Search This Blog

1400. മധുവിധു

🔹1400. മധുവിധു 

Language : മലയാളം 
ഴോണർ   : Comedy Drama
 സർപ്പ കോപത്തിന്റെ പേരിൽ പെണ്ണു വാഴില്ലെന്ന പേരു വീണ ഒരു നായർ കുടുംബമാണ് ആഞ്ഞില വീട്... മുത്തശ്ശനും അച്ഛനും കൊച്ചച്ചനും അനിയനും പിന്നെ കഥാനായകൻ അമ്മുവുമാണ് ആഞ്ഞില വീട്ടിലെ താമസക്കാർ.

പല പ്രായത്തിലുള്ള അഞ്ചാണുങ്ങളും അവരുടെ ജീവിതാന്തരീക്ഷവും കാണിച്ചു തുടങ്ങുന്ന കഥ പിന്നെ ആ കുടുംബത്തിലേക്ക് ഒരു പെൺകുട്ടി, അല്ല ഒന്നിലധികം പെണ്ണുങ്ങൾ കടന്നുവരുന്നതും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് പറയുന്നത്.

 മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ്  എന്നീ സിനിമകൾക്ക് ശേഷം ഷറഫുദ്ദീനും ബിബിൻ മോഹൻ - ജയ് വിഷ്ണു ടീം ഒന്നിക്കുന്ന ഈ സിനിമ വിജയഫോർമുലകളുടെ പിൻപറ്റി കഥ പറയുന്ന ഒരു ഫാമിലി ഓറിയന്റഡ് കോമഡി എന്റർടൈനറാണ് .

 അജിത്ത് വിനായകയുടെ നിർമ്മാണത്തിൽ നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതം നൽകിയത് ഹിഷാം അബ്ദുൽ വഹാബ് ആണ്.

 ഒറ്റവാക്കിൽ പറഞ്ഞാൽ,  നേരംപോക്കിന് ആസ്വദിക്കാനുള്ള വക നൽകുന്ന, വലിയ വിമർശനങ്ങളോ വിലയിരുത്തലുകളോ അർഹിക്കാത്ത  പോപ്കോൺ എന്റർടൈനർ സ്വഭാവത്തിൽ പെടുന്ന ഒരു തരക്കേടില്ലാത്ത സിനിമ...

 ഫോഴ്സ്ഫുള്ളി അല്ലാതെ കടന്നുവരുന്ന പ്രോഗ്രസീവായ ചില ചിന്തകളും, മുത്തശ്ശൻ  കഥാപാത്രത്തിന്റെ ക്യാരക്ടറൈസേഷനും സിനിമയ്ക്കപ്പുറവും ഓർമ്മയിൽ നിൽക്കുന്നു . 

 ഒപ്പം തന്നെ  ഷറഫുദ്ദീൻ, അസീസ്, ജഗദീഷ്, കല്യാണി പണിക്കർ എന്നിങ്ങനെ വരുന്ന അഭിനേതാക്കളുടെ നല്ല പെർഫോമൻസുകളും 
ആദ്യപകുതിക്കപ്പുറം വരുന്ന വർക്ക്ഔട്ട് ആവുന്ന  ടിസ്റ്റുകളും  സിനിമയെ ആദ്യാവസാനം ഒരു ഓക്കേ മൂഡ് നിലനിർത്താൻ സഹായിക്കുന്നുണ്ട്.

 പോരായ്മകൾ നോക്കുമ്പോൾ,  കണ്ടുപഴകിയ കഥ തന്നെയാണ് ഇവിടെയും ആവർത്തിക്കുന്നത്, തിരക്കഥ കൊണ്ട് അത് മറികടക്കാൻ ശ്രമിക്കുമ്പോഴും പലയിടത്തും പഴമയുടെ പൂത്ത മണം മൂക്കിലേക്കെത്തും. കൂടാതെ രണ്ടുമൂന്നു സീനുകളിൽ കണ്ടിന്യുറ്റി ഇല്ലാതെ എഡിറ്റിംഗിൽ പല ഭാഗങ്ങളും വെട്ടി മാറ്റിയ ഒരു ഫീൽ തോന്നിയിരുന്നു.

 രണ്ടേകാൽ മണിക്കൂർ വേറൊന്നും ചിന്തിക്കാതെ ചിരിക്കാനും കുടുംബത്തോടൊപ്പം ആസ്വദിക്കാനും സാധിക്കുന്ന വലിയ ബോറടി നൽകാത്ത ഒരു കൊച്ചു സിനിമയാണിത്. തിയേറ്റർ കാഴ്ചയിൽ വലിയ നിരാശ ഉണ്ടാവില്ലെന്ന് കരുതുന്നു.

MY RATING - 3/5

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക..
-YaduEZr 

NEXT - Burning betrayal

No comments: