1401. ബേർണിങ് ബെട്രായൽ
🔹1401. ബേർണിങ് ബെട്രായൽ
Language : പോർച്ചുഗീസ്
ഴോണർ : റൊമാന്റിക് മിസ്റ്ററി
വിവാഹനിശ്ചയത്തിന്റെ തലേദിവസം പാർട്ടിക്കിടെയാണ് തന്റെ കാമുകൻ ഇത്ര വർഷവും തന്നെ പറ്റിച്ചു കൊണ്ടിരിക്കുകയാണെന്ന് ബാബി മനസ്സിലാക്കുന്നത്...
ജീവനെക്കാളേറെ സ്നേഹിച്ച അയാളുടെ വഞ്ചന എളുപ്പം ഉൾക്കൊള്ളാൻ അവൾക്ക് സാധിച്ചില്ല... മാനസികമായി തകർന്ന അവളുടെ ജീവിതത്തിലേക്ക് പുതിയൊരു വ്യക്തിയെത്തുന്നു.
നിഗൂഢതകളേറെയുള്ള അയാൾ ഒരു ജഡ്ജിയാണ്.. അയാളുമായി പെട്ടെന്ന് തന്നെ അടുക്കുന്ന ബാബി തീർത്തു പുതിയൊരു ജീവിതം ആരംഭിക്കുന്നു, എന്നാൽ....
വിഷ്വലൈസേഷനിലും കഥ പറച്ചിലിലും കളർഫുള്ളാകുന്ന മിസ്റ്ററിയിലൂടെ കഥ പറയുന്ന ഒരു റൊമാന്റിക് ചിത്രം.. പറഞ്ഞുപഴകിയ കഥയെ പുതിയ കുപ്പിയിൽ ഒരുക്കുമ്പോൾ ആദ്യവസാനം ബോറടിപ്പിക്കാതെ നല്ല പെർഫോമൻസുകളും അവതരണവും ചേർന്ന് ഒരുവട്ടം ആസ്വദിച്ച് കാണാനുള്ള വക സിനിമ നൽകുന്നുണ്ട്.
നഗ്നരംഗങ്ങളുടെ ഘോഷയാത്ര തന്നെയുള്ളതുകൊണ്ട് ഈ പോർച്ചുഗീസ് സിനിമ അതർഹിക്കുന്ന പ്രായക്കാർക്ക് മാത്രമായ് റെക്കമെന്റ് ചെയ്യുന്നു.
MY RATING - 3/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക..
-YaduEZr
NEXT - സംഭവം - അദ്ധ്യായം ഒന്ന്
No comments: