Search This Blog

പൊതുശല്യം - ഗ്രീൻ ഹൗസ് ക്ലീനിംങ് സർവീസസ് രോഹിത്ത്

ഗ്രീൻ ഹൗസ് ക്ലീനിംങ് സർവീസസ് രോഹിത്ത്, 

സ്വന്തം അധ്വാനത്തിൽ ഉണ്ടാക്കിയെടുത്ത ചെറിയൊരു സംരംഭത്തെ കേരളമൊന്നാകെ പബ്ലിസിറ്റി ചെയ്ത്, " ഗ്രീൻ ഹൗസ് " എന്നാൽ ഇവൻറെ പേര് മനസ്സിൽ വരുന്ന രീതിയിൽ മാറ്റിയെടുത്ത തുടക്കം നന്നായിരുന്നു....

ഒരു സാധാരണക്കാരൻ പയ്യൻ അച്ചീവ് ചെയ്ത ഒരു അസാധാരണകാര്യം, നാഴികയ്ക്ക് 40 വട്ടം പറയുന്നതും മനസ്സിലാക്കാം....

തൻറെ സംരംഭവും അതിലെ ജോലികളും കാണിച്ചുള്ള വീഡിയോകളിൽ നിന്നും മാറി സമൂഹത്തിലെ കുറ്റവും കുറവും പരതി മലയാളികളെ ഒന്നടങ്കം വിമർശിക്കാനും നന്നാക്കാനും നോക്കി പിന്നീട് വൃത്തിയും സാനിറ്റൈസറും കണ്ടൻ്റാക്കി അതും താണ്ടി നെഗറ്റീവ് പബ്ലിസിറ്റി വഴിയുള്ള റീച്ചിൽ എത്തുമ്പോൾ ഗ്രീൻ ഹൗസ് എന്ന് കേൾക്കുമ്പോൾ തന്നെ മടുപ്പും നെഗറ്റീവും വരുന്ന രീതിയിലെത്തി...

കാടും കക്കൂസും ബീച്ചും വാട്ടർ ടാങ്കുമൊക്കെ ക്ലീനാക്കി നടന്നിരുന്ന,  ഗ്രീൻ ഹൗസിലെ 'ഡീപ് ക്ലീൻ' പയ്യൻ മലയാളികൾക്ക് അധികം വൈകാതെ ആസ്ഥാന പ്രശ്നേഷായി മാറുന്നു... 

എന്തിനും ഏതിനും പ്രശ്നങ്ങൾ പറഞ്ഞ് നടക്കുന്ന പണിയേക്കാൾ, കൊണ കൂടിയ 'ചിഞ്ചു റാണി' വൈമ്പിലാണ് മച്ചാനിപ്പോൾ...

ബിത്വ, കുടുംബ പ്രശ്നങ്ങൾ പുള്ളിയെ നന്നായി ബാധിച്ചിട്ടുണ്ട് എന്ന് തോന്നുന്നു, എഴുത്തും പോസ്റ്റും ഒക്കെ കാണുമ്പോൾ നല്ലൊരു ചികിത്സ ആവശ്യമുള്ള സമയമാണെന്നും മനസ്സിലാക്കാൻ സാധിക്കുന്നു.

സംഭവിച്ചതിൽ നിന്നൊക്കെ പാഠം ഉൾക്കൊണ്ട് പുള്ളിക്ക് തിരിച്ചു വരാൻ സാധിക്കട്ടെ.  

( ഇവരെയൊക്കെ അൺഫോളോ ചെയ്ത് ബ്ലോക്ക് ലിസ്റ്റിലിട്ടാലും കൃത്യം ഫേസ്ബുക്ക് തുറന്നാൽ ആദ്യം കാണുന്നത് ഇവരുടെ മുഖം തന്നെയാണ്... )

No comments: