Search This Blog

1397. നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്

🔹1397. നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്

Language : മലയാളം
ഴോണർ   : Horror കോമഡി

 ഈയിടെ കണ്ട ഏറ്റവും തൊലിഞ്ഞ പടം🤮 പക്കാ A ക്ലാസ് വധം...

 പേടിപ്പിക്കുന്ന കോമഡിയും ചിരിപ്പിക്കുന്ന പ്രേതവും 🙏 ഇത് പറഞ്ഞതാകട്ടെ അട്ടർ കൂതറ പെർഫോമൻസും ഷോർട്ട് ഫിലിം നിലവാരം പോലും ഇല്ലാത്ത അവതരണവും അര പേജിന്റെ തിരക്കഥയും ഇല്ലാതെ...

 സിനിമയുടെ പോസിറ്റീവ് നോക്കുമ്പോൾ, വിഷ്വലൈസേഷൻ  ഇഷ്ടപ്പെട്ടു... പറയാൻ ഉദ്ദേശിച്ച മൂഡ് സിനിമാട്ടോഗ്രാഫിയിൽ കാണാൻ പറ്റുന്നുണ്ടായിരുന്നു.

 ബാക്കിയൊക്കെ ഗുദാ ഹവാ 🙏

 കഥയിലേക്ക് വരുമ്പോൾ,
 ഒരു നാടിനെ തന്നെ ഭീതിയിലാഴ്ത്തുന്ന കുതിരക്കാലൻ എന്ന് പേരുള്ള ആളുകളെ അക്രമിക്കുന്ന അദൃശ്യനായ ഒരു ജന്തു.

 അയാളെ നേരിടേണ്ടത് രാത്രി പുറത്തിറങ്ങാൻ പേടിയുള്ള നായകന് , 

 ഒറ്റവാക്കിൽ ഒരു ഇൻട്രസ്റ്റ് തോന്നിപ്പിക്കുന്ന വൺലൈൻ, എത്രത്തോളം ബോറാക്കാമോ അത്രത്തോളം ബോറാക്കി സിനിമയിൽ എടുത്ത് വെച്ചിട്ടുണ്ട്.

 പെർഫോമൻസിൽ, മാത്യുവിനെ എടുത്തുപറയണം🙏 എങ്ങനെ പറ്റുന്നെടാ ഉവ്വെ നിനക്ക്... 

 പിന്നെ നായിക, 🤡

ഈയിടെ മലയാള സിനിമയിൽ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്, പേരന്റ്സ് ഇല്ലാത്ത രാത്രിയിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചു കയറ്റുന്ന നായികമാർ... 

 ഇത്തരം കഥാപാത്രങ്ങളെ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? 

 ഇവിടെയാണെങ്കിൽ ഈയൊരു കാര്യം വെച്ചാണ് സിനിമ തന്നെ മുന്നോട്ടു പോകുന്നത്.. 

 ഇവരെ കൂടാതെ, വിഷ്ണു അഗസ്ത്യയുടെ വെറുപ്പിക്കൽ, 
ശരത് സഭ, അബൂ സലീം, റോഷൻ ഷാനവാസ് എന്നിങ്ങനെ വാലും തുമ്പും ഇല്ലാത്ത കുറെ കഥാപാത്രങ്ങളും...

 അശ്വന്ത് കൊക്ക് അടക്കം ചില റിവ്യൂവേഴ്സ് ഈ സിനിമയ്ക്ക്  മികച്ച അഭിപ്രായങ്ങൾ പറഞ്ഞത് കണ്ടാണ് രണ്ടര മണിക്കൂർ ഇൻവെസ്റ്റ് ചെയ്തത്...

 ഓരോ സിനിമയും ഓരോരുത്തർക്കും ഓരോ രീതിയിലാണ് അനുഭവപ്പെടുത്തുക... 

 എന്നെ സംബന്ധിച്ച് നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ് അസഹനീയമായ ഒരു കാഴ്ച്ചാനുഭവമാണ് നൽകിയത്. 

MY RATING - 0.5/5

[   ]

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - Hereditary 

No comments: