Search This Blog

1398. HEREDITARY

🔹1398. HEREDITARY

Language : ഇംഗ്ലീഷ്
ഴോണർ   : Horror 
 
 
ഏറ്റവും മികച്ച ഹൊറർ മിസ്റ്ററി സിനിമകളുടെ ലിസ്റ്റെടുക്കുമ്പോൾ മുൻപന്തിയിൽ ഉണ്ടാകാറുള്ള ഒരു പേരാണ് ഹിയർഡിറ്ററി.

 എന്നാൽ കണ്ടു കഴിഞ്ഞപ്പോൾ സമീപകാലത്ത് ഇറങ്ങിയ ഹൊറർ ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാഴ്ച്ചാനുഭവമാണ് ഈ സിനിമ നൽകിയത്.

 ആനി ലി ഗ്രാം എന്ന കേന്ദ്ര കഥാപാത്രം, വളരെയധികം മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകുന്ന ഒരു ലേഡിയാണ്.. മാനസികമായ അടുപ്പം ഇല്ലെങ്കിലും അമ്മയുടെ മരണം അവരെ തളർത്തിയിട്ടുണ്ട്... എന്നാൽ ആ മരണത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം  ഒരപകടത്തിൽ 13 വയസ്സ് പ്രായമുള്ള തന്റെ മകളെയും അവർക്ക് നഷ്ടപ്പെടുന്നു..

 അധികം വൈകാതെ അവർ മനസ്സിലാക്കുന്നു തന്റെ മകന്റെ ജീവനും ഭീഷണിയിലാണെന്ന്...

 ആ കുടുംബത്തെ ചുറ്റിപ്പറ്റി നടക്കുന്ന ദുരൂഹതയും അതിൽനിന്നു നേടുന്ന തിരിച്ചറിവുകളും അതു നൽകുന്ന ഭയം നിഴലിച്ച അന്തരീക്ഷവുമാണ് ഹിയർഡിറ്ററി എന്ന ഈ സിനിമ പറയുന്നത്.

Toni collette, Alex wolff എന്നിവരുടെ നല്ല പെർഫോമൻസുകൾ, വർക്കൗട്ട് ആവുന്ന ഗംഭീര ഹൊറർ സെറ്റിംഗ്സുകൾ, സ്ലോ പേസ് എങ്കിലും ഒട്ടും ബോറടിപ്പിക്കാത്ത  ആഖ്യാനവും അവതരണവും.... തീർച്ചയായും ഈ സിനിമ നിങ്ങളെ തൃപ്തിപ്പെടുത്തും.

 സ്ഥിരം കാണുന്ന ഹൊറർ ടെംപ്ളേറ്റിൽ നിന്നും മാറിയൊരു സിനിമ ആയതുകൊണ്ട് തന്നെ പ്രതീക്ഷിക്കുന്ന ഒരു ഹൊറർ ഫീൽ ആയിരിക്കണം എന്നില്ല ഈ സിനിമ നൽകുക.. ജോണറിനെ കുറിച്ച് മുൻധാരണകൾ ഇല്ലാതെ കാണേണ്ടുന്നൊരു പടം.

MY RATING - 3.5/5

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - SEND HELP

No comments: