Search This Blog

ദുരന്തവാർഷികം ആഘോഷിക്കാം...


രാജ്യം കണ്ട ഏറ്റവും വലിയ മഹാദുരന്തമായിരുന്നു കഴിഞ്ഞ ജൂലൈ മാസം വയനാട് സംഭവിച്ചത്... 

ഇരുട്ടിൽ ഇരച്ചെത്തി ഒരു ഗ്രാമം മൊത്തം ഉരുളകടുത്ത കാഴ്ച.

ജീവനും ജീവിതവും സർവ്വവും മണ്ണിനടിയിലാക്കിയ ആ ദുരന്തപെയ്ത്ത് ബാക്കിയാക്കിയ കുറച്ചു മനുഷ്യന്മാരുണ്ട്... അവരുടെ പുനരുദ്ധാരണത്തിന് ആ നാടിൻ്റെ ഉയർപ്പിന് ലോകം മൊത്തം ഒപ്പം നിന്നപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കോടികൾ വന്നു കൂടി... ടൺ കണക്കിന് അവശ്യസാധനങ്ങൾ വയനാട്ടിലെത്തി.... മറ്റു സഹായങ്ങൾ വാഗ്ദാനം ചെയ്തവരോട് ദുരിതാശ്വാസനിധിയിലേക്കുള്ള വഴിയും കാണിച്ചു കൊടുത്തു...

700 കോടിക്ക് മുകളിൽ പിരിച്ചു കിട്ടിയ കാശ് മണ്ണിനടിയിലെ നിധി പോലെ ഇന്നും പ്രകാശമേൽക്കാതെ നിൽക്കുന്നുണ്ട്.... മഴയും ചെളിയും പുരണ്ട് ചൂരൽ മലയും...

കരിക്കട്ടയ്ക്ക് തുല്യമാക്കാനല്ല ആക്രി പെറുക്കിയും ആടിനെ വിറ്റും ഉള്ളതിൽ പാതി നൽകിയും ഒപ്പം നിൽക്കാൻ ശ്രമിച്ചത്... ദുരിതാശ്വാസ നിധി വഴിയുള്ള പ്രവർത്തനങ്ങൾ സഹായം ചോദിക്കുന്ന വേഗതയിൽ ചെയ്യാൻ പറയുന്നില്ല, പക്ഷേ ഒരു വർഷം കഴിയാറായിട്ടും ആ മനുഷ്യന്മാരെ ഇന്നും ചെളിയിൽ നിർത്തുന്നുണ്ടെങ്കിൽ ഇത്തരം പ്രവർത്തനങ്ങളോടുള്ള വിശ്വാസം അമ്പേ നഷ്ടപ്പെടുന്നുണ്ട്.... ( അണികൾ ദയവു ചെയ്തു ഭരണപക്ഷത്തിപ്പോൾ പ്രതിപക്ഷമാണെങ്കിലോ എന്നൊന്ന് ചിന്തിച്ചാൽ മതി )

സിസ്റ്റം ശരിയല്ല സാർ.... 

ഗവൺമെൻറ് ഇതൊരു ഇലക്ഷൻ ടൂൾ ആക്കി മാറ്റുമെന്ന് വാതോരാതെ പ്രസംഗിച്ച് സ്വയംപിരിച്ച യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടിലും ഉണ്ട് കോടികൾ... 

ഗവൺമെൻറ് സ്ഥലം നൽകുന്നില്ല, അതുകൊണ്ട് യൂത്ത് കോൺഗ്രസിന് വീടുണ്ടാക്കാൻ സാധിക്കുന്നില്ല... എന്നൊരു അഴുക്ക ന്യായം എവിടെയോ കാണുകയുണ്ടായി, ഗവൺമെൻറ് നൽകുന്ന സ്ഥലം കാത്തിരിക്കാനാണെങ്കിൽ പിന്നെ നിങ്ങളെന്തിന് പിരിച്ചു.... 

ദുരിതാശ്വാസ നിധി വഴിയുള്ള പ്രവർത്തനങ്ങൾ പോലെയല്ല യൂത്ത് കോൺഗ്രസ് മുൻകൈയെടുത്ത് കോടികൾ പിരിക്കുന്നത്... ഉദ്ദേശം നിറവേറ്റിയില്ലെങ്കിൽ അത് അഴിമതിയാണ്.

യൂത്ത് കോൺഗ്രസ് മാത്രമല്ല മുസ്ലിം ലീഗടക്കം വരുന്ന ഒരുപാട് സംഘടനകൾ പത്തും മുപ്പതും വീടുകൾ നൽകാമെന്ന് വാക്കിൽ മുതലെടുപ്പ് നടത്തി പണം പിരിച്ചതും, കേരളത്തിലെ മറ്റേതു ദുരന്തത്തെയും പോലെ 500ലധികം ആളുകൾ മരണപ്പെട്ട ഈ മഹാ ദുരന്തത്തെ തീർത്തും അവഗണിച്ച നിലപാടെടുത്ത കേന്ദ്രസർക്കാരും പൊതുസമക്ഷത്ത് ഓഡിറ്റ് ചെയ്യപ്പെടണം...

500 ഓളം ആളുകൾ മരണപ്പെട്ട ഒരു മഹാദുരന്തമാണിത്...

ഒരു നാടിനെ ഒന്നുമല്ലാതാക്കിയ മഹാദുരന്തം.

പറച്ചിലിനപ്പുറം മറവിയ്ക്കപ്പുറം രാഷ്ട്രീയത്തിനപ്പുറം നാടൊരുമിച്ചു പിരിച്ചു നൽകിയ സഹായം സിസ്റ്റത്തിന്റെ വലയിൽ പെട്ട് ഇനിയും ഇങ്ങനെ വൈകാൻ അനുവദിക്കരുത്... അർഹിക്കുന്നവർക്ക് അത് ലഭിക്കണം...

- ടൗൺഷിപ്പിന്റെ തറക്കല്ലിടലോ , അവിടുത്തെ മാതൃക വീടിൻ്റെ കറൻറ് സ്റ്റാറ്റസോ, മുസ്ലിം ലീഗ് നിർമ്മിച്ചു കൊടുക്കുന്ന ഭവന സമുച്ചയത്തിന്റെ രൂപരേഖയോ, സേവാഭാരതി നിർമ്മിച്ചു കൊടുക്കുന്ന വീടുകളുടെ ഭൂമി പൂജയോ ഒന്നും കാണാതെയുള്ള പോസ്റ്റ് അല്ല.... ഒരു വർഷം തികയുമ്പോഴും  ഇതിനൊരു പ്രോപ്പറായൊരു റിസൾട്ടുണ്ടാക്കാൻ ഈ ബൃഹത്തായ സിസ്റ്റത്തിന് സാധിക്കാതെ പോകുന്നുണ്ട് എന്ന് ഓർമിപ്പിച്ചതാണ്....

ചൂരൽമല നമുക്ക്  പുനഃസൃഷ്ടിക്കുക തന്നെ വേണം.
STAND WITH WAYANAD🚩

No comments: