്രങ്ങൾ വെച്ച് സംഘപരിവാർ പ്രൊപ്പഗണ്ടകളിറക്കുന്ന ഇക്കാലത്ത് രാഷ്ട്രീയം വ്യക്തമായി പറയാൻ സാധിക്കുണ്ട് എന്നത് തന്നെയാണ് എമ്പുരാൻറെ ആദ്യത്തെ വിജയം.
പ്രൊഡക്ഷൻ കോളിറ്റി, മലയാള സിനിമയിൽ ഇന്നോളം വന്നതിൽ ഏറ്റവും ഗംഭീര പ്രൊഡക്ഷൻ കോളിറ്റിയിൽ വന്ന ചിത്രമാണ് എമ്പുരാൻ... ഈ ജോണറിലെ ഒരു ബിഗ് ബഡ്ജറ്റ് വിദേശ ചിത്രത്തിൽ കാണുന്ന വിഷ്വൽഭംഗിയോട് ഒപ്പം തന്നെ ചേർത്തുനിർത്താൻ കെൽപ്പുള്ള കോളിറ്റി വിഷ്വൽ ഔട്ട്പുട്ട് ആദ്യവസാനം ചിത്രം നൽകുന്നുണ്ട്.
മോഹൻലാൽ ,മഞ്ജു വാര്യർ, Jerome Flynn, അഭിമന്യു സിംഗ് ,ടോവിനോ തോമസ്, ബൈജു സന്തോഷ് എന്നിങ്ങനെ അഭിനേതാക്കളുടെ നല്ല പെർഫോമൻസും , വേൾഡ് ബിൽഡിങ്ങിന് ഉപയോഗിച്ച ആദ്യപകുതിയേക്കാൾ മികച്ച രണ്ടാം പകുതിയും ചിത്രത്തിൻറെ പോസിറ്റീവ് വശങ്ങളാണ്.
ഒട്ടും ബോറടിപ്പിക്കാത്ത, ഒരുപക്ഷേ രണ്ടാം തവണ കാണുമ്പോൾ കുറേക്കൂടി നല്ലൊരു അനുഭവമാകാൻ സാധ്യതയുള്ള, എന്നിരുന്നാൽ പോലും ലൂസിഫർ എന്ന ആദ്യഭാഗത്തോട് നീതിപുലർത്താത്ത ഒരു രണ്ടാം ഭാഗമാണ് എമ്പുരാൻ....
തിയേറ്റർ കാഴ്ച അർഹിക്കുന്ന, ഒരു ശരാശരിക്ക് മുകളിൽ റേറ്റിംഗ് കൊടുക്കാൻ തോന്നിപ്പിക്കുന്ന ചിത്രം.
MY RATING : 3/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - KNOCK KNOCK
No comments: