Search This Blog

1399. SEND HELP

🔹1399. SEND HELP

Language : ഇംഗ്ലീഷ്
ഴോണർ   : Survival Thriller 
 
 ഈ വർഷം കണ്ട ഏറ്റവും കിടിലൻ പടങ്ങളിൽ ഒന്ന്...

Evil dead, spider man പോലുള്ള സിനിമകൾ ഒരുക്കിയ Sam Raimi യുടെ സംവിധാനത്തിൽ ഈ വർഷം പുറത്തിറങ്ങിയ Send help ആദ്യവസാനം കോമഡിയിലൂടെയും ഹൊററിലൂടെയും കഥ പറയുന്ന ഒരു സർവൈവൽ ത്രില്ലറാണ്.

 കേന്ദ്ര കഥാപാത്രം ലിൻഡ ലിഡിൽ ഒരു കോർപ്പറേറ്റ്  ഫിനാൻഷ്യൽ കമ്പനിയിലെ സ്ട്രാറ്റജിസ്റ്റാണ്. കമ്പനിയിലെ പഴയ CEO ഓഫർ ചെയ്ത പ്രമോഷൻ അദ്ദേഹത്തിന്റെ മകന്റെ വരവോടെ അവതാളത്തിലാകുന്നു... കാരണം പുള്ളിക്ക് ലിണ്ടയെ ഒട്ടും ഇഷ്ടപ്പെടുന്നില്ല...

 വൃത്തിയില്ലായ്മ, എവിടെ എന്തു പറയണം എന്നറിയാത്ത സ്വഭാവം പിന്നെ അതേ കമ്പനിയിലെ മറ്റൊരു വ്യക്തിയുമായുള്ള അയാളുടെ സൗഹൃദം എന്നിവയൊക്കെ അർഹിച്ച അംഗീകാരം ലിണ്ടയ്ക്ക് ലഭിക്കാത്തതിന് കാരണങ്ങൾ ആകുന്നു...

 അങ്ങനെയിരിക്കെ കാലിഫോർണിയയിൽ  നിന്നും ബാങ്കോക്കിലേക്ക് ഒരു കമ്പനി മീറ്റിങ്ങുമായി ബന്ധപ്പെട്ട് പോകുന്ന വഴി ഫ്ലൈറ്റ് അപകടം സംഭവിക്കുകയും ലിണ്ടയും അവളെ ഒട്ടും ഇഷ്ടപ്പെടാത്ത ബോസും ആൾ പാർപ്പില്ലാത്ത ഒരു ദ്വീപിൽ അകപ്പെടുന്നു...

 സാധാരണഗതിയിൽ, വിഭിന്ന ചിന്താഗതിയിൽ ഉള്ള രണ്ടു പേർ ഒരിടത്ത് അകപ്പെടുമ്പോൾ അവർക്കിടയിൽ സംഭവിക്കാൻ സാധ്യതയുള്ള മനസ്സിലാക്കലുകളും പ്രണയവും തമാശകളും മറ്റു സ്ഥിരം ക്ലീഷേകളും ആവർത്തിക്കേണ്ട ഒരു തിരക്കഥയിൽ അവയെല്ലാം പൊളിചെഴുതിയ കാഴ്ചയാണ് സെന്റ് ഹെൽപ്പ്.

 കിടിലൻ പെർഫോമൻസുകൾ... ഉറപ്പായും ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ... ഗംഭീര ടെയിൽ എന്റ്... ഇങ്ങനെ ആദ്യാവസാനം മികച്ച ഒരു കാഴ്ച സിനിമ നൽകുന്നുണ്ട്.

ഏത് ജോണർ സിനിമ ഇഷ്ടപ്പെടുന്നവർ ആയാലും സെന്റ് ഹെൽപ്പ് നിങ്ങൾക്ക് റെക്കമെന്റ് ചെയ്യുന്നു... മോശമല്ലാത്ത അനുഭവം ഉറപ്പായും സിനിമ സമ്മാനിക്കും.

MY RATING - 5/5

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - സംഭവം അദ്ധ്യായം ഒന്ന്

No comments: