നല്ല ചർച്ചകൾ സംഭവിക്കട്ടെ
ലഹരിപദാർത്ഥങ്ങൾ എന്ന് കേൾക്കുമ്പോൾ കുറച്ചുനാൾ മുമ്പ് വരെ മലയാളികളുടെ മനസ്സിൽ തെളിഞ്ഞുവന്നിരുന്ന പേരുകൾ 'മദ്യം, സിഗരറ്റ് , പാൻ മസാല, കഞ്ചാവ്' എന്നിവയാണെങ്കിൽ
എന്നാലിന്ന് കഞ്ചാവ് പിന്തള്ളപ്പെട്ട് അതുക്കും മേലെ വേറെ ചില പേരുകൾ സ്ഥാനം പിടിച്ചു,
അതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് എംഡിഎംഎ.
അതെ, ജെൻ Z പിള്ളേരുടെ 'M'...
മുൻപ് പത്ത് പേരു വിറ്റിട്ട് ആയിരം പേരുപയോഗിക്കുന്ന ഇത്തരം സിന്തറ്റിക് ഡ്രഗ്സുകൾ ഇന്ന് സ്കൂൾ കുട്ടികൾ അടക്കം ആയിരത്തിലധികം പേർ വിൽക്കാനായ് മാത്രമുണ്ട്...
സുലഭമായി സാധനം കിട്ടുന്ന ഒരു കാലം...
ഇതിന് കാരണമായി എനിക്ക് തോന്നുന്നത് , മുൻപത്തെ പോലെ ഡ്രഗ്ഗ് ക്യാരിയേഴ്സിന് പോലീസിനെയോ നിയമത്തേയോ പേടിക്കേണ്ടതില്ല എന്നത് തന്നെയാണ്... എവിടുന്നോ ഒരു ഇൻഡയറക്ട് സപ്പോർട്ട് കൊടുക്കുന്നതു പോലെ...
നിയമസഹായം മുൻപേ ഉണ്ടെങ്കിലും, ടൺ കണക്കിന് ഡ്രഗ്ഗുകൾ ഇവിടെ ഒഴുക്കി വിടാൻ ആരൊക്കെയോ നന്നായി പരിശ്രമിക്കുന്നതുപോലെ അനുഭവപ്പെടുന്നു.
ഇതുമായി ബന്ധപ്പെട്ട് നമുക്കറിയാവുന്ന വ്യക്തികൾ പോലും, കണക്കില്ലാതെ കാശുണ്ടാക്കുന്നു എന്നതിൽ കവിഞ്ഞു ഭയക്കേണ്ട അളവിൽ യാതൊരു നിയമ നടപടികളും ഏൽക്കേണ്ടിവരുന്നില്ല... അതൊക്കെ ഈ മേഖലകളിലേക്ക് ഇറങ്ങുന്നവന് ഒരു മോട്ടിവേഷൻ തന്നെയാണല്ലോ.
ഇതുതന്നെയാണ് ഇത് നോർമലൈസ് ആകുന്നതിന്റെ വലിയ കാര്യവും...
കൊറോണയ്ക്ക് ശേഷമാണ് MDMA പോലുള്ള സിന്തറ്റിക് ഡ്രഗുകൾ ഇത്രയധികം പ്രചാരത്തിലെത്തുന്നതും നോർമലൈസാകുന്നതും....
ഇതേപോലെ കോറോണയ്ക്ക് ശേഷം, ഏറ്റവും കൂടുതൽ ഉയർന്നു കേട്ട മറ്റൊരു വാക്ക്... ' ഡിപ്രഷൻ ' ആണ്.
വളരെ ചെറിയ ക്ലാസുകളിലെ കുട്ടികൾ മുതൽ അപ്പനപ്പൂപ്പൻ മാർക്ക് വരെ ഡിപ്രഷൻ.
എന്നാൽ പലപ്പോഴും, നമ്മുടെ ഹെൽത്ത് സെൻററുകളിൽ ആഴ്ചയിൽ ഒരു ദിവസം വരുന്ന സൈക്കോതെറാപ്പിസ്റ്റിൻ്റെ കൗൺസിലിങ്ങിനല്ല , ഇത്തരം ഡ്രഗ് പദാർത്ഥങ്ങൾക്കാണ് ഇവർ പ്രശ്ന പരിഹാരത്തിനായി അഭയം പ്രാപിക്കുന്നത്.
- വീടുകളിലെ പ്രശ്നങ്ങൾ , സ്കൂളുകളിലെ പ്രശ്നങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, മനസ്സിനെ മടുപ്പിക്കുന്ന ചുറ്റുപാടുകൾ എന്നിങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഇത്തരം സിന്തറ്റിക് ഡ്രഗ്ഗുകൾ നൽകുന്ന ഇലേറ്റഡ് മൂഡ് വഴി അവർക്ക് മറികടക്കാൻ സാധിക്കുന്നു.
'ൻ്റെ കുട്ട്യോ... ഓനങ്ങനെ ഒന്നും ചെയ്യില്ല'
അതും കടന്ന്,,, ' ഓന്റെ കൂട്ടുകെട്ടാ ഓനെ അങ്ങനാക്കിയത് ' എന്നുകൂടി പറഞ്ഞങ്ങ് പൊതിയുന്ന, സപ്പോർട്ട് കൊടുക്കുന്ന 'തന്നുണ്ണി പൊന്നുണ്ണി എന്ന ലൈൻ' രക്ഷകർത്താക്കളും ഇതിനു വലിയ കാരണങ്ങളാണ്..
സോ, കൗൺസിലിംഗ് ആരംഭിക്കേണ്ടത് രക്ഷകർത്താക്കളിൽ നിന്നാണ്.
വെഞ്ഞാറമൂട് കൊലക്കേസിൽ തന്നെ അമ്മയുടെ മൊഴി, തല തല്ലി തറയിൽ വീണതാണ് എന്നാണല്ലോ...
ഡ്രഗ്സ്സിനെ ഒരു പരിധിവരെ എങ്കിലും തടഞ്ഞു നിർത്താൻ, വ്യക്തമായ കൗൺസിലുകൾ കൊണ്ട് സാധിക്കും.
കൂടാതെ, അവരവർക്ക് ഇഷ്ടമുള്ള മേഖലകളിൽ എൻഗേജ്ഡ് ആകുന്നതും,
അതുവഴി സമാധാനമുള്ള അന്തരീക്ഷം ഉണ്ടാക്കുന്നതും ഗുണം കണ്ടേക്കാം.
എന്തുകൊണ്ടും ഇന്ന് നാട് ചർച്ച ചെയ്യേണ്ട വലിയൊരു വിപത്ത് തന്നെയാണ് ഡ്രഗ്സ്സ്... നല്ല ചർച്ചകൾ സംഭവിക്കട്ടെ👍🙏
Yadu EZr
No comments: