Search This Blog

പൊതുശല്യം - വിനു വി ജോൺ

വിനു വി ജോൺ.....
ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്ററാണ് വിനു... 

ഏറെക്കാലത്തെ എക്സ്പീരിയൻസുള്ള ഒരു മാധ്യമപ്രവർത്തകൻ...

 എന്നിരുന്നാൽ കൂടി ഈ  ദൃശ്യ മാധ്യമപ്രവർത്തന മേഖലയിലെ വെറും ' പാഴ് ' എന്ന വെർഡിക്റ്റിൽ പുള്ളിയെ കൊണ്ട് നിർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്.

എടുക്കുന്ന വിഷയമേതാണെങ്കിലും അതിലേക്ക് തൻ്റെ രാഷ്ട്രീയം കടത്തി ചർച്ചയെ മലീമസമാക്കുന്നതിൽ കഴിവു തെളിയിച്ച സർട്ടിഫൈഡ് മാപ്രയാണ് വിനു. 

ഇയാളെ ചർച്ചയിൽ കാണുന്നതെ ഒരു നെഗറ്റീവ് ഫീലാണ്... 

രാഷ്ട്രീയത്തിനപ്പുറം കേരളത്തെ ബഹുദൂരം പിറകോട്ട് വലിക്കുന്ന ചർച്ചകൾ സംഘടിപ്പിക്കുന്നതും ഫ്ലോറിൽ ഇരുന്ന് കുത്തിതിരിപ്പ് ആസൂത്രണം ചെയ്യുന്നതിലും ഇല്ലാകഥയെ ബീജിയെമ്മിട്ട് സ്ക്രിപ്റ്റ് എഴുതി അവതരിപ്പിക്കുന്നതിലും ഈ മാധ്യമ സ്ഥാപനത്തിനും ഇവിടുത്തെ വലിയൊരു ശതമാനം മാപ്രകൾക്കും മറ്റെവിടെയും കാണാൻ സാധിക്കാത്ത ഒരു കഴിവുണ്ട്...

ഇന്ന് കോന്നിയിൽ അപകടത്തിൽ മരിച്ച ബീഹാർ സ്വദേശിയെ കർണാടകയിൽ മരിച്ച അർജുനുമായി താരതമ്യപ്പെടുത്തി സർക്കാരിനെ വിമർശിക്കാൻ ഉപയോഗിച്ച വാക്കുകൾ വർഷങ്ങളുടെ എക്സ്പീരിയൻസള്ള ഒരു മാധ്യമപ്രവർത്തകന്റെ കോളിറ്റിയിൽ ആയിരുന്നില്ല... മറിച്ച് മഞ്ഞയിൽ തെളിഞ്ഞ് അതിൽ കുളിച്ചുകയറിയ ഒരു കുത്തിത്തിരിപ്പന്റേതായിരുന്നു... അത് വിനു വി ജോണിന്റെ തനത് ക്വാളിറ്റിയിലായിരുന്നു.

ഒരു കൈ അകലത്തിൽ പുള്ളിയെ മാറ്റിനിർത്തിയില്ലെങ്കിൽ ഏഷ്യാനെറ്റ് ന്യൂസ്  ഇനിയും ഒരുപാട് താഴോട്ട് പോകാൻ സാധ്യതയുണ്ട്...

കാരണം, ബാർക് റേറ്റിങ്ങിൽ മലയാള വാർത്താ ചാനലുകളിൽ ഏറെക്കാലമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഏഷ്യാനെറ്റ്‌ ന്യൂസ് അതിവേഗം പിറകോട്ടാണല്ലോ ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്....

ഈ ലിസ്റ്റിലെ അപ്പ് കമിങ് ടെറർ സ്മൃതി പരത്തിക്കാടിനെ റിപ്പോർട്ടർ ടിവി സൂക്ഷിച്ചില്ലെങ്കിൽ അവിടുത്തെയും സ്ഥിതി മറിച്ചാകില്ല.

No comments: