Search This Blog

പൊതുശല്യം - സനൽകുമാർ ശശിധരൻ

സനൽകുമാർ ശശിധരൻ ( പൊതുശല്യം )
 ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ് വഴി നിർമ്മിക്കപ്പെട്ട 'ഒരാൾപൊക്കം' എന്ന സിനിമയുടെ സംവിധായകൻ എന്ന നിലയിലാണ് സനൽ കുമാർ ശശിധരൻ എന്ന പേര് ആദ്യമായി കേൾക്കുന്നത്... 

ശേഷം സംവിധാനം ചെയ്ത "ഒഴിവു ദിവസത്തെ കളി" മികച്ച സിനിമയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് അടക്കം ഒരുപാട് അംഗീകാരങ്ങൾ ലഭിച്ച സിനിമയാണ്... ( ആ ചിത്രം മറ്റാരു സംവിധാനം ചെയ്താലും ഇതിലും  മികച്ചൊരു അനുഭവമാകുമായിരുന്നേനെ , എന്നിരുന്നാലും വളരെ റോ ആയ സനലിന്റെ മേക്കിങ് ഒരു പുതുമ തന്നെയായിരുന്നു)

പിന്നീട് റിലീസ് ചെയ്ത സെക്സി ദുർഗയും ചോലയും, അംഗീകാരങ്ങളും വിമർശനങ്ങളും ഒരുപോലെ ലഭിച്ച് ശ്രദ്ധിക്കപ്പെടുകയും സനിൽകുമാർ ശശിധരനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും ചെയ്ത സിനിമകളാണ്...

തുടർന്ന് അനൗൺസ് ചെയ്ത കയറ്റവും വഴക്കും മഞ്ജുവിന്റേയും ടോവിനോയുടേയും ബെസ്റ്റ് പെർഫോമൻസുകൾ പ്രേക്ഷകർ പ്രതീക്ഷിച്ച സിനിമകളും....

എന്നാൽ ആദ്യത്തെ നാല് സിനിമകളിൽ മലയാളത്തിന് അഭിമാനിക്കാവുന്ന ഒരു സംവിധായകനെ സനലിൽ കണ്ടെങ്കിൽ 2019നിപ്പുറം ആറ് വർഷങ്ങളിൽ കേരളത്തിലെ എണ്ണം പറഞ്ഞ ഒരു പൊതു ശല്യമായി പുള്ളി മാറി...

മഞ്ജു വാര്യരോട് പ്രണയം...
അത് പിന്നീട് മൂത്ത് ഭ്രാന്താകുന്നു.

നാളെ ന്യൂക്ലിയർ വെപ്പണെ കുറിച്ച് പത്ത് വരിയെഴുതിയാലും അതിൽ എട്ടും മഞ്ജുവിനെ കുറിച്ചായിരിക്കും എന്ന അവസ്ഥയിലാണിപ്പോൾ...

ചെകുത്താന് മോഹൻലാലെന്ന പോലെ വർഷങ്ങളായി ഇയാളുടെ ഇരയാണ് മഞ്ജു വാര്യർ... 

തുടർച്ചയായി ഒരു സ്ത്രീയെ എക്സ്ട്രീം ലെവലിൽ അപമാനിക്കുക, (അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുണ്ട്,) എന്നത് ഈ നാട്ടിൽ ഒരു കുറ്റമല്ലേ? 

ചെയ്ത സിനിമകൾ നിർമ്മാതാവിന്റെ അനുവാദം ഇല്ലാതെ ഫേസ്ബുക്ക് പോലൊരു പ്ലാറ്റ്ഫോമിൽ പ്രിൻറ് റിലീസ് ചെയ്യുന്നതും 

അഭിനേതാക്കൾ ഉൾപ്പെടെ ചുറ്റുപാടുമുള്ളവരെ കുറിച്ച് ഇല്ലാകഥയുണ്ടാക്കി കരിവാരി തേക്കുന്നതും

വായിൽ തോന്നിയത് കൊ#യ്ക്ക് പാട്ട് എന്ന പോലെ നാലാള് നല്ലത് പറയുന്ന ആരെയും അപവാദ പ്രചാരണങ്ങൾ കൊണ്ട് മൂടുന്നതും

മഞ്ജു വാര്യരിൽ തുടങ്ങി പിണറായി വിജയനിൽ എത്തിനിൽക്കുന്ന  ഇയാളുടെ അപവാദപ്രചരണങ്ങളും അപമാനിക്കലുകളും ഒരു മാനസിക രോഗിയുടെ പരിഗണന കൊടുക്കുന്നത് കൊണ്ടാണോ ഗവൺമെൻറ് കണ്ടില്ലെന്ന് നടിക്കുന്നത്? എന്നതാണ് എൻറെ പ്രധാനപ്പെട്ട ചോദ്യം...

ആദ്യ സിനിമകളിൽ കണ്ട ക്രിയേറ്റീവ് ആയ ഒരു സനൽകുമാർ ഇനി തിരിച്ചു വരുമോ എന്നറിയില്ല...  വന്നാലും ഇല്ലെങ്കിലും ഇപ്പോഴുള്ളതിനെ പിടിച്ചു കെട്ടി കൃത്യമായ ചികിത്സ ഉറപ്പുവരുത്തേണ്ടത് നാടിൻറെ തന്നെ ഒരാവശ്യമായി മാറുന്നുണ്ട്...

No comments: